കുല്‍ഭൂഷണ്‍ കേസ്; ഇന്ത്യയുടെ വാദം അനാവശ്യവും തെറ്റിദ്ധാരണയുമാണെന്ന് പാകിസ്താന്‍

  • Posted By:
Subscribe to Oneindia Malayalam

ഹേഗ്: കുല്‍ഭൂഷണ്‍ യാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ നടത്തുന്നത് അനാവശ്യവും തെറ്റിദ്ധാരണ പടര്‍ത്തുന്ന വാദവുമാണെന്ന് പാകിസ്താന്‍. കേസ് പരിഗണിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും ഇന്ത്യയുടെ അപേക്ഷ തള്ളണമെന്നും പാകിസ്താന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കോടതിയുടെ വിധി വരുന്നതിന് മുമ്പ് പാകിസ്താന്‍ ശിക്ഷ നടപ്പിലാക്കുമെന്ന് ഇന്ത്യ ആശങ്കപെടുന്നതായി കോടതിയെ അറിയിച്ചു. അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇക്കാര്യം കോടതിയില്‍ അവതരിപ്പിച്ചത്.

90 മിനിറ്റ് നേരം

90 മിനിറ്റ് നേരം

ഇരു രാജ്യങ്ങള്‍ക്കും 90 മിനിറ്റ് നേരം വാദം ഉന്നയിക്കാന്‍ സമയം അനുവദിച്ചിരുന്നത്. പതിനൊന്നംഗ ബെഞ്ചംഗങ്ങളാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇരു രാജ്യങ്ങളുടെയും വാദം കേട്ട കോടതി വിധി പിന്നീട് അറിയിക്കും.

ഇന്ത്യ രാഷ്ട്രീയം കളിക്കുന്നു

ഇന്ത്യ രാഷ്ട്രീയം കളിക്കുന്നു

കേസില്‍ ഇന്ത്യ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രശ്‌നം സമാധാനത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നില്ലെന്നുമാണ് പാകിസ്താന്‍ പറയുന്നത്.

നിയമലംഘനം

നിയമലംഘനം

പാകിസ്താനിലുള്ള കുല്‍ഭൂഷണെ ഇന്ത്യ 16 തവണ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യയുടെ ആവശ്യം പാകിസ്താന്‍ തള്ളികളയുകയായിരുന്നു. ഇതിനെല്ലാം പുറമെ വിയന്ന കണ്‍വന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 36 ലംഘനമാണ് പാകിസ്താന്‍ നടത്തിയതെന്നാണ് ഇന്ത്യയുടെ പ്രധാന ആരോപണം.

കുല്‍ഭൂഷണെ അറസ്റ്റ് ചെയ്തത്

കുല്‍ഭൂഷണെ അറസ്റ്റ് ചെയ്തത്

2016 മാര്‍ച്ച് മൂന്നിനാണ് കുല്‍ഭൂഷണ്‍ ഇറാനില്‍ അറസ്റ്റിലാകുന്നത്. എന്നാല്‍ ബലുചിസ്താനില്‍ നിന്ന് രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ് ജാതവ് അറസ്റ്റിലാകുന്നതെന്നാണ് പാകിസ്താന്റെ ആരോപണം.

English summary
Pakistan tells ICJ India’s application seeking relief ‘unnecessary and misconceived’.
Please Wait while comments are loading...