അഫ്ഗാൻ പൗരന്മാര്‍ക്ക് 31ന് ശേഷവും രാജ്യം വിടാം: താലിബാൻ അനുമതി നൽകിയെന്ന് ജർമനി, രേഖകളുള്ളവർക്ക് മാത്രം..
കാബൂൾ: രാജ്യം വിടാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൌരന്മാർക്ക് ആശ്വാസ പ്രഖ്യാപനവുമായി താലിബാൻ. കൃത്യമായ രേഖകൾ കൈവശമുള്ള അഫ്ഗാൻ പൌരന്മാർക്ക് ആഗസ്റ്റ് 31 ന് ശേഷവും രാജ്യം വിടാൻ അനുമതിയുണ്ടെന്ന് താലിബാൻ സമ്മതിച്ചതായി ജർമ്മനിയാണ് വ്യക്തമാക്കിയിട്ടുള്ളത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് യുഎസ് മുന്നോട്ടുവെച്ചിട്ടുള്ള അവസാന ദിവസം ആഗസ്റ്റ് 31 ആണ്. ഇത് നീട്ടിൽ നൽകണെന്ന ആവശ്യം അമേരിക്ക ഉന്നയിച്ചെങ്കിലും ഇത് ലംഘിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ താലിബാൻ ഇത് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ജർമനി പുറത്തുവിട്ട വിവരം അനുസരിച്ച് അഫ്ഗാൻ പൌരന്മാർക്ക് ആഗസ്റ്റ് 31ന് ശേഷവും രാജ്യം വിടാൻ സാധിക്കും. ബുധനാഴ്ച വൈകിട്ടോടെയാണ് ഇക്കാര്യം ജർമനി അറിയിച്ചിട്ടുള്ളത്. താലിബാൻ പ്രതിനിധിയായ ഷേർ മുഹമ്മദ് അബ്ബാസുമായി ചർച്ച നടത്തിയെന്നും ജർമ്മൻ സ്ഥാനപതി മാർകസ് പൊട്സൽ ട്വിറ്ററിൽ കുറിച്ചു. യുഎസ് സൈന്യം രക്ഷാ ദൌത്യം അവസാനിപ്പിച്ചാൽ നാറ്റാ സഖ്യവും അഫ്ഗാൻ പൌരന്മാരെ ഒഴിപ്പിക്കുന്ന പ്രവൃത്തികൾ നിർത്തുമെന്ന് ജർമനി നേരത്തെ വ്യക്തമാക്കിയിരുന്നു.
അനാര്‍ക്കലിയില്‍ അതി സുന്ദരിയായി പ്രിയ വാര്യര്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

അതേ സമയം രാജ്യത്തുള്ള ഡോക്ടർമാർ, എൻജിനീയർമാർ അടക്കമുള്ള പ്രൊഫഷണലുകളെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് കഴിഞ്ഞ ദിവസം താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു. വിദേശികൾക്ക് മാത്രമായിരിക്കും ഇനി വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുകയെന്നും സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അഫ്ഗാൻ പൌരന്മാർക്ക് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതെന്നും താലിബാൻ വ്യക്തമാക്കിയിരുന്നു.
മനുഷ്യാവകാശ പ്രവർത്തകർ, ജർമൻ ഏജൻസികൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുള്ള അഫ്ഗാൻ പൌരന്മാർ എന്നിവരെ രാജ്യം വിടാൻ അനുവദിക്കുമെന്ന് ജർമനി വ്യക്തമാക്കിയിരുന്നു. ഒഴിപ്പിക്കൽ നടപടികൾ ആഗസ്റ്റ് 31ന് ശേഷവും തുടരുമെന്ന നിലപാടിലാണ് ജർമനി. നാറ്റോ വിന്യാസത്തിന്റെ രണ്ട് പതിറ്റാണ്ടുകളിൽ അഫ്ഗാനിസ്ഥാനിൽ നടത്തിയ പരിഷ്കാരങ്ങൾ സംരക്ഷിക്കണമെങ്കിൽ അന്താരാഷ്ട്ര സമൂഹം താലിബാനുമായി ചർച്ച നടത്തണമെന്ന് ചാൻസലർ ആഞ്ചല മെർക്കൽ ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.
എന്തൊരു സുന്ദരിയാ കാണാന്‍; ട്രെന്‍ഡിംഗായി നയന്‍താര ചക്രവര്‍ത്തിയുടെ ചിത്രങ്ങള്‍
നാല് വിമാനങ്ങളിലായി അഞ്ഞൂറിലധികം പേരെയാണ് റഷ്യ അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ചിട്ടുള്ളത്. റഷ്യ, ബെലാറസ്, കിർഗിസ്ഥാൻ. താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഉക്രൈൻ, എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു ഈ വിമാനങ്ങളിലുണ്ടായിരുന്നത്. നിലവിൽ യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കാബൂൾ വിമാനത്താവളത്തിന്റെ നടത്തിപ്പിന് വേണ്ടി താലിബാൻ തുർക്കിയുടെ സഹായം തേടിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹമീദ് കർസായി വിമാനത്താവളത്തിന് അകത്തും പുറത്തും യുഎസ് വ്യാപകമായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.
ജർമൻ സർക്കാരും നാറ്റോ സൈനിക സഖ്യത്തിലെ സഖ്യകക്ഷികളും പിൻവാങ്ങാൻ തുടങ്ങിയതോടെ താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം വേഗത്തിൽ ഏറ്റെടുക്കുമെന്ന് പ്രവചിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച് ഇതിനിടെ രൂക്ഷവിമർശനങ്ങളുയർന്നിരുന്നു. ജർമ്മനിയും യൂറോപ്യൻ യൂണിയനിലെ സഖ്യകക്ഷികളും നാറ്റോയും ഭാവിയിലെ സൈനിക ഇടപെടലുകളിൽ സമാനമായ ഫലങ്ങൾ ഒഴിവാക്കാൻ അഫ്ഗാനിലെ പിൻവലിക്കലിൽ നിന്ന് പാഠങ്ങൾ പഠിക്കണമെന്ന് മെർക്കൽ പറഞ്ഞു.
അഫ്ഗാനിസ്ഥാനിൽ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ടെന്നും എന്നാൽ വിമാനത്താവളത്തിലാണ് പ്രശ്നങ്ങൾ തുടരുന്നതെന്നും കഴിഞ്ഞ ദിവസം താലിബാൻ വക്താവ് ചൂണ്ടിക്കാണിച്ചിരുന്നു. താലിബാനും യുഎസ് രഹസ്യാന്വേഷണ ഏജൻസി സിഐഎയുടെ ഡയറക്ടർ വില്യം ബേൺസും താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഘനി ബരാദർ തിങ്കളാഴ്ച കാബൂളിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. യുഎസ് സൈന്യത്തിന്റെ പിന്മാറ്റം എളുപ്പത്തിലാക്കാനാണ് താലിബാൻ ശ്രമിക്കുന്നത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications