ജപ്പാനിലെ അറ്റാമി നഗരത്തില്‍ ഉരുള്‍പ്പൊട്ടല്‍, 113 പേരെ കാണാതായി, മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ടോക്യോ: ജപ്പാനിലെ അറ്റാമി നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്നുള്ള ഉരുള്‍പ്പൊട്ടലില്‍ മൂന്ന് മരണങ്ങള്‍ രേഖപ്പെടുത്തി. 113ഓളം പേരെയാണ് കാണാതായിരിക്കുന്നത്. ടോക്യോ നഗരം ഒളിംപിക്‌സിന് ഒരുങ്ങവേയാണ് ഒരു ദുരന്തം ജപ്പാനില്‍ സംഭവിച്ചിരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടലുണ്ടാവുകയും, വെള്ളവും ചെളിയും പാറക്കഷ്ണങ്ങളും എല്ലാം കെട്ടിടങ്ങളുടെയും വീടുകളുടെയും മുകളില്‍ പതിച്ചിരിക്കുകയാണ്. പല വീടുകളും പ്രളയത്തില്‍ തകര്‍ന്നു. വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.

ശനിയാഴ്ച്ചയാണ് പ്രളയം ആരംഭിച്ചത്. കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ചിരുന്നു. ഒരാള്‍ കൂടി ഇന്നാണ് മരിച്ചത്. ഒരു സ്ത്രീയാണ് മരിച്ച മൂന്നാമത്തേയാള്‍. ജപ്പാനെ ബാധിച്ചിരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ ആവര്‍ത്തനം കൂടിയാണ് കനത്ത മഴയും ഉരുള്‍പ്പൊട്ടലും എല്ലാം. സ്ഥിരമായി സുനാമിയും അഗ്നിപര്‍വത സ്‌ഫോടനവും ഭൂകമ്പവുമെല്ലാം ജപ്പാനില്‍ ഉണ്ടാവാറുണ്ട്. ഇത്തരമൊരു ഭീഷണിയുള്ളതിനാല്‍ എങ്ങനെ ടോക്യോവില്‍ ഒളിംപിക്‌സ് നടത്തുമെന്ന ആശങ്കയും എല്ലാവര്‍ക്കുമുണ്ട്.
130ഓളെ കെട്ടിടങ്ങളാണ് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നത്. ശനിയാഴ്ച്ച രാവിലെയാണ് അറ്റാമി നഗരത്തെ വിറപ്പിച്ച് ഉരുള്‍പ്പൊട്ടലുണ്ടായത്. നിരവധി റിസോര്‍ട്ടുകളുള്ള വലിയ വിനോദ സഞ്ചാര മേഖല കൂടിയാണ് അറ്റാമി നഗരം. രണ്ട് കിലോമീറ്ററോളമാണ് പ്രളയത്തെ തുടര്‍ന്ന് പല അവശിഷ്ടങ്ങളും ഒലിച്ച് പോയത്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് വെള്ളം ഇടിച്ച് കുത്തി വരുന്നതിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്. അതേസമയം രക്ഷാപ്രവര്‍ത്തനം സജീവമായി നടക്കുന്നുണ്ടെങ്കിലും ഇവര്‍ക്കും ആശങ്ക ബാക്കിയാണ്.
1500 പേര്‍ ചേര്‍ന്ന ടീമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 113 പേരെ കണ്ടെത്താനാണ് ശ്രമം. ടോക്യോയില്‍ നിന്ന് അധികം ദൂരം ഈ നഗരത്തിലേക്കില്ല. തന്റെ അമ്മയെ പ്രളയത്തെ തുടര്‍ന്ന് കാണാനില്ലെന്ന് ഒരാള്‍ ടിവി ചാനലിനോട് പറയുന്നുണ്ട്. മറ്റൊരാള്‍ പറഞ്ഞത് തന്റെ വീട് ഒലിച്ച് പോയതിനെ കുറിച്ചാണ്. ഇത് നരകമാണെന്നായിരുന്നു ചിലര്‍ ഭയത്തോടെ പറഞ്ഞത്. ചെളിയിലും മണ്ണിലും കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ ഷുഗ പറഞ്ഞു. അതേസമയം മഴയ്ക്ക് ശമനമുണ്ടെന്നത് മാത്രമാണ് തല്‍ക്കാലത്തേക്കുള്ള ആശ്വാസം. പക്ഷേ പ്രവചനാതീതമായ സാഹചര്യമാണ് ജപ്പാനില്‍ ഉള്ളതെന്നാണ് വിലയിരുത്തല്‍.
Recommended Video
ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
At least two people were killed and 20 are still missing as rescue teams search for survivors after a deadly landslide in the town of Atami, Japan ⤵️ pic.twitter.com/o9b9Isp7yp
— Al Jazeera English (@AJEnglish) July 4, 2021
ബിക്കിനിയില്‍ ഞെട്ടിച്ച് കെനിഷ അശ്വതി; ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications