കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ ഏത് സമയവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം? ആശങ്ക പരക്കുന്നു, പ്രതിഫലനം കണ്ടുതുടങ്ങി

വ്യവസായികള്‍ക്കിടയില്‍ ഉയര്‍ന്ന ആശങ്കയുടെ ഫലമായിട്ടാണ് ആഗോള വിപണയില്‍ എണ്ണ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടെ ഇത്രയും ഉയര്‍ന്ന വില രേഖപ്പെടുത്തുന്നത് ആദ്യമായിട്ടാണ്.

  • By Ashif
Google Oneindia Malayalam News

ഗള്‍ഫ് രാജ്യങ്ങളില്‍ യുദ്ധം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടോ? ആഗോള മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ നിറഞ്ഞ വാര്‍ത്തകളാണ് വരുന്നത്. ഇതിന് കാരണമായി ഗള്‍ഫില്‍ അടുത്ത കാലത്തുണ്ടായ ചില മാറ്റങ്ങളും രാഷ്ട്ര നേതാക്കളുടെ പ്രസ്താവനകളും എടുത്തു പറയുന്നു. സാധാരണക്കാരിലേക്ക് ഇതിന്റെ ചര്‍ച്ചകള്‍ എത്തിയിട്ടില്ലെങ്കിലും വ്യവസായ ലോകം കടുത്ത ആശങ്കയിലാണ്.
ഗള്‍ഫിലെ പ്രശ്‌നങ്ങളില്‍ ഉടന്‍ പരിഹാരമുണ്ടാകില്ലെന്ന് മാത്രമല്ല, അമേരിക്കന്‍ പ്രസിഡന്റ് അടുത്തിടെ നല്‍കിയ സൂചനകള്‍ പ്രതിസന്ധി ഇരട്ടിയാക്കുമെന്ന ചര്‍ച്ചയും അവര്‍ക്കിടയില്‍ നടക്കുന്നു. എന്താണ് ഗള്‍ഫില്‍ ഏറ്റവും ഒടുവില്‍ വന്ന മാറ്റം. ഈ മാറ്റങ്ങള്‍ യുദ്ധത്തിനുള്ള കോപ്പുകൂട്ടലാണോ. ട്രംപിന്റെ നീക്കങ്ങള്‍ യുദ്ധ കാഹളമാണോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണിപ്പോള്‍ ഉയരുന്നത്. നിസാരമായി തള്ളിക്കളയേണ്ട കാര്യങ്ങളല്ല ഉയര്‍ന്നുകേള്‍ക്കുന്നത്. വിശദീകരിക്കാം...

അസ്‌നയെ മറന്നോ? ബോംബേറില്‍ ജീവിതം തകര്‍ന്ന കണ്ണൂരിന്റെ ദു:ഖപുത്രി!! ഇന്നവര്‍ തിളങ്ങുന്നു, അഭിനന്ദനംഅസ്‌നയെ മറന്നോ? ബോംബേറില്‍ ജീവിതം തകര്‍ന്ന കണ്ണൂരിന്റെ ദു:ഖപുത്രി!! ഇന്നവര്‍ തിളങ്ങുന്നു, അഭിനന്ദനം

