കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസില്‍ വെടിവെപ്പ്; 8 മുസ്ലിങ്ങളെ കൊന്നു

Google Oneindia Malayalam News

ക്വറ്റ: തെക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ക്വറ്റയില്‍ എട്ട് ഷിയാ മുസ്ലിങ്ങളെ രണ്ട് തോക്കുധാരികള്‍ ചേര്‍ന്ന് വെടിവെച്ചുകൊന്നു. വിശുദ്ധമാസമായ മുഹറം തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കേയാണ് ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഈ കൃത്യം നടന്നതെന്ന് പോലീസ് പറഞ്ഞു. ക്വറ്റയുടെ ഉള്‍പ്രദേശത്ത് ഒരു പച്ചക്കറി മാര്‍ക്കറ്റിലാണ് സംഭവം.

മാര്‍ക്കറ്റില്‍ നിന്നും പഴവും പച്ചക്കറിയും വാങ്ങിയശേഷം മിനി ബസ്സില്‍ ഇരിക്കുകയായിരുന്ന ഷിയ മുസ്ലിങ്ങളാണ് വെടിയേറ്റ് മരിച്ചത്. 9 പേരാണ് മിനി ബസില്‍ ഉണ്ടായിരുന്നത്. ആയുധധാരികളായ രണ്ടുപേര്‍ ബസിലേക്ക് കയറിയ ശേഷം തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. എട്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു - പോലീസ് ഉദ്യോഗസ്ഥനായ ഇമ്രാന്‍ ഖുറേഷി പറഞ്ഞു

isis-terrorist

ഷിയാക്കളുടെ പുണ്യമാസമായി കരുതപ്പെടുന്ന മുഹറം വരുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ തുടങ്ങാനിരിക്കേയാണ് ക്രൂരമായ ഈ കൂട്ടക്കൊലപാതകം നടന്നത്. വംശീയ കലാപത്തിന് പേരുകേട്ട പ്രദേശങ്ങളാണ് ഇത്. റാവല്‍പിണ്ടിയില്‍ കഴിഞ്ഞ നവംബറില്‍ ഷിയാക്കളും സുന്നികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ജൂണ്‍ മാസത്തില്‍ തീര്‍ഥാടകരുടെ ബസിന് ചാവേര്‍ ബോംബാക്രമണം നടന്നതില്‍ 24 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം ക്വറ്റയിലുണ്ടായ ബോംബാക്രണത്തില്‍ 200 ലധികം ഷിയാക്കളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആക്രമണഭീതി മൂലം ബലൂചിസ്ഥാനില്‍ നിന്നും ഒഴിഞ്ഞുപോയവരുടെ എണ്ണം രണ്ട് ലക്ഷത്തില്‍ അധികമാണെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്.

English summary
Gunmen opened fire on a bus carrying Shia Muslims in the southwestern city of Quetta, killing eight of them police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X