ചൈന ഇതെന്ത് ഭാവിച്ചാണ്: സ്വർണം മുഴുവന്‍ വാങ്ങിക്കൂട്ടുന്നു, കരുതിവെച്ചിരിക്കുന്നത് ഇത്രയും ടണ്‍
അന്താരാഷ്ട്ര വിപണയില്‍ സ്വർണ വിലയില്‍ വലിയ വർധനവാണ് അടുത്ത കാലത്ത് ഉണ്ടായിരിക്കുന്നത്. മന്ദഗതിയിലായ യുഎസ് സമ്പദ്‌വ്യവസ്ഥയും ബാങ്കുകളുടെ തകർച്ചയെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യ ഭീഷണിയും നിക്ഷേപകരെ സ്വർണത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുകയായിരുന്നു. ഡിമാന്‍ഡ് വർധിച്ചതോടെ വിപണിയില്‍ സ്വാഭാവികമായും സ്വർണത്തിന് വില വർധിക്കുകയും ചെയ്തു.
സ്വർണ വില കൂടിയതോടെ നിക്ഷേപകർ മാത്രമല്ല, വിവിധ സെൻട്രൽ ബാങ്കുകളും സ്വർണശേഖരം വലിയ തോതില്‍ വർദ്ധിപ്പിച്ചിട്ടുണ്ട്. സിംഗപ്പൂർ സെൻട്രൽ ബാങ്ക്, പീപ്പിൾസ് ബാങ്ക് ഓഫ് ചൈന, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നിങ്ങനെ എല്ല പ്രമുഖ സെന്‍ട്രല്‍ ബാങ്കുകളും വലിയ തോതില്‍ സ്വർണം വാങ്ങിക്കൂട്ടിയിട്ടുണ്ട്. സിംഗപ്പൂർ സെൻട്രൽ ബാങ്ക് സ്വർണ ശേഖരത്തിലേക്ക് 17.3 ടൺ കൂട്ടിച്ചേർത്തതോടെ അവരുടെ ആകെ സ്വർണശേഖരം 222.4 ടൺ ആയി ഉയർന്നു.

സാമ്പത്തിക പ്രതിസന്ധിയുടെ ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 7.3 ടൺ സ്വർണം കൂട്ടിച്ചേർത്ത് മൊത്തം കരുതൽ ശേഖരം 794.68 ടണ്ണായി ഉയർത്തിയിട്ടുണ്ട്. കസാക്കിസ്ഥാനും സെൻട്രൽ ബാങ്ക് ഓഫ് തുർക്കിയുമാണ് സ്വർണ ശേഖരം വിറ്റഴിച്ച രണ്ട് ബാങ്കുകള്‍.
ചൈനയെ സംബന്ധിച്ചാണെങ്കില്‍ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന കഴിഞ്ഞ ആറ് മാസമായി സ്വർണം വാങ്ങി കൂട്ടിക്കൊണ്ടിരിക്കുകയാണ്. സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷൻ ഓഫ് ഫോറിൻ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള കണക്കുകൾ പ്രകാരം ഏപ്രിലിൽ ചൈന തങ്ങളുടെ സ്വർണശേഖരം 8.09 ടൺ വർധിപ്പിച്ചു. മാർച്ച് വരെയുള്ള അഞ്ച് മാസത്തിനുള്ളിൽ രാജ്യം കരുതൽ ശേഖരം 120 ടൺ വർദ്ധിപ്പിച്ചതിന് ശേഷം മൊത്തം ശേഖരം ഇപ്പോൾ ഏകദേശം 2,076 ടണ്ണാണ്.
സെൻട്രൽ ബാങ്കുകൾ കഴിഞ്ഞ വർഷം ആസ്തികൾ വൈവിധ്യവത്കരിക്കുന്നതിനും അതുപോലെ തന്നെ ദുർബലമായ ഡോളറിന്റെയും വ്യാപകമായ പണപ്പെരുപ്പത്തിന്റെയും ആഘാതത്തിൽ നിന്ന് കരുതൽ ശേഖരം സംരക്ഷിക്കുന്നതിനുമായി വലിയ അളവിൽ സ്വർണം വാങ്ങിക്കൊണ്ടിരിക്കുകയാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച്, 2023 ന്റെ ആദ്യ പാദത്തിൽ ഒഴുക്ക് മിതമായിരുന്നെങ്കില്‍ അളവില്‍ ചരിത്ര പരമായ വർധനവാണ് ഉണ്ടായിരിക്കുന്നത്.
സിംഗപ്പൂർ, ചൈന, തുർക്കി എന്നിവയാണ് ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങള്‍. വിവിധ സെൻട്രൽ ബാങ്കുകൾ 2022ൽ ഏകദേശം 70 ബില്യൺ ഡോളർ വിലമതിക്കുന്ന 1,136 ടൺ സ്വർണമാണ് വാങ്ങി കൂട്ടിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 1967 ന് ശേഷം രാജ്യങ്ങള്‍ ഏറ്റവും കൂടുതല്‍ സ്വർണം വാങ്ങിക്കുട്ടിയ വർഷം കൂടിയാണ് കഴിഞ്ഞ് പോയത്. ഴിഞ്ഞ വർഷം സെൻട്രൽ ബാങ്കുകൾ വാങ്ങിയ സ്വർണത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പരസ്യമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
അനിശ്ചിത്വം കുറക്കാനും, ആസ്തികൾ വൈവിധ്യവൽക്കരിക്കാനുമായിട്ടാണ് സെന്‍ട്രല്‍ ബാങ്കുകള്‍ സ്വർണം കൂടുതലായി വാങ്ങുന്നത്. പണപ്പെരുപ്പ കാലയളവിൽ സ്വർണം സെൻട്രൽ ബാങ്കുകളുടെ മൊത്തത്തിലുള്ള കരുതൽ ശേഖരത്തിൽ മികച്ച വളർച്ച നൽകും. സ്വർണത്തിന്റെ ഉത്പാദനം കുറഞ്ഞുകൊണ്ടിരിക്കുന്നതും മഞ്ഞ ലോഹത്തില്‍ കൂടുതലായി നിക്ഷേപിക്കാന്‍ ഇടയാക്കുന്നു.
Hair care:വേനലിലും മുടി പട്ടുപോലെ തിളങ്ങും: ചെയ്യേണ്ടത് ഇത്രമാത്രം












Click it and Unblock the Notifications