പ്രശ്‌നങ്ങള്‍ ഇങ്ങനെ

പ്രശ്‌നങ്ങള്‍ ഇങ്ങനെ

ഗള്‍ഫ് മേഖല വിവിധ പ്രശ്‌നങ്ങളാണ് നേരിടുന്നത്. മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഐക്യമില്ലെന്നത് തന്നെയാണ് പ്രധാന വെല്ലുവിളി. മാത്രമല്ല, സുന്നി-ഷിയാ തര്‍ക്കം ഒരുഭാഗത്ത് നില്‍ക്കുന്നു. പ്രതിസന്ധിക്ക് എരിവ് പകര്‍ന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ആയുധങ്ങള്‍ ഇറക്കിക്കൊടുക്കുന്നു. ഇറാനെ സംബന്ധിച്ച് പേടിപ്പിക്കുന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഗള്‍ഫിലെ ഷിയാ വിഭാഗത്തെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നു. നേതാക്കള്‍ക്കിടയില്‍ നിന്ന് കേള്‍ക്കുന്നത് വിട്ടുവീഴ്ചയില്ലാത്ത സ്വരങ്ങള്‍ മാത്രം. ഐക്യത്തിന്റെയും രഞ്ജിപ്പിന്റെയും ചര്‍ച്ചകള്‍ പരാജയപ്പെടുന്നു. ഈ സാഹചര്യമാണ് വ്യവസായ ലോകത്ത് ആശങ്ക വര്‍ധിപ്പിക്കുന്നത്.

ഭീതി പരത്തിയത് ട്രംപ്

ഭീതി പരത്തിയത് ട്രംപ്

അതിനിടെയാണ് ഈ ആശങ്കകള്‍ക്ക് ആക്കം കൂട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചില പ്രസ്താവനകള്‍ നടത്തുന്നത്. ഇറാനുമായുള്ള ആണവ കരാര്‍ ഏത് സമയവും റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. നേരത്തെ കത്തിനിന്നിരുന്ന ഇറാന്‍ ആണവ പദ്ധതി പ്രശ്‌നം ശമിച്ചത് ഒബാമ ഭരണകൂടവും ഇറാന്‍ നേതൃത്വങ്ങളും തമ്മില്‍ ഒപ്പുവച്ച കരാറായിരുന്നു. എന്നാല്‍ ഈ കരാര്‍ ഏത് സമയവും റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ട്രംപ് പറയുന്നത്. ഈ സാഹചര്യത്തില്‍ തന്നെയാണ് സൗദി അറേബ്യ ആണവോര്‍ജ മേഖലയിലേക്ക് തിരിഞ്ഞിരിക്കുന്നത്. ഇതിന് ട്രംപിന്റെ പിന്തുണയുണ്ട്.

പ്രതിഫലനം ഇങ്ങനെ

പ്രതിഫലനം ഇങ്ങനെ

വ്യവസായികള്‍ക്കിടയില്‍ ഉയര്‍ന്ന ആശങ്കയുടെ ഫലമായിട്ടാണ് ആഗോള വിപണയില്‍ എണ്ണ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തിനിടെ ഇത്രയും ഉയര്‍ന്ന വില രേഖപ്പെടുത്തുന്നത് ആദ്യമായിട്ടാണ്. പശ്ചിമേഷ്യയിലെ സുരക്ഷാ പ്രശ്‌നങ്ങളാണ് ഈ വില വര്‍ധനവിന് കാരണമായി വിലയിരുത്തുന്നത്. ആഗോള ബെഞ്ച് മാര്‍ക്കായ ബ്രെന്‍ഡ് ക്രൂഡിന് 6.6 ശതമാനം വില വര്‍ധിച്ചു. കഴിഞ്ഞദിവസത്തെ വില നോക്കുമ്പോള്‍ ബ്രെന്‍ഡ് ക്രൂഡിന് ബാരലിന് 70.58 ഡോളര്‍ നല്‍കണം. അമേരിക്കന്‍ ബെഞ്ചമാര്‍ക്കായ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റിന് 5.7 ശതമാനം വില കൂടി. ഇതെല്ലാം ഗള്‍ഫ് മേഖലയിലെ സുരക്ഷയില്‍ വ്യവസായികള്‍ക്കുണ്ടായ ആശങ്കയുടെ പ്രതിഫലനമാണ്. ആശങ്ക തുടര്‍ന്നാല്‍ ഇനിയും വില കൂടും.

