Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോപ് പ്ലാന്റേഷന്‍ ഭൂമിയിടപാട് ; ഉമ്മന്‍ചാണ്ടിക്കും അടൂര്‍പ്രകാശിനുമെതിരെ അന്വേഷണം

എറണാകുളം: പീരുമേട് ഹോപ് പ്ലാന്‍റേഷനിലെ സര്‍ക്കാര്‍ മിച്ചഭൂമി പ്ലാന്റേഷന്‍ ഉടയമയ്ക്ക അന്യായമായി പതിച്ച് നല്‍കിയെന്ന കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും റവന്യൂമന്ത്രിയാരുന്ന അടൂര്‍ പ്രകാശിനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.

ഹോപ് പ്ലാന്റേഷന്‍ ഭൂമി ഇടപാടില്‍ അഴിമതിയുണ്ടെന്നും സാമ്പത്തിക ലാഭം ലക്ഷ്യം വച്ചാണ് ഉമ്മന്‍ചാണ്ടി പോബ്‌സണ്‍ ഗ്രൂപ്പിന് കരമടക്കാന്‍ അനുമതി നല്‍കിയതെന്നുമാണ് പരാതി. എറണാകുളം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ആണ് ഉമ്മന്‍ചാണ്ടി, അടൂര്‍ പ്രകാശ്, വിശ്വാസ് മേത്ത, പോബ്‌സണ്‍ ഗ്രൂപ്പ് എംഡി പവന്‍ പോടാര്‍, തോമസ് മാത്യു എന്നിവര്‍ക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയതത്.

Read More: വിമാനം നിയന്ത്രണം വിട്ട് നടുറോഡില്‍ പറന്നിറങ്ങി!!! വീഡിയോ...

Oommen chandy

എറണാകുളം വിജിലന്‍സ് ഡിവൈഎസ്പിയ്ക്കാണ് അന്വേഷണ ചുമതല. കേസില്‍ എത്രയും വേഗം ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. 2004 ലെ യുഡിഎഫ് സര്‍ക്കാരും 2010 ഇടതു സര്‍ക്കാരും സര്‍ക്കാരിലേക്ക് ഏറ്റെടുത്ത പീരുമേട് പഞ്ചായത്തിലെ 750 ഏക്കര്‍ മിച്ചഭൂമി ഹോപ്‌സ് പ്ലാന്റേഷന് കൈമാറാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

തിരക്ക് പിടിച്ച് ഭൂമി എസ്‌റ്റേറ്റ്‌ ഉടമയ്ക്ക് പതിച്ച് നല്‍കിയതില്‍ വലിയ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. സര്‍ക്കാരിലേക്ക്‌ കണ്ടുക്കെട്ടിയ 251 ഏക്കര്‍ ഭൂമി കൂടി സ്വകാര്യ കമ്പനിക്കു വിട്ട് നല്‍കിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത്‌ റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. വിശദമായ പരിശോധന പോലും നടത്താതെ ആയിരുന്നു ഈ തീരുമാനം.

ഔട്ട് ഓഫ് അജണ്ടയായാണ് മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഹോപ്‌സ് പ്ലാന്റേഷന്‍ കൈവശം വച്ചിരുന്ന 833 ഏക്കര്‍ ഭൂമിക്കു നികുതിയടക്കാന്‍ അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു അനുമതി നല്‍കിയത്. റവന്യൂ സെക്രട്ടറി ഈ ഉത്തരവിറക്കുന്നത് തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു തൊട്ടു മുന്‍പായിരുന്നു.

ഹോപ്‌ പ്ലാന്റേഷന്‍ സര്‍ക്കാരുമായി ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് നടത്തിയികൊണ്ടിരിക്കുന്നതിനിടെയാണ് ഈ തീരുമാനം. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അവസാനകാലത്ത് നടന്ന കടുവെട്ടുകളില്‍ പ്രധാനപ്പെട്ട അഴിമതിയായിരുന്നു ഇത്. തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തു വന്നിരുന്നു.

Read More: മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച എസ്‌ഐക്ക് നൂറോളം അഭിഭാഷകരുടെ സൗജന്യ വക്കാലത്ത് !!!

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+