താലിബാന്റെ പിടിയിൽ നിന്ന് മോചിപ്പിച്ച കനേഡിയൻ പൗരൻ അറസ്റ്റിൽ, പിടിയിലായത് പീഡനക്കുറ്റത്തിന്

  • Posted By:
Subscribe to Oneindia Malayalam

മോണ്‍ട്രിയല്‍: പാക് ഭീകരസംഘടനായ താലിബാനിൽ നിന്ന് സുരക്ഷ സേന രക്ഷപ്പെടുത്തിയ കനഡ സ്വദേശി ജോഷ്വ ബോയിൽ പീഡനക്കുറ്റത്തിന് അറസ്റ്റിൽ . പീഡനം ഉള്‍പ്പെടെയുള്ള 15 കുറ്റങ്ങള്‍ ഇയാൾക്കെതിരെ ചുമർത്തിയിട്ടുണ്ട്. അനധികൃതമായി തടങ്കലില്‍ വയ്ക്കല്‍, വധഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ജോഷ്വ ബോയിലിന്റെ മേല്‍ കാനഡയിലെ ഒട്ടാവയിലെ കോടതി ചുമത്തിയിരിക്കുന്നത്. എന്നാൽ ജേഷ്വയ്ക്കെതിരെ പരാതി നൽകിയ സ്ത്രീയുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

rape

നടപടി പാകിസ്താൻ ചോദിച്ചു വാങ്ങിയത്, രാജ്യത്തിന്റേത് ഇരട്ടത്താപ്പെന്ന്​ നിക്കി ഹാലെ

ബോയിലിന് എതിരായ എട്ടു കുറ്റങ്ങള്‍ മര്‍ദിച്ചുവെന്നതിന്റെ പേരിലാണ്. രണ്ട് പീഡന കുറ്റവും, രണ്ട് അന്യായമായി തടങ്കലില്‍ വച്ചെന്ന കുറ്റവുമാണ്. പോലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചുവെന്ന കുറ്റവും ഇയാൾക്കെതിരെ ചുമർത്തിയിട്ടുണ്ട്. ട്രാസൊഡോണ്‍ എന്ന രാസവസ്തു ഉപയോഗിച്ച് വധിക്കുമെന്ന ഭീഷണിയും ഇതിനെ കൂടാതെ വധഭീഷണിക്ക് മറ്റൊരു കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. അതേസമയം ഭർത്താവിനെ പിന്തുണച്ച് ഭാര്യ കെയ്റ്റ്‌ലന്‍ രംഗത്തെത്തിയിട്ടുണ്ട്. വർഷങ്ങളായി താലിബാന്റെ തടവിൽകഴിഞ്ഞതിന്റെ മാനസിക പ്രശ്നങ്ങൾ കൊണ്ടാണ് ജ്വോഷ ഇങ്ങനെ ചെയ്തതെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.

പിണക്കം മറന്ന് ദക്ഷിണ കൊറിയ, ഉഭയകക്ഷി ചർച്ചയ്ക്ക് വേദിയൊരുങ്ങി; ഇനി വെറും ആറ് നാൾ മാത്രം

2012ലാണ് കനേഡിയൻ പൗരനായ ബോയിലിനെയും അമേരിക്കക്കാരിയായ ഭാര്യ കോള്‍മാനെയും താലിബാന്‍ തട്ടിക്കൊണ്ടുപോയത്. തന്റെ മൂന്നുമക്കള്‍ക്കും കോള്‍മാന്‍ ജന്മം നല്‍കിയത് താലിബാന്റെ തടവില്‍ വച്ചാണ്. കഴിഞ്ഞ ഒക്ടോബറിലാണ് ജോഷ്വ ബോയിലിനേയും കെയ്റ്റ്‌ലിനേയും മൂന്നു മക്കളേയും പാകിസ്താൻ സൈന്യം മോചിപ്പിച്ചത്.

തനിക്ക് എങ്ങനെ ഇടപെടണമെന്ന് അറിയില്ല , മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ് രജനികാന്ത്

English summary
Washington, Jan 3 (PTI) President Donald Trump is ready to stop all aid to Pakistan as the country continues to harbour terrorists, US Ambassador to the UN Nikki Haley has said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്