Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്.. ഉദ്വേഗജനകം ഈ അതിജീവനം; അനുരാഗിനെ രക്ഷപ്പെടുത്തിയത് ഇങ്ങനെ

നേപ്പാളിലെ ഏറ്റവും വലിയ പര്‍വതങ്ങളിലൊന്നായ അന്നപൂര്‍ണ കയറുന്നതിനിടെ കാണാതായ ഇന്ത്യന്‍ പര്‍വതാരോഹകന്‍ അനുരാഗ് മാലൂ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് അവിശ്വസനീയമാം വിധം. അഞ്ച് ഷെര്‍പ്പകളും രണ്ട് വിദേശ പര്‍വതാരോഹകരും അടങ്ങുന്ന ഏഴംഗ സംഘം തങ്ങളുടെ ജീവന്‍ പണയപ്പെടുത്തിയാണ് അനുരാഗിനെ പുറത്തെടുക്കുന്നത്. പാറയിടുക്കില്‍ വീണ് പോയ അനുരാഗിന് ചുറ്റും മഞ്ഞ് പാളികളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.

അധിക ഓക്‌സിജന്‍ പോലും ഇല്ലാതെ തണുപ്പിനെ അതിജീവിച്ച് അദ്ദേഹം രണ്ട് ദിവസം മുഴുവന്‍ മഞ്ഞിനടിയില്‍ കിടക്കുകയായിരുന്നു. അതിനിടെ പെയ്തിറങ്ങിയ ഹിമപാതം സ്ഥിതി കൂടുതല്‍ വഷളാക്കി. നിലവില്‍ അനുരാഗ് തീവ്രപരിചരണ വിഭാഗത്തില്‍ ആണ്. അവന്‍ ഇതുവരെ ബോധം വീണ്ടെടുത്തിട്ടില്ലെങ്കിലും ആരോഗ്യം മെച്ചപ്പെടുന്നുണ്ട് എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

MALOO

ഏപ്രില്‍ 17ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അനുരാഗിനെ കാണാതാകുന്നത്. അന്ന് തന്നെ വ്യോമ തിരയലുകള്‍ക്കായി ഹെലികോപ്റ്ററുകള്‍ സംഘടിപ്പിച്ചു. പക്ഷേ ദൃശ്യപരത കുറവായിരുന്നു. അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. അനുരാഗിനെ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്താന്‍ തയ്യാറുള്ള ഫിറ്റ് ഷെര്‍പ്പകളെ കണ്ടെത്തുന്നതും പ്രശ്നമായിരുന്നു. കാരണം അനുരാഗ് ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ പോലും ആര്‍ക്കും ഉറപ്പുണ്ടായിരുന്നില്ല.

എന്നാല്‍ അനുരാഗ് എവിടെയാണെന്ന് അതിനിടെ അവര്‍ കൃത്യമായി കണ്ടെത്തി. അനുരാഗ് വീണ വിള്ളലിനെക്കുറിച്ച് നന്നായി മനസ്സിലാക്കിയിരുന്നു. ഒരു ചെറിയ ദ്വാരമായിരുന്നു,. എന്നാല്‍ ഏപ്രില്‍ 19 ലെ ഒരു ഹിമപാതം പദ്ധതികള്‍ കൂടുതല്‍ വൈകിപ്പിച്ചു. അവന്റെ അതിജീവനത്തിന്റെ സാധ്യത മങ്ങുകയായിരുന്നു. ആ രണ്ടു ദിവസങ്ങളില്‍ അനുരാഗ് മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് ആര്‍ക്കും ഉറപ്പില്ലായിരുന്നു.

എന്നാല്‍ കാഠ്മണ്ഡുവിലെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നവര്‍ പിന്നോട്ടില്ലെന്ന് അപ്പോഴേക്കും ഉറപ്പിച്ചിരുന്നു. അനുരാഗിന്റെ സുഹൃത്തും മോട്ടിവേഷണല്‍ സ്പീക്കറുമായ സൗനക് ഭട്ട ഏകോപനം ഏറ്റെടുത്തു. ഒരു ശതമാനം സാധ്യതക്ക് വേണ്ടിയുള്ള നൂറു ശതമാനം പരിശ്രമമായിരുന്നു അത് എന്ന് ഭട്ട പറഞ്ഞു. 500 ഓളം ആളുകളുള്ള ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പ് പെട്ടെന്ന് രൂപീകരിച്ചു. അനുരാഗിനെ എങ്ങനെ രക്ഷപ്പെടുത്താം എന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പലയിടത്ത് നിന്നും തേടി.

