സൗര കൊടുങ്കാറ്റിന് പിന്നാലെ അടുത്ത അപകടം; ഭൂമിക്ക് നേര്‍ വരുന്നത് ഭീകരന്‍, നാസയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍: ഭൂമിക്ക് നേരെയുള്ള അപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത. സൗര കൊടുങ്കാറ്റുകള്‍ തുടര്‍ച്ചയായി ആക്രമിക്കുന്നതിനിടെ പുതിയൊരു ഛിന്നഗ്രഹം ഭൂമിയെ തേടിയെത്തുന്നു. അപകടകാരികളുടെ കൂട്ടത്തിലാണ് ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭൂമിയെ ഇത് ഇടിക്കുമോ എന്നൊന്നും പറയാനാവില്ല. പകരം തുടര്‍ച്ചയായി ഭൂമിയിലേക്ക് വരുന്ന ഛിന്നഗ്രഹങ്ങളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.
Recommended Video

ഇത് ഭയപ്പെടേണ്ട കാര്യം തന്നെയാണ്. നാസ അടക്കമുള്ളവര്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നത്. അത് മാത്രമല്ല, തുടര്‍ച്ചയായി ഭൂമിയെ ലക്ഷ്യമിടെത്തുന്ന അപകടങ്ങള്‍ വലിയൊരു മുന്നറിയിപ്പ് കൂടിയാണ് നല്‍കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

ഭൂമി ഭയപ്പെടേണ്ട ഛിന്നഗ്രഹങ്ങളിലൊന്നാണ് വരുന്നതെന്നാണ് നാസയുടെ മുന്നറിയിപ്പ്. പടുകൂറ്റന്‍ ഛിന്നഗ്രഹമാണിത്. ഒരുപക്ഷേ ചൊവ്വാഴ്ച്ച ഇത് ഭൂമിയിലെത്തിയേക്കാം.അതേസമയം ഇത് ഭൂമിയോ ഇടിക്കുമോ എന്ന ഭയം ഇതിനോടകം സോഷ്യല്‍ മീഡിയ ഉയര്‍ത്തി കഴിഞ്ഞു. എ22 ആര്‍ക്യു എന്നാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്. 49536 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. അതിവേഗത്തിലായിരിക്കും ഇത് ഭൂമിയിലേക്ക് എത്തുക. സെപ്റ്റംബര്‍ പതിമൂന്നിന് ഭൂമിയെ തട്ടാതെ ഇത് കടന്നുപോകുമെന്നാണ് കരുതുന്നത്.

അമ്പമ്പോ എന്തൊരടി, രജപക്‌സെ തുടങ്ങിയിട്ട് നിര്‍ത്തിയില്ല; പാകിസ്താനെ തീര്‍ത്ത് ഹസരങ്ക
മുമ്പ് വന്നിരുന്ന ഛിന്നഗ്രഹം പോലെയല്ല ഇത്. ഭൂമിയുടെ വളരെ അടുത്ത് കൂടിയാണ് ഇത് കടന്നുപോകുന്നത്. 3.7 മില്യണ്‍ കിലോമീറ്റര്‍ അകലെ കൂടിയാണ് ഇത് കടന്നുപോകാന്‍ സാധ്യതയുള്ളത്. ഈ അകലം കുറയാന്‍ മാത്രമാണ് സാധ്യതയുള്ളത്. ഈ ഛിന്നഗ്രഹത്തിന്റെ ദിശയൊന്ന് അപകടം വളരെ പെട്ടെന്ന് തന്നെ ഭൂമിയിലേക്ക് എത്തുമെന്ന് ഉറപ്പാണ്. 84 അടി നീളമാണ് ഇതിനുള്ളത്. അതായത് ഒരു വിമാനത്തിന്റെ വലിപ്പം വരുമിത്. സെപ്റ്റംബര്‍ ഒന്നിനാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്.

ഛിന്നഗ്രഹങ്ങളുടെ അപ്പോളോ ഗ്രൂപ്പിലാണ് 22 ആര്‍ക്യു ഉണ്ടായിരുന്നത്. സൂര്യനില്‍ നിന്ന് 328 മില്യണ്‍ കിലോമീറ്റര്‍ അകലെയാണ് ഈ ഛിന്നഗ്രഹമുള്ളത്. ഭൂമിക്ക് ഭൂഷണിയുയര്‍ത്തുന്ന ഛിന്നഗ്രഹങ്ങളില്‍ 90 ശതമാനവും 140 മീറ്ററെങ്കിലും വലിപ്പമുള്ളതാണ്. ഭൂമിയുടെ കാന്തിക വലയം കാരണം ഈ ഛിന്നഗ്രഹങ്ങളുടെ ദിശ ഏത് നിമിഷം വേണമെങ്കിലും മാറാമെന്നാണ് ശാസ്ത്രലോകം കരുതുന്നത്. അങ്ങനെ ഭൂമിയില്‍ വന്ന് ഇത് പതിച്ചാല്‍ പ്രവചിക്കാനാവാത്ത തരത്തിലുള്ള നാശനഷ്ടങ്ങള്‍ ഭൂമിക്കുണ്ടാവുമെന്നാണ് വിലയിരുത്തല്‍.

ഭൂമിയെ രണ്ടായി പിളര്‍ക്കാന്‍ ശേഷി ഇവയ്ക്കുണ്ട്. ഒരുഭാഗം പൂര്‍ണമായും നശിച്ച് പോകാനും സാധ്യത വരെയുണ്ട്. സെപ്റ്റംബര്‍ പതിനൊന്ന് മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ അഞ്ച് ഛിന്നഗ്രഹങ്ങളാണ് ഭൂമിയിലേക്ക് എത്തുന്നത്. ഇതെല്ലാം ഭൂമിക്ക് ഭീഷണി ഉയര്‍ത്തുന്നതാണ്. ഇതിലെ ഏറ്റവും വലിയവനാണ് സെപ്റ്റംബര്‍ പതിമൂന്നിന് ഭൂമിയിലെത്തുന്നത്. അതേസമയം തുടര്‍ച്ചയായി പല അപകടങ്ങള്‍ ഭൂമിയിലേക്ക് വരുന്നത് നല്ല സൂചനയല്ലെന്ന വിലയിരുത്തലിലാണ് ശാസ്ത്രജ്ഞര്‍.












Click it and Unblock the Notifications