കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാരിസ് ആക്രമണം; ജര്‍മന്‍ ടീം രാത്രി കഴിച്ചുകൂട്ടിയത് സ്റ്റേഡിയത്തില്‍

  • By Anwar Sadath
Google Oneindia Malayalam News

പാരിസ്: പാരിസില്‍ ഐസിസ് നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്ന് ജര്‍മന്‍ ഫുട്‌ബോള്‍ ടീം ഒരു രാത്രി കഴിച്ചുകൂട്ടിയത് സ്‌റ്റേഡിയത്തിനകത്ത്. ജര്‍മനിയും ഫ്രാന്‍സും തമ്മിലുള്ള സൗഹൃദ മത്സരത്തനിടെയായിരുന്നു സ്റ്റേഡിയത്തിനടുത്ത് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. വന്‍ സ്‌ഫോടനശബ്ദത്തില്‍ ഭയന്ന കളിക്കാരെ ഉടന്‍ സ്‌റ്റേഡിയത്തിനുള്ളിലെ ഡ്രസ്സിങ് റൂമില്‍ സുരക്ഷിതമായി എത്തിച്ചു.

ആക്രമണം നിയന്ത്രിച്ചശേഷം പുലര്‍ച്ചെ മാത്രമാണ് വന്‍ സുരക്ഷാ സന്നാഹത്തോടെ കളിക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയത്. ഹോട്ടലില്‍ എത്തിയ ഉടന്‍ കളിക്കാര്‍ നാട്ടിലേക്ക് തിരിക്കണമെന്ന് അറിയിച്ചതോടെ ഉച്ചയോടെ വിമാനമാര്‍ഗം ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോയി.

parrisattack

ഫ്രഞ്ച് പ്രസിഡന്റും കളികാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. സ്‌ഫോടനശബ്ദം കേട്ടയുടന്‍ അദ്ദേഹത്തെ സുരക്ഷാ സൈനികര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. കാണികളാകട്ടെ ഗ്രൗണ്ടിലിറങ്ങി നിന്നാണ് ഭയം അകറ്റിയത്. സ്‌ഫോടനവും തീവ്രവാദി ആക്രമണവും നടക്കുന്നതറിഞ്ഞെങ്കിലും സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും ഉണ്ടാകാത്തതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി.

സ്‌റ്റേഡിയത്തിന് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 3 പേരാണ് കൊല്ലപ്പെട്ടത്. ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ മാര്‍ഗമുണ്ടാക്കിയശേഷമാണ് പിന്നീട് കാണികളെ ഒഴിപ്പിച്ചത്. ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണത്തില്‍ 160ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

English summary
aftre Paris attacks Germany football team forced to stay inside Stadium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X