ഇസ്ലാമിക മൂല്യങ്ങൾ ലംഘിക്കുന്നു; സൗദി അടക്കമുള്ള രാജ്യങ്ങൾ കലിപ്പിൽ, നെറ്റ്ഫ്‌ളിക്‌സിന് മുന്നറിയിപ്പ്
റിയാദ്: 'ഇസ്ലാമികവും സാമൂഹികവുമായ മൂല്യങ്ങളും തത്വങ്ങളും' ലംഘിക്കുന്നതായി കരുതപ്പെടുന്ന എല്ലാ ഉള്ളടക്കവും നെറ്റ്ഫ്‌ലിക്‌സ് നീക്കം ചെയ്യണമെന്ന് ഗള്‍ഫ്- അറബ് രാജ്യങ്ങള്‍ ആവശ്യപ്പെട്ടതായി സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികള്‍ക്കായി തയ്യാറാക്കിയത് ഉള്‍പ്പെടെയുള്ള സമീപകാല ഉള്ളടക്കങ്ങള്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സൗദി, ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ മീഡിയ വാച്ച്‌ഡോഗുകള്‍ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഇതിനെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ആനിമേറ്റഡ് ഷോയായ ജുറാസിക് വേള്‍ഡ്: ക്യാമ്പ് ക്രിറ്റേഷ്യസില്‍ നിന്നുള്ള മങ്ങിയ ക്ലിപ്പുകള്‍ കാണിച്ചുകൊണ്ടാണ് സൗദി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ രണ്ട് കൗമാരക്കാരായ പെണ്‍കുട്ടികള്‍ പരസ്പരം സ്‌നേഹിക്കുകയും ചുംബിക്കുകയും ചെയ്യുന്നതാണുള്ളത്.

ദേ..നോക്കിയേ..എന്നാ ക്യൂട്ടാ ഈ കൊച്ച്: അനുപമയുടെ വൈറൽ ചിത്രങ്ങൾ
കൂടാതെ 'കുട്ടികളുടെ ആരോഗ്യകരമായ വളര്‍ച്ചയെ ഭീഷണിപ്പെടുത്തുന്ന അധാര്‍മിക സന്ദേശങ്ങള്‍ക്കുള്ള സിനിമാറ്റിക് കവര്‍' എന്ന് നെറ്റ്ഫ്‌ലിക്സിനെ കുറ്റപ്പെടുത്തുന്ന അടിക്കുറിപ്പ് സഹിതം അല്‍ ഇഖ്ബാരിയ ടിവിയുടെ റിപ്പോര്‍ട്ടില്‍ വിവാദ ഫ്രഞ്ച് സിനിമയായ ക്യൂട്ടീസിന്റെ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സമാനമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന നിരവധി പൊതുപ്രവര്‍ത്തകരെ ചാനല്‍ അഭിമുഖം നടത്തുകയും ഉടന്‍ നടപടിയെടുക്കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 'കുട്ടികളെ ഉദ്ദേശിച്ചുള്ള ഉള്ളടക്കം ഉള്‍പ്പെടെയുള്ളവ ചെയ്യുന്നതിനും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി നെറ്റ്ഫ്‌ലിക്‌സ് തയ്യാറാകണമെന്ന് സൗദി ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയയുടെയും ജിസിസി കമ്മറ്റി ഓഫ് ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെയും സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

ഉറക്കം വരാന്‍ പാല്‍ കുടിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാമോ
അധികാരികള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് പിന്തുടരുമെന്നും കൂടാതെ 'ലംഘന ഉള്ളടക്കം പ്രക്ഷേപണം ചെയ്യുന്നത് തുടരുന്ന സാഹചര്യത്തില്‍, ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളില്‍ യാതൊരുവിധ പ്രതികരണവും നെറ്റ്ഫ്‌ളിക്‌സ് നടത്തിയിട്ടില്ല.

സൗദി അറേബ്യയില്‍ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ചോ ലിംഗ വ്യക്തിത്വത്തെക്കുറിച്ചോ നിയമങ്ങളൊന്നുമില്ലെങ്കിലും, സ്വവര്‍ഗരതി ഉള്‍പ്പെടെയുള്ള വിവാഹത്തിന് പുറത്തുള്ള ലൈംഗിക ബന്ധങ്ങള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഉഭയസമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികതയ്ക്ക് കേസിന്റെ ഗൗരവമനുസരിച്ച് മരണമോ ചാട്ടവാറടിയോ അടക്കമുള്ള ശിക്ഷയാണ് സൗദിയിലുള്ളത്.

'LGBTQ എന്ന് വിളിക്കുന്നത് വെട്ടിക്കുറയ്ക്കാനുള്ള സൗദി അധികൃതരുടെ അഭ്യര്‍ത്ഥന ഡിസ്‌നി നിരസിച്ചതിനെത്തുടര്‍ന്ന് ഏപ്രിലില്‍ സൗദി അറേബ്യയിലെ സിനിമാശാലകള്‍ ഡോക്ടര്‍ സ്ട്രേഞ്ച് ഇന്‍ ദി മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നെസ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നില്ല. സ്വവര്‍ഗ ചുംബനം അവതരിപ്പിച്ച ആനിമേറ്റഡ് ചിത്രമായ ലൈറ്റ്ഇയര്‍ ജൂണില്‍ രാജ്യത്തും യുണൈറ്റഡ് അറബ് എമിറേറ്റുകളിലും നിരോധിച്ചതായി റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.

അതേസമയം, ഇസ്ലാമിക മൂല്യങ്ങള്‍ ലംഘിക്കുന്ന 'പരസ്യങ്ങള്‍' അനുവദിച്ചതിനെ തുടര്‍ന്ന് സൗദി അധികൃതര്‍ കഴിഞ്ഞ മാസം യൂട്യൂബിനെതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications