അബൂദബിയിലെ പകുതിയിലേറെ വിവാഹങ്ങളും 3 വര്‍ഷത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കാറില്ല!

  • Posted By:
Subscribe to Oneindia Malayalam

അബൂദബി: അബൂദബിയിലെ 50 ശതമാനത്തിലേറെ വിവാഹങ്ങളും മൂന്നു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കാറില്ലെന്ന് റിപ്പോര്‍ട്ട്. അബൂദബി സര്‍ക്കാര്‍ തന്നെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് എമിറേറ്റിലെ കുടുംബജീവിതത്തിലുണ്ടായിട്ടുള്ള വിള്ളലുകളിലേക്ക് വെളിച്ചും വീശുന്ന വിവരങ്ങളുള്ളത്. 2016ല്‍ ഇവിടെ രേഖപ്പെടുത്തപ്പെട്ട 1922 വിവാഹമോചനക്കേസുകളില്‍ 978 എണ്ണം യു.എ.ഇ സ്വദേശികളുടേതാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റര്‍ അബൂദബി പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവിടെ നടക്കുന്ന വിവാഹങ്ങളില്‍ 28.2 ശതമാനവും ഒരു വര്‍ഷം തികയ്ക്കാറില്ല. പകുതിയിലേറെ വിവാഹങ്ങളുടെയും പരമാവധി ആയുസ്സ് മൂന്ന് വര്‍ഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യാന്തര കോടതി: നാടകീയതയ്‌ക്കൊടുവില്‍ ഇന്ത്യന്‍ അഭിമാനമായി ഭണ്ഡാരി, ബ്രിട്ടന്‍ പിന്‍മാറി

കഴിഞ്ഞ വര്‍ഷം അബൂദബിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 5,892 വിവാഹങ്ങളില്‍ 3,327 എണ്ണത്തിലും യു.എ.ഇക്കാരിയാണ് വധു. യു.എ.ഇയുടെ തലസ്ഥാന നഗരം കൂടിയായ അബുദബി ഉള്‍ക്കൊള്ളുന്ന എമിറേറ്റിലെ ശരാശരി വിവാഹപ്രായം പുരുഷന്‍മാരുടേത് 28 വയസ്സും സത്രീകളുടേത് 25 വയസ്സുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മാര്‍ച്ചിലാണ് അബൂദബിയില്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഏറ്റവും കുറവ് ജൂണിലും. 1975 മുതല്‍ ഇവിടെ വിവാഹിതരാവുന്നതവരുടെ എണ്ണം ആറ് ശതമാനം വര്‍ധിച്ചിട്ടുണ്ട്. അതേസമയം 2015ലെ വിവാഹനിരക്ക് 1000 പൗരന്‍മാര്‍ക്ക് 7.9 ആയിരുന്നെങ്കില്‍ 2016ല്‍ അത് 7.6 ആയി കുറഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

adubdhabi

ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം അബൂദബിയിലെ 15 വയസ്സിന് മുകളിലുള്ള പൗരന്‍മാരില്‍ 58.6 ശതമാനം പേര്‍ വിവാഹിതരാണ്. 35.7 ശതമാനം പേര്‍ അവിവാഹിതരും ബാക്കിയുള്ളവര്‍ വിവാഹ മോചിതരുമാണ്. നിസ്സാര കാര്യങ്ങളുടെ പേരിലാണ് യു.എ.ഇയില്‍ വിവാഹമോചനങ്ങള്‍ നടക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പരസ്പരമുള്ള ആശയവിനിമയത്തിന്റെ അഭാവവും ചെറിയ രീതിയിലുള്ള വിട്ടുവീഴ്ചയ്ക്കു പോലും തയ്യാറാവാത്ത സമീപനവുമാണ് ഇവിടെ നടക്കുന്ന വിവാഹമോചനങ്ങളുടെ പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
half of marriages in abu dhabi do not last beyond 3 years

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്