കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിളിലും കൂട്ടപ്പുറത്താക്കല്‍; 12000 പേരെ പിരിച്ചുവിടും, 6 ശതമാനം ജീവനക്കാരെ കുറയ്ക്കുന്നു

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ടെക് മേഖലയിലെ പ്രതിസന്ധി ഗൂഗിളിനെ ബാധിക്കുന്നു. പന്ത്രണ്ടായിരത്തോളം ജീവനക്കാരെ ഗൂഗിള്‍ പുറത്താക്കാന്‍ ഒരുങ്ങുകയാണ്. ലോകത്തെമ്പാടുമുള്ള കമ്പനിയുടെ ഓഫീസുകളില്‍ നിന്നാണ് ഈ പുറത്താക്കല്‍. അതായത് മൊത്തം ജീവനക്കാരില്‍ ആറ് ശതമാനം ജീവനക്കാരെയാണ് കുറയ്ക്കുന്നത്.

ജീവനക്കാരെ ഇക്കാര്യം ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ മെയിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആഗോള തലത്തിലുള്ള തൊഴില്‍ മേഖലയെയും, കമ്പനിയുടെ മൊത്തം തൊഴിലിടത്തെയും അത് ബാധിക്കുമെന്നും പിച്ചൈ പറഞ്ഞു.

1

ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായും, ഇങ്ങനൊരു സാഹചര്യത്തിലേക്ക് എത്തിച്ചത് താനാണെന്നും പിച്ചൈ പറഞ്ഞു.

ഇതാണ് ബാബ വംഗ ജൂനിയര്‍; 2022ല്‍ 12 പ്രവചനം ഫലിച്ചു, 2023ല്‍ നടക്കുക ഇക്കാര്യങ്ങള്‍ഇതാണ് ബാബ വംഗ ജൂനിയര്‍; 2022ല്‍ 12 പ്രവചനം ഫലിച്ചു, 2023ല്‍ നടക്കുക ഇക്കാര്യങ്ങള്‍

ഗൂഗിളിന്റെ ഫോക്കസിന് മൂര്‍ച്ച കൂട്ടാനാണ് തീരുമാനം സുപ്രധാന സമയമാണിത്. കമ്പനിയുടെ ചെലവുകള്‍ അതിനായി ചുരക്കണം. ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നവരിലേക്ക് കമ്പനിയുടെ ജോലിയുടെ, മൂലധനവും ചെന്നെത്തിക്കുകയാണ് ലക്ഷ്യമെന്നും പിച്ചൈ പറഞ്ഞു.

കമ്പനിയുടെ റിക്രൂട്ടിങ്, കോര്‍പ്പറേറ്റ് ഫംഗ്ഷനുകള്‍, എഞ്ചിനീയറിംഗ്-പ്രൊഡക്ട് ടീമുകളെയും ഇത് ബാധിക്കും. ഈ പിരിച്ചുവിടല്‍ ആഗോള തലത്തിലാണ് അമേരിക്കയില്‍ ഇത് ആദ്യം പ്രാവര്‍ത്തികമാക്കുമെന്നും ഗൂഗിള്‍ അറിയിച്ചു.

Hair Care:താരന്‍ പ്രശ്‌നക്കാരനാണോ? ഇതുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട; നിഷ്പ്രയാസം മാറ്റാം

അതേസമയം ടെക് മേഖലയില്‍ പ്രതിസന്ധി പിടിമുറുക്കിയിരിക്കുകയാണ്. വലിയ മാന്ദ്യം കമ്പനികളെ കാത്തിരിക്കുണ്ടെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് പതിനായിരം ജീവനക്കാരെ പിരിച്ചുവിടുമെന്ന് അറിയിച്ചിരുന്നു. ഗൂഗിളിന് പിരിച്ചുവിടുന്ന ജീവനക്കാര്‍ക്കെല്ലാം ഇമെയില്‍ അയച്ചിട്ടുണ്ട്. ഗൂഗിളിന്റെ പിരിച്ചുവിടല്‍ മറ്റ് രാജ്യങ്ങളില്‍ ഇനിയും വൈകും, ഇവിടെയുള്ള തൊഴില്‍ നിയമങ്ങളെ തുടര്‍ന്നാണിത്.

സ്വപ്‌നം കണ്ടത് കൈകളിലേക്ക്; ഡ്രൈവര്‍ക്ക് അടിച്ചത് ബംപര്‍, ഭാഗ്യത്തിനൊപ്പം എത്തിയത് കോടികള്‍സ്വപ്‌നം കണ്ടത് കൈകളിലേക്ക്; ഡ്രൈവര്‍ക്ക് അടിച്ചത് ബംപര്‍, ഭാഗ്യത്തിനൊപ്പം എത്തിയത് കോടികള്‍

ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്ക് ഗൂഗിളും മൈക്രോസോഫ്റ്റും മാറി കൊണ്ടിരിക്കുകയാണ്. ഇതിലൂടെ ആളുകളുടെ എണ്ണം കമ്പനിയില്‍ കുറയ്ക്കാന്‍ സാധിക്കും. അത് മാത്രമല്ല പ്രവര്‍ത്തനത്തെ അത് ബാധിക്കുകയുമില്ല.

നമുക്ക് മുന്നില്‍ വലിയ അവസരങ്ങളുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കൂടുതല്‍ ചെലവിടാന്‍ തീരുമാനിച്ചുവെന്നും പിച്ചൈ പറഞ്ഞു.

അതേസമയം യുഎസ്സില്‍ 60 ദിവസത്തെ നോട്ടീസ് പിരീഡാണ് നല്‍കിയിരിക്കുന്നത്. ഈ കാലയളവിലെ മുഴുവന്‍ ശമ്പളവും കമ്പനി നല്‍കും. ഒപ്പം സെവറന്‍സ് പാക്കേജും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 16 ആഴ്ച്ചകളിലെ ശമ്പളമാണ് നല്‍കുക.

ഓരോ വര്‍ഷത്തിനും രണ്ടാഴ്ച്ചയെന്ന കണക്കിലും ശമ്പളം മുന്‍കൂറായി നല്‍കും. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് 2022ലെ ബോണസുകള്‍, ബാക്കിയുള്ള വെക്കേഷന്‍ സമയം, ആറുമാസത്തെ ഹെല്‍ത്ത് കെയര്‍, ജോബ് പ്ലേസ്‌മെന്റ് സര്‍വീസുകള്‍, വിസാ നടപടി ക്രമങ്ങള്‍ എന്നിവയെല്ലാം ഗൂഗിളില്‍ നിന്ന് ലഭിക്കും.

ഇയര്‍ എന്‍ഡ് അഡ്വാന്‍സുകളില്‍ 80 ശതമാനം ബോണസാണ് ആദ്യം നല്‍കുക. പിന്നീട് വരുന്ന മാസങ്ങളിലായി നല്‍കും.

English summary
google announce big layoff, 12000 employees will loose jobs, sundar pichai takes responsibility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X