കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹത്തെ വധുവാക്കി ഭാഗ്യം തേടുന്ന ചൈനീസ് യുവാക്കള്‍

  • By Meera Balan
Google Oneindia Malayalam News

ബെയ്ജിംഗ്: കമ്യൂണിസ്റ്റ് രാജ്യമാണെങ്കിലും അന്ധ വിശ്വാസങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച പല നഗരങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ചൈന. ചൈനയിലെ ഏറ്റവും വലിയ അന്ധ വിശ്വാസങ്ങളില്‍ ഒന്നാണ് പ്രേതവിവാഹം. അതായത് മൃതദേഹത്തെ വിവാഹം കഴിയ്ക്കുന്ന ചടങ്ങ്. പ്രേത വിവാഹം ഭാഗ്യം കൊണ്ടു വരുമെന്ന് വിശ്വസിച്ച് ഒട്ടേറെ യുവാക്കളാണ് ഇതിന് പിന്നാലെ പായുന്നത്.

17 ാം നൂറ്റാണ്ടില്‍ ചൈനയില്‍ പ്രേത വിവാഹങ്ങള്‍ വ്യാപകമായിരുന്നു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അത്തരം ദുരാചാരങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. എന്നാല്‍ ചൈനയിലെ പല ഉള്‍നാടന്‍ ഗ്രാമങ്ങളിലും എന്തിന് നഗരങ്ങളില്‍ പോലും മൃതദേഹത്തെ വിവാഹം കഴിയ്ക്കുന്നത് വ്യാപകമാണ്. ഇത്തരം വിവാഹങ്ങള്‍ക്ക് വേണ്ട മൃതദേഹത്തെ എത്തിച്ച് കൊടുക്കുന്ന റാക്കറ്റുകള്‍ ചൈനയില്‍ വ്യാപകമാണ്.

Bride

വിവാഹം കഴിയ്ക്കുന്നതിന് മുന്‍പ് മരിച്ച് പോയവരുടെ ശാപം ഒഴിവാക്കുന്നതിനും മൃതദേഹങ്ങളെ വിവാഹം കഴിയ്ക്കും. മരിച്ചു പോയ മക്കള്‍ക്ക് പരലോകത്ത് ശാന്തി ലഭിയ്ക്കില്ല എന്നാണ് ചൈനക്കാരുടെ വിശ്വാസം. അവിവാഹിതരായി മരിയ്ക്കുന്നവരുടെ സഹോദരങ്ങള്‍ക്ക് വിവാഹം കഴിയ്ക്കാനുമാകില്ല. അതിനാല്‍ മരിച്ചയാളും ഏതെങ്കിലും സ്ത്രീയും മൃതദേഹവും തമ്മിലുള്ള വിവാഹം നടത്തി ശാപം ഒഴിവാക്കുകയാണ് പതിവ്.

സ്ത്രീകളുടെ മൃതദേഹത്തെ വിവാഹം കഴിയ്ക്കുന്നത് വ്യാപകമാണ്. ചീഞ്ഞ് തുടങ്ങാത്ത മൃതദേഹം എത്തിച്ച് നല്‍കിയാല്‍ 700 ഡോളര്‍വരെ ലഭിയ്ക്കും. പാട്ടും കൂത്തും സല്‍ക്കാരവുമൊക്കെയായിട്ടാണ് ഇത്തരം വിവാഹങ്ങള്‍ നടക്കുക. എന്നാല്‍ വിവാഹത്തിന് ശേഷം വധുവിനെ കുഴിച്ച് മൂടും. ഒക്ടോബറില്‍ മാത്രം സ്ത്രീകളുടെ മൃതദേഹം കടത്തിക്കൊണ്ട് പോയതിന് 11 പേരെ അറസ്റ്റ് ചെയ്തു. പ്രേത വധുക്കളെ കിട്ടുന്നതിന് വേണ്ടി ആറ് സ്ത്രീകളെ കൊന്ന സംഭവവും ചൈനയില്‍ ഉണ്ടായിട്ടുണ്ട്. 2007ലായിരുന്നു സംഭവം. പ്രതി പൊലീസ് പിടിയിലാവുകയും ചെയ്തു.

English summary
Ghost marriage rate increased in China; Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X