Get Updates
Get notified of breaking news, exclusive insights, and must-see stories!

വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ്-16 പറന്നുയര്‍ന്നു

പാരിസ്: ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹവും അന്തരീക്ഷത്തിലേയ്ക്ക് പറന്നുയര്‍ന്നു. ജിസാറ്റ്-16 ആണ് രാവിലെ ഫ്രഞ്ച് ഗയാനയിലെ കോറൗവില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചത്. ഏരിയന്‍ അഞ്ച് എന്ന റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ്-16 ആകാശത്തിലേയ്ക്ക് പറന്നുയര്‍ന്നത്. കാലാസ്ഥ മോശമായതിനെ തുടര്‍ന്ന് രണ്ടു തവണ മാറ്റി വച്ച വിക്ഷേപണമാണ് ഇന്ന് വിജയകരമായി വിക്ഷേപിച്ചത്.

ഇന്ത്യയുടെ വാര്‍ത്താവിനിമയ രംഗത്ത് പുതിയ സംഭാവനകള്‍ നല്‍കുമെന്നു പ്രതീക്ഷയുമായാണ് ജിസാറ്റ്-16 യാത്ര തിരിച്ചത്. 32 മിനിട്ടിനകം ഉപഗ്രഹം സാഥാര്‍ത്ഥ ഭ്രമണപഥത്തിലെത്തി. 48 ട്രാന്‍സ്‌പോണ്ടറുകളാണ് ജി സാറ്റ് 16ല്‍ ഘടിപ്പിച്ചിട്ടുള്ളത്. ഏപ്രിലോടെ കാലാവധി തീരുന്ന ഇന്‍സാറ്റ്-3ഇക്ക് പകരം ജിസാറ്റ്-16 പ്രവര്‍ത്തനം ആരംഭിക്കും.

gsat-16

ഉപഗ്രഹത്തിന് ഭാരക്കൂടുതല്‍ ഉണ്ട്. അതുകൊണ്ടാണ് ഫ്രഞ്ച് ഗയാനയില്‍നിന്ന് വിക്ഷേപിക്കേണ്ടി വന്നത്. ഉപഗ്രഹത്തിന് 3,200 കിലോഗ്രാം ഭാരമുള്ളതിനാല്‍ ശ്രീഹരിക്കോട്ടയില്‍നിന്ന് ദൗത്യം നിര്‍വഹിക്കാനാവില്ല. ഏരിയന്‍ 5 വിഎ221 റോക്കറ്റ് ഉപയോഗിച്ചുള്ള തുടര്‍ച്ചയായ 63ാം വിക്ഷേപണമാണ് ഇതോടെ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ജിസാറ്റ് 16 ന് ഒപ്പം ഡയറക്ടീവി-14 എന്ന ഉപഗ്രഹവും ഇതേ റോക്കറ്റു ഉപയോഗിച്ച് വിക്ഷേപിച്ചു. തിങ്കളാഴ്ച രാവിലെ 3.50 ന് ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയര്‍ത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+