• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി20 പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി; കൈമാറിയത് ഇന്തോനേഷ്യന്‍ പ്രസിഡന്റ്

Google Oneindia Malayalam News

ബാലി: ജി20 അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്തോനേഷ്യയില്‍ നിന്നാണ് അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിക്കുന്നത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രസിഡന്റ് സ്ഥാനം കൈമാറിയത്. ജി20 രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്, ഇന്ത്യയിലെ ഓരോ ജനങ്ങളുടെ അഭിമാനം ഉയര്‍ത്തുന്ന കാര്യമാണെന്ന് മോദി പറഞ്ഞു.

ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി വ്യക്തമാക്കി. ദാരിദ്ര്യ നിര്‍മാര്‍ജനം, കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള വെല്ലുവിളികളെ നേരിടാന്‍ ഡിജിറ്റല്‍ പരിവര്‍ത്തനം സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

50 രാജ്യങ്ങളില്‍ മാത്രമാണ് ഡിജിറ്റല്‍ പേമെന്റ് സംവിധാനമുള്ളത്. മിക്ക വികസ്വര രാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഒരു തരത്തിലുള്ള ഡിജിറ്റല്‍ ഐഡന്റിറ്റിയും ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള ക്ഷേമത്തിനുള്ള വേദിയായി ജി20 കൂട്ടായ്മയെ മാറ്റിയെടുക്കണമെന്ന് മോദി പറഞ്ഞു.

എന്തൊരു ഭംഗിയാണ് ഈ പക്ഷിക്ക്; ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്; 9 സെക്കന്‍ഡില്‍ കണ്ടെത്തണംഎന്തൊരു ഭംഗിയാണ് ഈ പക്ഷിക്ക്; ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്; 9 സെക്കന്‍ഡില്‍ കണ്ടെത്തണം

അതിനായി എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ജി20 രേഖ തയ്യാറാക്കുന്നതില്‍ ഇന്ത്യയുടെ സംഭാവനയുമുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര പറഞ്ഞു. ആഗോള ജിഡിപിയുടെ 80 ശതമാനം വരുന്നതാണ് ജി20യിലെ മൊത്തം രാജ്യങ്ങള്‍.

8 കോടി ലോട്ടറിയടിച്ചു, ഇമെയില്‍ ഡിലീറ്റ് ചെയ്ത് യുവാവ്, തട്ടിപ്പെന്ന് വാദം; സമ്മാനം കിട്ടിയത് ഇങ്ങനെ8 കോടി ലോട്ടറിയടിച്ചു, ഇമെയില്‍ ഡിലീറ്റ് ചെയ്ത് യുവാവ്, തട്ടിപ്പെന്ന് വാദം; സമ്മാനം കിട്ടിയത് ഇങ്ങനെ

നിരവധി വിഷയങ്ങള്‍ ജി20യില്‍ ചര്‍ച്ചയായി. റഷ്യ-യുക്രൈന്‍ യുദ്ധത്തെ കുറിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ പലര്‍ക്കും പല അഭിപ്രായമായിരുന്നു. റഷ്യ സമ്പൂര്‍ണമായി തള്ളിക്കളയണമെന്ന അഭിപ്രായമാണ് പല അംഗരാജ്യങ്ങളും പങ്കുവെച്ചത്. അതേസമയം ഇന്ന് ഉച്ചയോടെയാണ് സമാപനമുണ്ടായത്. ഉച്ചകോടിയുടെ ഇടയില്‍ ഇന്ത്യ ചില രാജ്യങ്ങളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തി.

ഇന്ന് വൈകീട്ടോടെ പ്രധാനമന്ത്രി ബാലിയില്‍ നിന്ന് മടങ്ങും. അടുത്ത വര്‍ഷം സെപ്റ്റംബര്‍ 9-10 തിയതികളിലായിട്ടാണ് അടുത്ത ഉച്ചകോടി നടക്കുക. ജി20യുടെ പ്രമേയം പാസാക്കലിലെ അഭിപ്രായ വ്യത്യാസം മാറ്റിയെടുക്കുന്നതില്‍ പ്രധാനമന്ത്രിക്ക് നിര്‍ണായക പങ്കുണ്ടെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

ഇന്ന് രാവിലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി. ജി20 സമാപനത്തിന് ശേഷം ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ജര്‍മനി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയാണ് മോദി നാട്ടിലേക്ക് മടങ്ങുക.

കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇന്തോനേഷ്യന്‍ പ്രസിഡന്റ് വിഡോഡോ എന്നിവരുമായും മോദി ചര്‍ച്ച നടത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗിന് മോദി നേരത്തെ ഹസ്തദാനം നല്‍കിയത് മഞ്ഞുരുകുന്നുവെന്ന സൂചനയായിരുന്നു. ഇരുവരും പരസ്പരം സംസാരിക്കുകയും ചെയ്തു.

English summary
india takes over g20 presidency from indonesia, pm modi says its pride of every indian
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X