കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കയില്‍ കനത്ത മഴ: വാഹനങ്ങള്‍ ഒഴുകിപോയി, യുഎഇയിലും മഴ മുന്നറിയിപ്പ്

Google Oneindia Malayalam News

ഗള്‍ഫ് മേഖലയില്‍ കനത്ത മഴ തുടരുന്നു. അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയില്‍ സൗദി അറേബ്യയിലെ മുസ്ലീങ്ങളുടെ വിശുദ്ധ തീർത്ഥാടന കേന്ദ്രമായ മക്ക നഗരത്തിന്റെ വിവിധ മേഖലകള്‍ വെള്ളത്തില്‍ മുങ്ങി. ജിദ്ദയില്‍ റെക്കോർഡ് മഴ പെയ്ത് ഒരു മാസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും മഴ കനത്തത്. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ, വെള്ളിയാഴ്ച പകലും തുടർന്നു. ചെറിയ വഴികളിലുള്‍പ്പടെ വെള്ളക്കെട്ട് നിറഞ്ഞതോടെ നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറി വലിയ തോതിലുള്ള നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്.

കൂറുമാറ്റ നിരോധന നിയമം ബാധകമല്ല; ബിജെപി പിടിക്കുമോ എംസിഡി, സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുംകൂറുമാറ്റ നിരോധന നിയമം ബാധകമല്ല; ബിജെപി പിടിക്കുമോ എംസിഡി, സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും

കനത്ത വെള്ളത്തിന്റെ കുത്തൊഴുക്കിൽ കാറുകൾ ഒലിച്ചുപോകുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. കിംഗ് അബ്ദുൽ അസീസ് എയർപോർട്ട് അധികൃതർ യാത്രക്കാരോട് യാത്രപുറപ്പെടുന്നതിന് മുന്നോടിയായി നിലവിലെ സ്ഥിതി സ്ഥിരീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മക്കയിലെത്തിയ ഉംറ തീർത്ഥാടകർ നനഞ്ഞുകൊണ്ട് പ്രാർത്ഥനകള്‍ നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

 mecca

മക്ക, മദീന, തബൂക്ക് മേഖലകളിൽ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വെള്ളിയാഴ്ച രാത്രി വരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം, നവംബർ 24 ന് 0800-1400 മണിക്കൂറിനുള്ളിൽ ജിദ്ദ നഗരത്തിൽ ഒരു ദിവസം 179 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. 2009-ൽ 120-ലധികം പേരുടെ മരണത്തിനിടയാക്കിയ 90 മില്ലിമീറ്റർ മഴ പെയ്തപ്പോൾ രേഖപ്പെടുത്തിയ റെക്കോർഡാണ് ഈ കണക്ക് തകർത്തത്.

മഴയെ തുടർന്ന് നഗരത്തിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സൗദിയിലെ ഏറ്റവും അറിയപ്പെടുന്ന രണ്ട് സർവകലാശാലകളായ കിംഗ് അബ്ദുൽ അസീസ് സർവകലാശാലയും ജിദ്ദ സർവകലാശാലയും ഒന്നാം സെമസ്റ്റർ അവസാന പരീക്ഷകൾ മാറ്റിവച്ചിട്ടുണ്ട്. അതേസമയം, യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വരെ നേരിയ തോതിൽ മഴ പെയ്തിരുന്നു, ന്യൂനമർദവും മഴയും ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ കിഴക്കൻ, വടക്കൻ, തീരപ്രദേശങ്ങളിൽ മഴ പെയ്യുന്ന സാഹചര്യത്തിൽ മുൻകരുതൽ സ്വീകരിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ജനങ്ങള്‍ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളപ്പൊക്കവും വെള്ളക്കെട്ടുമുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങളോട് വിട്ടുനിൽക്കാനും ആവശ്യപ്പെട്ടു. ഇടിമിന്നലുണ്ടാവുമെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്ച റാസൽഖൈമ, ഫുജൈറ, ഷാർജ, ദുബായ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്തത് ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമായി.

English summary
Heavy rain in mecca: vehicles washed away, rain warning in UAE too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X