കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ ഒറ്റപ്പെടുത്താമെന്ന ഇന്ത്യയുടെ വ്യാമോഹം നടക്കില്ല.. അത് വെറും സ്വപ്നമായി തുടരും...

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യയുടെ സ്വപ്നം നടക്കില്ലെന്ന് പാകിസ്ഥാൻ | Oneindia Malayalam

ഇസ്ലാമാബാദ്: പാകിസ്താനെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ സ്വപ്നം നടക്കില്ലെന്നും അത് സ്വപ്‌നമായി തുടരുമെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. പുല്‍വാമാ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ- പാകിസ്താന്‍ ബന്ധത്തില്‍ വിള്ളലേറ്റിരുന്നു. ഇരു രാജ്യങ്ങളിലെയും സമ്മര്‍ദം വര്‍ധിപ്പിച്ചാണ് പുതിയ പ്രസ്താവനയുമായി ഖുറേഷി രംഗത്തെത്തിയത്.

40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരാവാദിത്വം പാക് ഇന്റലിജന്‍സ് ആയ ഐഎസ്‌ഐ നിയന്ത്രിക്കുന്ന ജെയ്ഷെ മൂഹമ്മദ് ഏറ്റെടുത്തിരുന്നു. ഇതോടെ പാകിസ്താന്റെ ഭീകരസംഘടനകളെ ഇല്ലാതാക്കി അവയ്ക്ക് ഫണ്ടിങ് നല്‍കുന്നത് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യ ലോകരാജ്യങ്ങളുടെ ശ്രദ്ധയിലേക്ക് വിഷയം കൊണ്ടുവന്നിരുന്നു.

<strong>ഇത് ഇന്ത്യ; പുല്‍വാമക്ക് കൃത്യം പന്ത്രണ്ടാം നാള്‍ തിരിച്ചടിച്ച് വ്യോമസേന, പകച്ച് പാകിസ്താന്‍</strong>ഇത് ഇന്ത്യ; പുല്‍വാമക്ക് കൃത്യം പന്ത്രണ്ടാം നാള്‍ തിരിച്ചടിച്ച് വ്യോമസേന, പകച്ച് പാകിസ്താന്‍

ഇന്ത്യ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയ്‌ക്കെതിരെ പുതിയ പ്രസ്താവനയുമായി പാക് വിദേശകാര്യ മന്ത്രി എത്തിയത്. ഇസ്ലാമാബാദിലെ കശ്മീരില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവേയാണ് ഖുറേഷി വിദേശ വക്താക്കള്‍ പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ സമീപഭാവിയില്‍ എത്തുമെന്നും പാകിസ്താനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നും പറഞ്ഞത്. പാകിസ്താന്‍ ദിനത്തിലെ പരേഡില്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് ആണ് മുഖ്യാതിഥി ആകുക. ജര്‍മ്മന്‍ വിദേശകാര്യ മന്ത്രി ഹെയ്‌കോ മാസ്, യൂറോപ്പ്യന്‍ ഹൈക്കമ്മീഷണര്‍ ഇസ്ലാമാബാദിലെത്തുമെന്നും ഖുറേഷി പറയുന്നു.

shah-mehmood-qureshi-15

ഇന്ത്യയുടെ അതിശക്തമായ നയതന്ത്രനീക്കത്തെ തുടര്‍ന്ന് പാകിസ്താന്റെ ഭീകരസംഘടനകള്‍ക്കെതിരെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ശക്തമായി അപലപിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുമായി യതൊരു സംഘര്‍ഷവും ആഗ്രഹിക്കുന്നില്ലെന്നും ഖുറേഷി പറഞ്ഞു. അതിനാല്‍ തന്നെ ഇന്ത്യയുടെ പ്രതികരണം ഏത് രീതിയിലാണെന്ന് അനുമാനിക്കാമെന്നും മന്ത്രി പറയുന്നു.

ഇന്ത്യയ്‌ക്കെതിരെയോ മറ്റ് രാജ്യത്തിനെതിരേയോ പാകിസ്താന്‍ പ്രവര്‍ത്തിക്കില്ലെന്നാതാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറയുന്നതെന്നും ഖുറേഷി ചൂണ്ടിക്കാട്ടുന്നു. അഭിമത രാഷ്ട്ര പദവി ഇന്ത്യ പിന്‍വലിച്ചതും പാകിസ്താനിലെ ഉത്പന്നങ്ങള്‍ക്ക 200 ശതമാനം കസ്റ്റംസ് തീരുവ വര്‍ധിപ്പിച്ചും ഇന്ത്യ പാക്കിനെ പ്രതിരോധത്തിലാക്കിയിരുന്നു.

English summary
India can not isolate Pakistan says Pak foreign minister Sha Mahmood Qureshi, it will be just a dream that India could isolate Pak among world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X