Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തക ആണ്‍കുട്ടിയുടെ മുഖത്തടിച്ചത് എന്തിനാണ്; കാരണം ഇതാണ്

ഇസ്‌ലാമാബാദ്: ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ആണ്‍കുട്ടിയുടെ മുഖത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി പാകിസ്താനി മാധ്യമപ്രവര്‍ത്തക. റിപ്പോര്‍ട്ടിംഗിന് ഇടെ മാധ്യമപ്രവര്‍ത്തക ആണ്‍കുട്ടിയെ അടിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഇതിന് പിന്നാലെ വ്യാപകമായ വിമര്‍ശനം ഉയരുന്നതിനിടെയാണ് തന്റെ ഭാഗം മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയിരിക്കുന്നത്.

ഒരു കുടുംബത്തെ ഈ ആണ്‍കുട്ടി ശല്യം ചെയ്തിരുന്നുവെന്നും അത് കണ്ടപ്പോള്‍ തനിക്ക് സഹിക്കാന്‍ പറ്റിയില്ല അതിനാലാണ് തല്ലയതെന്നും മാധ്യമപ്രവര്‍ത്തക മായിറ ഹാഷ്മി പറഞ്ഞു.

pakistani

ബലി പെരുന്നാള്‍ ആഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ആയിരുന്നു സംഭവം നടന്നത്. മാധ്യമപ്രവര്‍ത്തക യാതൊരു പ്രകോപനവുമില്ലാതെ കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ട്വിറ്ററില്‍ 3.8 ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്.

സ്ത്രീകളും കുട്ടികളും അടങ്ങുന്ന കൂട്ടത്തിന്റെ നടുവില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തക റിപ്പോര്‍ട്ടിംഗ് നടത്തിയത്. റിപ്പോര്‍ട്ട് അവസാനിക്കുമ്പോള്‍ സമീപത്തു നില്‍ക്കുന്ന വെള്ള ഷര്‍ട്ടിട്ട ആണ്‍കുട്ടിയെ മാധ്യമപ്രവര്‍ത്തക അടിക്കുന്നത് വീഡിയോയില്‍ കാണാം.

ഇതിന് പിന്നാലെ മായിറ ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞ് ാെരു വിഭാഗം രംഗത്തെത്തി, എന്നാല്‍ ആണ്‍ കുട്ടി മായിറയോട് മോശമായി പെരുമാറിയത് കൊണ്ടായിരിക്കാം അടിച്ചത് എന്നായിരുന്നു മറ്റ് ചിലര്‍ പറഞ്ഞ്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം നടന്നുകൊണ്ടിരിക്കുമ്പോഴാണ് വിശദീകരണവുമായി മായിറ രംഗത്തുവന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+