ഇറാന്‍ എപ്പോഴും ശത്രു

ഇറാന്‍ എപ്പോഴും ശത്രു

ഇറാനുമായുണ്ടാക്കിയ ആണവ കരാര്‍ അമേരിക്ക പിന്‍വലിക്കുമെന്ന് സൂചനകള്‍ വന്നിട്ടുണ്ട്. ആണവ കരാറില്‍ നിന്ന് പിന്‍മാറുന്ന കാര്യം പരിഗണനയിലാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് കഴിഞ്ഞദിവസം പറഞ്ഞു. അമേരിക്ക പിന്‍മാറിയാല്‍ ഇറാനെതിരെ വീണ്ടും ഉപരോധം വന്നേക്കാം. അപ്പോള്‍ ഇറാന്റെ ക്രൂഡ് കയറ്റി അയക്കുന്നതിന് തടസങ്ങള്‍ നേരിടും. ഇതോടെ ഇറാന്റെ എണ്ണ ആഗോള വിപണിയില്‍ എത്തില്ല. ഇത് വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കും. ഈ ഘട്ടത്തില്‍ തന്നെയാണ് സൗദിയും അമേരിക്കയും റഷ്യയും ക്രൂഡ് നിര്‍മാണം കുറച്ചിരിക്കുന്നത്. ഉല്‍പ്പാദനം കുറയ്ക്കണമെന്ന സൗദിയുടെ അഭ്യര്‍ഥന ഈ രാജ്യങ്ങള്‍ അംഗീകരിക്കുകയായിരുന്നു. സൗദിയും അമേരിക്കയും ബന്ധം ശക്തമായിട്ടിട്ടുണ്ട്. മാത്രമല്ല, ഇരുരാജ്യങ്ങളും ഇറാനെതിരെ വിരല്‍ ചൂണ്ടുന്നുമുണ്ട്.

ഇസ്രായേലിന്റെ സാന്നിധ്യം

ഇസ്രായേലിന്റെ സാന്നിധ്യം

സൗദി അറേബ്യയ്ക്ക് ആയുധങ്ങള്‍ കൈമാറുന്നത് അമേരിക്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. 6500 മിസൈലുകള്‍ കൈമാറാന്‍ തീരുമാനിച്ചത് കഴിഞ്ഞദിവസമാണ്. മാത്രമല്ല യുഎഇയും ഖത്തറും ആയുധങ്ങള്‍ ഇറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സൗദിയും അമേരിക്കയും യുഎഇയും ശത്രു പക്ഷത്ത് നിര്‍ത്തിയ രാജ്യമാണ് ഇറാന്‍. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നുണ്ടെന്ന ആശങ്കക്ക് പരിഹാരമായിട്ടാണ് ആണവ കരാര്‍ നിലവില്‍ വന്നത്. ഈ കരാര്‍ അമേരിക്ക പിന്‍വലിക്കുമെന്ന് പറയുമ്പോള്‍ തന്നെയാണ് സൗദി ആണവ മേഖലയിലേക്ക് കടക്കുന്നത്. ഇറാന്‍ നിര്‍മിച്ചാല്‍ തങ്ങളും ആ വഴിക്ക് നീങ്ങുമെന്ന് അടുത്തിടെ സൗദി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മാത്രമല്ല, ഇസ്രായേലിലേക്കുള്ള വിമാനയാത്രയ്ക്ക് സൗദി വ്യോമപാത തുറന്നുകൊടുത്തതും മേഖലയില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ മാണി പിന്തുണയ്ക്കും, കോണ്‍ഗ്രസിന് ഞെട്ടല്‍, വിട്ടുതരില്ലെന്ന് ചെന്നിത്തല!ചെങ്ങന്നൂരില്‍ എല്‍ഡിഎഫിനെ മാണി പിന്തുണയ്ക്കും, കോണ്‍ഗ്രസിന് ഞെട്ടല്‍, വിട്ടുതരില്ലെന്ന് ചെന്നിത്തല!

English summary
Gulf Crisis: Oil price crosses $70 amid Iran deal tensions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X