ഇന്ത്യയിലേക്കുള്ള ഇസ്രായേല്‍ കപ്പല്‍ ഹൂത്തികള്‍ പിടിച്ചെടുത്തു: പിന്നില്‍ ഇറാനെന്ന്, പുതിയ യുദ്ധമുഖം?
ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ പുതിയ സംഘർഷ സാഹചര്യങ്ങള്‍ക്ക് വഴി തുറന്ന് കപ്പല്‍ റാഞ്ചല്‍ ആരോപണം. ചെങ്കടല്‍ ഷിപ്പിംങ് റൂട്ടില്‍ വെച്ച് ഇസ്രായേലില്‍ നിന്നുള്ള കപ്പല്‍ യെമനിലെ ഹൂതി വിമതർ പിടിച്ചെടുക്കുകയായിരുന്നുവെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. ഇസ്രായേല്‍ - ഹമാസ് സംഘർഷം ഒരു മാസത്തിലേറെയായി തുടരുന്നതിനിടെയാണ് പുതിയ സംഘർഷ സാഹചര്യവും ഉരുത്തിരിഞ്ഞിരിക്കുന്നത്.
ചരക്കുകളുമായി ഇസ്രായേലില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട കപ്പലാണ് പിടിച്ചെടുത്തിരിക്കുന്നത്. ചെങ്കടലിൽ ഇസ്രായേലിയുമായി ബന്ധമുള്ള കപ്പലുകളെ ലക്ഷ്യമിട്ടേക്കുമെന്ന ഭീഷണി നേരത്തെ തന്നെയുണ്ടായിരുന്നു. കഴിഞ്ഞ മാസം ഹൂതി വിമതർ നിർണായക കപ്പൽ പാതയിലേക്ക് മിസൈലുകളും ഡ്രോണുകളും അയച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാല്‍ ഇസ്രായേല്‍ ആരോപണത്തില്‍ ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂതി വിമതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ബൾഗേറിയ, ഫിലിപ്പീന്‍, മെക്സിക്കോ, ഉക്രേനിയ, എന്നിവരുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 25 ജീവനക്കാർ കപ്പലിലുണ്ട്. എന്നാൽ ഇസ്രായേലികളാരും തട്ടിക്കൊണ്ടുപോയ ബഹാമാസ് പതാകയുള്ള കപ്പലിൽ ഉണ്ടായിരുന്നില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഗ്യാലക്‌സി ലീഡർ എന്ന കപ്പല്‍ പിടിച്ചെടുത്തതിനെ "ഇറാൻ ഭീകരാക്രമണം" എന്നും നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി.
ഒരു ദിവസം മുമ്പ് സൗദി അറേബ്യയിലെ ജിദ്ദയുടെ തെക്കുപടിഞ്ഞാറ് വഴി ചെങ്കടലിലൂടെ ഗ്യാലക്സി ലീഡർ സഞ്ചരിക്കുന്നതായി സാറ്റലൈറ്റ് ട്രാക്കിംഗ് ഡാറ്റകള്‍ കാണിക്കുന്നുണ്ട്. ഇസ്രായേല്‍ കപ്പല്‍ ആരോപണം നടത്തുന്ന സമയത്ത് കപ്പൽ തുർക്കിയിലെ കോർഫെസ് വഴി ഇന്ത്യയിലെ ഗുജറാത്തിലേക്കുള്ള സഞ്ചാരത്തിലായിരുന്നു. കപ്പൽ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ളതാണെന്നും ജപ്പാനാണ് നിലവില്‍ കപ്പല്‍ പ്രവർത്തിപ്പിക്കുന്നതെന്നും ഇസ്രായേല്‍ വ്യക്തമാക്കുന്നു.
അതേസമയം, പൊതു ഷിപ്പിംഗ് ഡാറ്റാബേസുകളിലെ വിശദാംശങ്ങൾ പ്രകാരം കപ്പലിന്റെ ഉടമകള്‍ റേ കാർ കാരിയറുകളാണ്. ഇത് ഇസ്രായേലിലെ ഏറ്റവും ധനികരിൽ ഒരാളായി അറിയപ്പെടുന്ന എബ്രഹാം "റാമി" ഉങ്കറിന്റെ ഉടമസ്ഥതയിലുള്ളതാണ്. സംഭവത്തെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമായിരുന്നെങ്കിലും വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നതിനാൽ പ്രതികരിക്കാൻ കഴിയില്ലെന്ന് ഉങ്കർ അസോസിയേറ്റഡ് പ്രസ്സിനോട് വ്യക്തമാക്കി.
യെമനിലെ തുറമുഖ നഗരമായ ഹൊഡെയ്‌ഡയുടെ തീരത്ത് നിന്ന് 150 കിലോമീറ്റർ (90 മൈൽ) അകലെയാണ് ഹൈജാക്കിംഗ് നടന്നതെന്നാണ് പേർഷ്യൻ ഗൾഫിലെയും വിശാലമായ പ്രദേശങ്ങളിലെയും നാവികർക്ക് മുന്നറിയിപ്പ് നൽകുന്ന ബ്രിട്ടീഷ് മിലിട്ടറിയുടെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് വ്യക്തമാക്കുന്നത്. ഇതേ കമ്പനിയുടെ കപ്പലില്‍ 2021 ല്‍ ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച് സ്ഫോടനം ഉണ്ടായിരുന്നു. സംഭവത്തില്‍ ഇറാനെതിരെ വലിയ ആരോപണമായിരുന്നു അന്ന് ഇസ്രായേല്‍ നടത്തിയത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന്‍ റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
ഇറാന്‍ കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ഇറാനെ വരുതിയിലാക്കാന്‍ അമേരിക്ക; ചര്‍ച്ചകള്‍ക്കിടയിലും ആക്രമണം തുടര്‍ന്ന് ഇസ്രായേലും ഇറാനും -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications