മാലി തലസ്ഥാനത്തെ റിസോര്‍ട്ടില്‍ ജിഹാദി ആക്രമണം: 2 പേര്‍ മരിച്ചു

Subscribe to Oneindia Malayalam

ബമാക്കോ: മാലി തലസ്ഥാനമായ ബമാക്കോയില്‍ നടന്ന ജിഹാദി ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ പരിക്കുകള്‍ കൂടാതെ രക്ഷപെട്ടു. ആക്രമണം നടത്തിയ 3 പേര്‍ കൊല്ലപ്പെട്ടതായും ഒരാള്‍ രക്ഷപെട്ടതായും മാലി നാഷണല്‍ പോലീസ് തലവന്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി വിദേശ സഞ്ചാരികള്‍ താമസിച്ചിരുന്ന റിസോര്‍ട്ടിലാണ് ആക്രമണം നടന്നത്.

ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമി അള്ളാ അക്ബര്‍ എന്നുറക്കെ വിളിച്ചു കൊണ്ട് റിസോര്‍ട്ടിനുള്ളിലേക്ക് ഒടിക്കയറുകയായിരുന്നുവെന്ന് രക്ഷപെട്ടവര്‍ പറഞ്ഞു. അതിനു ശേഷം കാറില്‍ 3 അക്രമികള്‍ കൂടി എത്തുകയും റിസോര്‍ട്ടിനെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയും ചെയ്തു. അവധി ദിവസം ചെലവഴിക്കാനെത്തിയ ഫ്രഞ്ച് സൈനികന്‍ ഉടനെ കയ്യിലിരുന്ന തോക്കു കൊണ്ട് വെടി വെയ്ക്കുകയും ഒരു ജിഹാദിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

 terrorists-600-25-1461561327-19-1497845757.jpg -Properties

ഇതു വരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തു വന്നിട്ടില്ല. ആക്രമണത്തിനു സാധ്യതയുള്ളതായി നേരത്തേ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

English summary
Gunmen attack resort in Mali's capital, killing 2
Please Wait while comments are loading...