ഗ്രൂപ്പിലെ പര്‍വതാരോഹകര്‍ രക്ഷാപ്രവര്‍ത്തന തന്ത്രങ്ങള്‍ നിര്‍ദ്ദേശിച്ചു. ഇന്ത്യന്‍ എംബസിയെയും മറ്റ് നിരവധി രാഷ്ട്രീയക്കാരെയും ബന്ധപ്പെട്ടു. നേപ്പാള്‍ പ്രസിഡന്റിന്റെ ഓഫീസും സഹായം വാഗ്ദാനം ചെയ്യാന്‍ ഭട്ടയുമായി ബന്ധപ്പെട്ടു. ഇന്‍ഷുറന്‍സ് കമ്പനിയായ ASC360, അവരുടെ എല്ലാ രേഖകളും ശരിയാക്കി തങ്ങള്‍ക്ക് കഴിയുന്നത്ര ചെലവ് വഹിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.

Astro Tips: ഈ രാശിക്കാരാണോ...? എങ്കില്‍ എന്നും പണക്കാരായിരിക്കാം

ലക്പ നൂര്‍ബു ഷെര്‍പ്പ, ദവാ നൂര്‍ബു ഷെര്‍പ്പ, ലക്പ ഷെര്‍പ്പ, താഷി ഷെര്‍പ്പ, രണ്ട് വിദേശ പര്‍വതാരോഹകരായ ആദം ബിലെക്കി, മരിയൂസ് ഹതാല എന്നിവരുള്‍പ്പെടെ ഏഴംഗ സംഘത്തെ ചെപാല്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ 20 ന് രാവിലെ 7 മണിക്ക്, ബീലെക്കിയും താഷിയും അനുരാഗ് കിടക്കുന്ന വിള്ളലിലേക്ക് പ്രവേശിച്ചു. അനുരാഗിന്റെ മരവിച്ച ശരീരം അവര്‍ മഞ്ഞ് പുതച്ച നിലയില്‍ കണ്ടെത്തി.

അവന്‍ മരിച്ചെന്നാണ് ഇരുവരും ആദ്യം അനുമാനിച്ചത്. എന്നാല്‍ അനുരാഗിന്റെ ശരീരത്തില്‍ ജീവന്‍ ബാക്കിയുള്ളത് പിന്നീട് ബിലെക്കി ശ്രദ്ധിച്ചു. ഇതോടെ അനന്തരനടപടികള്‍ വേഗത്തിലാക്കി. ഏകദേശം നാല് മണിക്കൂറിനുള്ളില്‍ അവനെ പുറത്തെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. റെസ്‌ക്യൂ പൈലറ്റ് സോബിത് ഗൗച്ചന്‍ അവരെ ഹെലികോപ്റ്ററില്‍ പൊഖാറയിലെത്തിക്കുകയായിരുന്നു.

ദിലീപിനെ പുറത്താക്കണം... ഫാസിസ്റ്റുകളെ ഭയമില്ല; മാമുക്കോയയുടെ ശ്രദ്ധേയമായ നിലപാടുകള്‍
പൊഖാറയിലെ ആശുപത്രിയിലെത്തുമ്പോള്‍ അനുരാഗിന് ഹൃദയമിടിപ്പുണ്ടായിരുന്നില്ല. എന്നാല്‍ ഡോക്ടര്‍മാരുടെ നിരന്തര പ്രയത്‌നം അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. 8000 മീറ്ററിനു മുകളിലുള്ള പതിനാല് കൊടുമുടികളും കയറുക എന്നതാണ് അനുരാഗിന്റെ ലക്ഷ്യം. ഒരു മാസത്തിനുള്ളില്‍ ആറ് കൊടുമുടികള്‍ കീഴടക്കാന്‍ അദ്ദേഹം ലക്ഷ്യമിട്ടിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+