കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലദ്വീപിനു ആശ്വാസമേകി ഇന്ത്യ വീണ്ടും കുടിവെള്ളം എത്തിച്ചു

  • By Sruthi K M
Google Oneindia Malayalam News

മാലെ: മാലദ്വീപിന് ആശ്വാസമേകി ഇന്ത്യ കുടിവെള്ളം എത്തിച്ചു. ശുദ്ധജലം ഇല്ലാതെ കരയുന്ന മാലദ്വീപിന്റെ വിളി ഇന്ത്യ കേട്ടു. കുടിവെള്ളം മുടങ്ങിയ മാലദ്വീപിലേക്കാണ് ഇന്ത്യ വീണ്ടും ശുദ്ധ ജലം എത്തിച്ചിരിക്കുന്നത്. രാജ്യത്ത് ആകെ ഉള്ള ഒരു ജല ശുദ്ധീകരണ പ്ലാന്റ് തകരാറില്‍ ആയതിനെ തുടര്‍ന്നാണ് ഇന്ത്യ വീണ്ടും കനിവുമായി രാജ്യത്ത് എത്തിയത്.

1000 ടണ്‍ കുടിവെള്ളം ആണ് ഇത്തവണ രാജ്യത്ത് എത്തിയത്. നാവിക സേനയുടെ ഐഎന്‍എസ് ദീപക് എന്ന കപ്പലില്‍ ആണ് കുടിവെള്ളം എത്തിച്ചത്. വ്യോമ സേനയുടെ വിമാനങ്ങളും ഒപ്പം യാത്ര തിരിച്ചിരുന്നു. വ്യോമസേനാ വിമാനങ്ങളിലും കപ്പലിലും ആയി മുന്‍പും ഇന്ത്യ വെള്ളം എത്തിച്ചിരുന്നു.

water

ഇത്തവണ ഈ ദൈത്യത്തില്‍ ചൈനയും ബംഗ്ലാദേശും പങ്കു ചേര്‍ന്നു. മാലദ്വീപിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ തന്നെ ആണ് ഇവരുടെ പുറപ്പാട്. അതിനായി 960 ടണ്‍ വെള്ളവുമായി ചൈനയുടെ കപ്പല്‍ മാലെയില്‍ ഇന്ന് എത്തും. ബംഗ്ലദേശ് 100 ടണ്‍ വെള്ളം ആണ് എത്തിക്കുന്നത്. ചൈനയുടെ രണ്ടു വിമാനങ്ങള്‍ 20 ടണ്‍ കുപ്പിവെള്ളം ശനിയാഴ്ച എത്തിച്ചിരുന്നു.

വെള്ളം ഇല്ലാതെ വരണ്ടുണങ്ങിയ മാലെയുടെ ദയനീയമായ കാഴ്ച കണ്ട് ഇന്ത്യ ആണ് സഹായവുമായി രംഗത്തു വന്നത്. 1200 ടണ്‍ വെള്ളം ഇന്ത്യ മുന്‍പും നല്‍കിയിരുന്നു. ചൈനയും ബംഗ്ലാദേശും ഈ യത്‌നത്തില്‍ ഇപ്പോല്‍ പങ്കു ചേര്‍ന്നിരിക്കുകയാണ്. ഇതോടെ മാലദ്വീപിനു ദാഹം മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. പ്ലാന്റ് ശരിയാക്കുന്നത് ഇനിയും വൈകിയാല്‍ ഇവിടുത്തുക്കാരുടെ അവസ്ഥ കഷ്ടത്തില്‍ ആകും.

English summary
India export fresh water in Maldives. china and Bangladesh joins effort to stem water crisis in Maldives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X