കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫില്‍ നിന്ന് പണമൊഴുക്ക്; പ്രവാസികള്‍ക്ക് ചാകര!! അവസരം മുതലാക്കുന്നു, ചൈനയെ പിന്തള്ളി ഇന്ത്യ

Google Oneindia Malayalam News

ദോഹ: ഗള്‍ഫില്‍ നിന്ന് പണമയക്കുന്ന തോത് ഉയര്‍ന്നു. രൂപയ്ക്ക് മൂല്യം ഇടിഞ്ഞതോടെയാണ് പ്രവാസികള്‍ കൂട്ടത്തോടെ പണം അയക്കുന്നത്. ഡോളര്‍ ശക്തിപ്രാപിക്കുകയും രൂപയുടെ മൂല്യം ഇടിയുകയുമാണ് ചെയ്തിരിക്കുന്നത്. ജിസിസിയിലെ പണത്തിന്റെ മൂല്യവും സ്വാഭാവിക വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ അവസരം മുതലെത്ത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ കൂട്ടത്തോടെ പണമയക്കുകയാണ്. മണി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് പണത്തിന്റെ വരുമാനത്തില്‍ ചൈനയെ മറികടന്നിരിക്കുകയാണ് ഇന്ത്യ. വരുംദിവസങ്ങളിലെ വിനിമയ മൂല്യം പ്രവാസികള്‍ക്ക് അനുകൂലമാകുമോ? സാധ്യതകള്‍ ഇങ്ങനെ...

പ്രവാസികള്‍ക്ക് പ്രതീക്ഷv

പ്രവാസികള്‍ക്ക് പ്രതീക്ഷv

രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് എപ്പോഴും പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ നാട്ടിലുള്ളവര്‍ക്ക് തിരിച്ചടിയുമാണ്. പ്രവാസികള്‍ക്ക് തങ്ങളുടെ അധ്വാനത്തിന്റെ മൂല്യം ഇരട്ടിയാകുമെന്നതാണ് പ്രത്യേകത. എന്നാല്‍ രൂപയുടെ മൂല്യം ഇടിഞ്ഞാല്‍ നാട്ടിലുള്ളവര്‍ക്ക് ചെലവേറും.

ഡോളര്‍ ശക്തിപ്പെട്ടു, രൂപ വീണു

ഡോളര്‍ ശക്തിപ്പെട്ടു, രൂപ വീണു

ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് രൂപയുടെ മൂല്യം ഇടിയുകയാണ്. ഡോളറിന് ശക്തി വര്‍ധിക്കുകയും ചെയ്തു. ഡോളറിനെതിരെ രൂപയുടെ മൂല്യം 66.87 ആയിട്ടുണ്ട്. ഇതേ സാഹചര്യം തന്നെ ഗള്‍ഫ് നാണയങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും സംഭവിച്ചിട്ടുണ്ട്.

ഗള്‍ഫ് നാണയങ്ങള്‍

ഗള്‍ഫ് നാണയങ്ങള്‍

യുഎഇ ദിര്‍ഹത്തിനും ഖത്തര്‍ റിയാലിനും 18 രൂപയ്ക്ക് മുകളില്‍ കൊടുക്കണം. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്ക് പണം അയക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് പണം അയക്കുന്നതില്‍ 10 ശതമാനം വര്‍ധനവുണ്ടായെന്നാണ് മണി എക്‌സ്‌ചേഞ്ചുകള്‍ നല്‍കുന്ന വിവരം.

കുവൈത്തിലും ബഹ്‌റൈനിലും

കുവൈത്തിലും ബഹ്‌റൈനിലും

കുവൈത്ത് ദിനാറിന് 221 രൂപയും ബഹ്‌റൈന്‍ ദിനാറിന് 176.68 രൂപയുമാണ് ഇപ്പോഴുള്ള നിരക്ക്. ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് രൂപയുടെ വിനിമയ നിരക്ക് യുഎഇ ദിര്‍ഹത്തിനും ഖത്തര്‍ റിയാലിനും 18 രൂപയ്ക്ക് മുകളിലേക്ക് ഉയര്‍ന്നത്.

പല കാരണങ്ങള്‍

പല കാരണങ്ങള്‍

രൂപയുടെ മൂല്യം ഇടിയാന്‍ പല കാരണങ്ങളുണ്ട്. അതിലൊന്ന് എണ്ണ വില വര്‍ധിക്കുന്നതാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് നിരക്ക് വര്‍ധിപ്പിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്. ഡോളറിനെ ശക്തിപ്പെടുത്താനുള്ള നീക്കം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയ്യുന്നുണ്ട്. അവരുടെ നീക്കം ഫലം കാണുമ്പോള്‍ തിരിച്ചടി രൂപയ്ക്കായിരിക്കും. രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് ഗുണമാണ്.

