കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും അമേരിക്കയും ജപ്പാനും ഒന്നിച്ചു നില്‍ക്കും, ചൈന കേമനാകണ്ട, പ്രതിരോധിക്കും...

  • By Anoopa
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ചൈനയെ പ്രതിരോധിക്കാന്‍ ഇന്ത്യ, അമേരിക്ക, ജപ്പാന്‍ സഖ്യം. ഡോക്‌ലാം സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മൂന്നു രാജ്യങ്ങളും ചൈനക്കെതിരെ പ്രതിരോധം ശക്തമാക്കുന്നത്. ന്യൂയോര്‍ക്കില്‍ വെച്ചു നടക്കുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ മൂന്നു രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരായ സുശമാ സ്വരാജ്, റെക്‌സ് ടിലേഴ്‌സണ്‍, റ്റാരോ കൊണോഹെര്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തി.

ഓരോ രാജ്യങ്ങളുടെയും സ്വാതന്ത്ര്യം, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനം, തര്‍ക്കങ്ങളുടെ സമാധാനപരമായ പരിഹാരം എന്നീ വിഷയങ്ങളില്‍ മൂവരും ചര്‍ച്ചകള്‍ നടത്തി.

സുഷമാ സ്വരാജ് പങ്കെടുക്കുന്നത് 20 തോളം ചര്‍ച്ചകളില്‍

സുഷമാ സ്വരാജ് പങ്കെടുക്കുന്നത് 20 തോളം ചര്‍ച്ചകളില്‍

ഒരാഴ്ചക്കിടെ യുഎന്‍ പൊതുസഭാ സമ്മേളനത്തിന്റെ 20 തോളം ചര്‍ച്ചകളില്‍ സുഷമാ സ്വരാജ് പങ്കെടുക്കും. ദ്വീപുകള്‍ ആയുധങ്ങള്‍ കൊണ്ടു നിറക്കുന്ന ചൈനയുടെ നടപടിയില്‍ ജപ്പാനും ആശങ്കയുണ്ട്.

അമേരിക്കയെ പിന്തുണക്കും

അമേരിക്കയെ പിന്തുണക്കും

പൊതുസഭാ സമ്മേളനത്തില്‍ യുഎന്‍ പരിഷ്‌കരണമെന്ന നിര്‍ദ്ദേശവും അമേരിക്ക മുന്നോട്ടു വെയ്ക്കുന്നുണ്ട്. ഈ നിര്‍ദ്ദേശത്തെയും ഇന്ത്യ പിന്തുണക്കും. ഈ വിഷയത്തില്‍ നടക്കുന്ന ഉന്നത തല ചര്‍ച്ചയിലും സുഷമാ സ്വരാജ് പങ്കെടുക്കും. 23 നാണ് യുഎന്‍ പൊതുസഭയെ സുഷമാ സ്വരാജ് അഭിസംബോധന ചെയ്യുന്നത്.

തങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് ചൈന

തങ്ങളുടെ കാര്യത്തില്‍ ഇടപെടേണ്ടെന്ന് ചൈന

ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തില്‍ തലയിടേണ്ടെന്ന് ജപ്പാനോട് ചൈന ആവശ്യപ്പെട്ടിരുന്നു. അരുണാചല്‍ പ്രദേശില്‍ നിക്ഷേപം നടത്താനുള്ള ജപ്പാന്റെ നീക്കം അറിഞ്ഞതിനു ശേഷമാണ് ചൈനയുടെ പ്രതികരണം.

സംയുക്ത പ്രസ്താവനക്കു ശേഷം

സംയുക്ത പ്രസ്താവനക്കു ശേഷം

ഇന്ത്യയും ജപ്പാനും സംയുക്ത പ്രസ്താവനയിറക്കിയതിനു ശേഷമാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതി, ദക്ഷിണ ചൈനാക്കടല്‍ പ്രശ്നം തുടങ്ങി പല വിഷയങ്ങളും സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെട്ടിരുന്നു.

സംയുക്ത പ്രസ്താവന

സംയുക്ത പ്രസ്താവന

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചര്‍ച്ചക്കു ശേഷമാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. വടക്കു കിഴക്കന്‍ പ്രദേശത്തെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. അതില്‍ മൂന്നാമതൊരാള്‍ തലയിടരുതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

English summary
India, US, Japan call for respecting territorial integrity in a dig at China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X