കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് നവാസ് ഷെരീഫ് വെറും സ്‌കൂള്‍ കുട്ടി

Google Oneindia Malayalam News

ഇസ്ലാമാബാദ്: ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ഒരു സ്‌കൂള്‍ കുട്ടിയോടെന്ന പോലെയാണ് ഇന്ത്യ പെരുമാറിയതെന്ന് പരാതി. മുന്‍ ക്രിക്കറ്ററും തെഹ്‌റീക് ഐ ഇന്ഡസാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണ് നവാസ് ഷെരീഫിന്റെ ഇന്ത്യ സന്ദര്‍ശനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ബി ജെ പി നേതാവ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് നവാസ് ഷെരീഫ് ഇന്ത്യയിലെത്തിയത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം മെയ് 27 ന് ഇരുപ്രധാനമന്ത്രിമാരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയെയും മറ്റ് നേതാക്കളെയും സന്ദര്‍ശിച്ച നവാസ് ഷെരീഫ് ദില്ലിയില്‍ ഹുറിയത് നേതാക്കളെ കാണാത്തതിലും ഇമ്രാന്‍ ഖാന് അതൃപ്തിയുണ്ട് കാശ്മീര്‍ വിഷയത്തില്‍ മാത്രം നവാസ് ഷെരീഫിന്റെ ചര്‍ച്ച ഒതുങ്ങിയെന്ന് ഇമ്രാന്‍ ഖാനെ ഉദ്ധരിച്ച് ഡോണ്‍ ദിനപ്പത്രം എഴുതി.

imran-khan

നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ നവാസ് ഷെരീഫ് വരുന്നതിനെതിരെ പാകിസ്താനില്‍ കടുത്ത എതിര്‍പ്പുകള്‍ ഉണ്ടായിരുന്നു. മുംബൈ ആക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് തന്റെ സ്ഥാനാരോഹണത്തിന് മോദി പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള തന്ത്രപ്രധാനമായ ഒരു നീക്കമായി ഇത് കണക്കാക്കപ്പെട്ടു.

മെയ് 27 ന് നരേന്ദ്ര മോദിയും നവാസ് ഷെരീഫും തമ്മില്‍ കൂടിക്കാഴ്ച നടന്നു. തീവ്രവാദത്തെക്കുറിച്ച് ഇന്ത്യയുടെ ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നവാസ് ഷെരീഫിനെ അറിയിച്ചു. കാശ്മീര്‍ വിഷയവും ചര്‍ച്ചയില്‍ വന്നെങ്കിലും പ്രധാന്യം കിട്ടിയില്ല. ഇന്ത്യയിലെത്തുന്ന പാക് നേതാക്കള്‍ ഹുറിയത് നേതാക്കളെ സന്ദര്‍ശിക്കുക പതിവാണ്. നവാസ് ഷെരീഫ് ഈ പതിവ് തെറ്റിച്ചതിലും പാകിസ്താനില്‍ പ്രതിഷേധമുണ്ട്.

English summary
India treated Nawaz like a schoolboy, says Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X