റഷ്യ ഡിഎൻഎ കൈവശപ്പെടുത്തുമോ എന്ന് ഭയം, കൊവിഡ് പരിശോധിക്കാതെ ഫ്രഞ്ച് പ്രസിഡണ്ട്, ദൂരത്ത് ഇരുത്തി പുടിൻ
മോസ്കോ: കൊവിഡ് പരിശോധന നടത്താന്‍ വിസമ്മതിച്ചത് കാരണം ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിനെ 6 മീറ്റർ ദൂരത്ത് ഇരുത്തി റഷ്യന്‍ പ്രസിഡണ്ട് വ്ളാഡമിര്‍ പുടിന്. ക്രംലിനില്‍ വെച്ച് ഇരുരാജ്യങ്ങളുടേയും തലവന്മാര് തമ്മില്‍ നടന്ന നിര്‍ണായക കൂടിക്കാഴ്ചയിലാണ് സംഭവം. നീളത്തിലുളള ഒരു മേശയുടെ ഇരു വശങ്ങളിലും ഇരുന്നാണ് പുടിനും മാക്രോണും കൂടിക്കാഴ്ച നടത്തിയത്. പുടിനുമായി യുക്രൈന് വിഷയം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് മാക്രോണ്‍ മോസ്കോയില്‍ എത്തിയത്.
'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ', ഭാവനയോട് മഞ്ജു വാര്യർ- ചിത്രങ്ങൾ
പുടിനും മാക്രോണും നീണ്ട മേശയ്ക്ക് ഇരുവശത്തുമായി ഇരുന്ന് ചര്‍ച്ച നടത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഏറെക്കാലമായ അടുത്ത സഖ്യകക്ഷികളായ ഇരുരാജ്യങ്ങളുടേയും നേതാക്കള്‍ തമ്മിലുളള ഈ അകലം പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. അതേസമയം റഷ്യയില്‍ എത്തിയ ശേഷം കൊവിഡ് പരിശോധന നടത്താന്‍ ഫ്രഞ്ച് പ്രസിഡണ്ട് വിസമ്മതിച്ചതാണ് ഈ അകലത്തിന് കാരണം എന്നാണ് പുടിന്റെ വക്താവ് ദിമിത്രി പെക്സോവ് വ്യക്തമാക്കുന്നത്.

ചില കൂടിക്കാഴ്ചകള്‍ ഒരു നീണ്ട മേശയ്ക്ക് ചുറ്റുമായാണ് നടക്കുന്നത്. അകലം 6 മീറ്ററോളം വരും. ചിലര്‍ ആതിഥേയരുടെ നിയമങ്ങളോട് സഹകരിക്കുന്നില്ല. അവര്‍ സ്വന്തം രീതികളാണ് പിന്തുടരുന്നത്. അങ്ങനെ വരുമ്പോള്‍ പ്രസിഡണ്ടിന്റെയും അദ്ദേഹത്തിന്റെ അതിഥികളുടേയും ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ചില പ്രത്യേക കൊവിഡ് പ്രൊട്ടോക്കോളുകള്‍ പിന്തുടരേണ്ടി വരുമെന്നും ദിമിത്രി പെക്സോവ് പ്രതികരിച്ചു. ഇത്തരത്തില്‍ അകലത്തില്‍ ഇരുന്നുളള ചര്‍ച്ചയ്ക്ക് രാഷ്ട്രീയ മാനങ്ങള്‍ ഒന്നും ഇല്ലെന്നും പെക്സോവ് പറഞ്ഞു.
നയതന്ത്ര ചര്‍ച്ചകളില്‍ ഇരുഭാഗത്ത് നിന്നുമുളള മെഡിക്കല്‍ സംഘം പരസ്പരം സഹകരിക്കുന്നുവെങ്കില്‍ പുടിന് തന്റെ അതിഥിക്ക് കൈ കൊടുക്കുകയും അടുത്തിരുന്ന് സാധാരണ പോലെ കൂടിക്കാഴ്ച നടത്തുകയും ചെയ്യുമായിരുന്നു എന്നും ദിമിത്രി പെക്സോവ് പ്രതികരിച്ചു. റഷ്യ തന്റെ ഡിഎന്‍എ ശേഖരിക്കുമോ എന്നുളള ആശങ്ക കാരണമാണ് മാക്രോണ്‍ കൊവിഡ് പരിശോധനയ്ക്ക് വിസമ്മതിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷമാദ്യം റഷ്യയില്‍ എത്തിയ ഹങ്കറി പ്രധാനമന്ത്രി വിക്ടര്‍ ഒര്ബാന്, ഇറാനിയനന്‍ പ്രസിഡണ്ട് ഇബ്രാഹിം റൈസ് എന്നിവരും പുടിനുമായി ഇത്തരത്തില്‍ അകലത്തില്‍ ഇരുന്നായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
ഹങ്കറി പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം പുടിന് അദ്ദേഹത്തിനൊപ്പം ഷാംപെയ്ന്‍ കുടിച്ചെങ്കിലും അത് നിശ്ചിത അകലം പാലിച്ച് കൊണ്ടായിരുന്നു. 69കാരനായ പ്രസിഡണ്ടിന് കൊവിഡില്‍ നിന്നും സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കഠിന പരിശ്രമം ആണ് നടത്തുന്നത്. പുടിന് റഷ്യന്‍ നിര്‍മ്മിത വാക്സിനായ സ്പുട്നിക് വി സ്വീകരിച്ചിട്ടുണ്ട്.
Recommended Video
'മേക്കപ്പോ'.. അത് ഞാൻ തന്നെയെന്ന് ഭാവന, ഗ്രീൻ ആപ്പിളെന്ന് ആരാധകർ, വൈറൽ ചിത്രങ്ങൾ കാണാം
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications