നെതര്‍ലാന്‍ഡില്‍ ട്രാമില്‍ വെടിവയ്പ്പ്, നിരവധിപേര്‍ക്ക് പരിക്ക്.. അക്രമിയെ തിരിച്ചറിഞ്ഞില്ല
ഹേഗ്: നെതര്‍ലാന്‍ഡിലെ യൂട്രെച്ച് നഗരത്തില്‍ ട്രാമില്‍ വെടിവയ്പ്പ്. വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം തിങ്കളാഴ്ച്ച രാവിലെ 10.45നാണ് വെടിവയുപ്പുണ്ടായത്. തോക്കുമായെത്തിയ ഒരാള്‍ ജനങ്ങള്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇതോടെ ട്രാം സ്റ്റേഷനില്‍ പോലീസിനെ വിന്യസിച്ചു. വെടിവയ്പിനെ തുടര്‍ന്ന് നിരവധി ട്രോമ ഹെലികോപ്ടറും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
വടകരയിൽ കോണ്‍ഗ്രസിനും ബിജെപിക്കും സ്ഥാനാര്‍ഥിയായില്ല; പ്രതീക്ഷയോടെ സ്വതന്ത്രസ്ഥാനാര്‍ഥി സിഒടി നസീര്‍
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ അക്രമിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കരുതുന്നത്. അക്രമത്തിന് പിന്നില്‍ ഭീകരബന്ധം ഉണ്ടോ എന്ന് അന്വേഷിച്ച് വരികയാണ് പോലീസ് പറഞ്ഞു. അക്രമി വെടിവച്ചതിന് ശേഷം കാറില്‍ രക്ഷപ്പെട്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ന്യൂസിലന്‍ഡിലെ മുസ്ലീം പള്ളിയില്‍ നടന്ന വെടിവയ്പ്പിന് ശേഷം തീവ്ര വലതു പക്ഷ ഭീകരത ലോകത്ത് വ്യാപിക്കുകയാണെന്ന് കരുതുന്നു. അതിനാല്‍ ഈ പശ്ചാത്തലത്തില്‍ ട്രാം വെടിവയ്പ്പിന് പിന്നില്‍ തീവ്രവാദികളാണെന്ന് കരുതുന്നു. പ്രദേശം കനത്ത പോലീസ് സുരക്ഷയിലാണ്.