13 മാസത്തിനിടെ ആദ്യം

13 മാസത്തിനിടെ ആദ്യം

13 മാസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും ഇടിവ് രൂപയ്ക്കുണ്ടാകുന്നത്. ഇതേ സാഹചര്യം വരും ദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ പ്രവാസികള്‍ കൈയ്യിലുള്ള പണമെല്ലാം ഇന്ത്യയിലേക്ക് അയക്കുകയാണ്. റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യം ഉയര്‍ത്താന്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ ഇനിയും മൂല്യമിടിയും.

ഇന്ത്യ മുന്നില്‍

ഇന്ത്യ മുന്നില്‍

നേരത്തെ വിദേശത്ത് നിന്ന് മാതൃരാജ്യത്തേക്ക് പണമെത്തുന്നതില്‍ മുമ്പില്‍ ചൈനയായിരുന്നു. എന്നാല്‍ ചൈനയെ കടന്ന് ഇന്ത്യ മുന്നേറുകയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് 6900 കോടി ഡോളറാണ് വിദേശത്ത് നിന്ന് എത്തിയത്. ചൈനയിലേക്ക് 6400 കോടി ഡോളറും.

സാധ്യത കുറവ്

സാധ്യത കുറവ്

മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നതാണ് രൂപയുടെ മൂല്യത്തകര്‍ച്ച. പല ഗള്‍ഫ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും രണ്ടുദിവസമായി പ്രധാന ചര്‍ച്ച രൂപയുടെ തകര്‍ച്ചയണ്. വരുംദിവസങ്ങളിലും സമാനമായ സാഹചര്യം തന്നെയാകുമെന്നും രൂപ മൂല്യം തിരിച്ചുപിടിക്കാന്‍ സാധ്യത കുറവാണെന്ന് പറയാന്‍ ചില കാരണങ്ങളുണ്ട്.

സൗദിയുടെ നീക്കം

സൗദിയുടെ നീക്കം

സൗദി അറേബ്യ എണ്ണ വില വര്‍ധിപ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. ഒരു ബാരല്‍ എണ്ണയ്ക്ക് 85 ഡോളര്‍ എത്തിക്കാനായിരുന്നു സൗദിയുടെ നേരത്തെയുള്ള ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ നൂറ് ഡോളറിലെത്തിക്കാനാണ് ശ്രമം. അത് ഇന്ത്യ പോലുള്ള ഉപഭോക്തൃരാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്.

ഷെയ്ല്‍ എത്തിയാല്‍

ഷെയ്ല്‍ എത്തിയാല്‍

അതേസമയം, അമേരിക്ക ഷെയ്ല്‍ എണ്ണ കൂടുതല്‍ വിപണയില്‍ എത്തിച്ചാല്‍ എണ്ണ വില കുറയും. എന്നാല്‍ അമേരിക്ക ഷെയ്ല്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്നാണ് സൗദിയുടെ ആവശ്യം. എണ്ണവില പരിധിവിട്ട് ഉയരുന്നത് ഇന്ത്യയില്‍ അവശ്യവസ്തുക്കളുടെ വില വര്‍ധിക്കാന്‍ ഇടയാക്കും.

മുഴുവനും അയക്കുന്നു

മുഴുവനും അയക്കുന്നു

ഇന്ത്യയില്‍ സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നതാണെങ്കിലും പ്രവാസികള്‍ക്ക് ആശ്വസിക്കാന്‍ വക നല്‍കുന്നുണ്ട് ഈ മൂല്യത്തകര്‍ച്ച. നേരത്തെ മൂല്യം ഉയര്‍ന്നപ്പോള്‍ പല പ്രവാസികളും പണം നാട്ടിലേക്ക് അയക്കാന്‍ മടിച്ചിരുന്നു. നാട്ടിലെ ആവശ്യത്തിന് മാത്രമുള്ള പണമാണ് അയച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കൈയ്യിലുള്ള മുഴുവന്‍ പണവും നാട്ടിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

നൂറ് രൂപയും കിട്ടാനില്ല; ജനം നെട്ടോട്ടമോടുന്നു!! കേന്ദ്രബാങ്കിന്റെ സഹായം തേടി, ബാങ്കുകള്‍ പറയുന്നത്നൂറ് രൂപയും കിട്ടാനില്ല; ജനം നെട്ടോട്ടമോടുന്നു!! കേന്ദ്രബാങ്കിന്റെ സഹായം തേടി, ബാങ്കുകള്‍ പറയുന്നത്

English summary
Gulf Money to India increased; Expatriates happy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X