കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിദ്ധാര്‍ത്ഥ ധര്‍.. ഇന്ത്യക്കാരനായ ഐസിസ്‌ പോരാളി?

  • By Soorya Chandran
Google Oneindia Malayalam News

ലണ്ടന്‍: പല വിദേശ രാജ്യങ്ങളില്‍ നിന്നും മതം മാറി ഇസ്ലാമായ ആളുകള്‍ ഐസിസില്‍ ചേര്‍ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നത് മതം മാറിയ ഒരു ഇന്ത്യന്‍ വംശജനായ ഐസിസ് തീവ്രവാദിയെ കുറിച്ചാണ്.

സിദ്ധാര്‍ത്ഥ ധര്‍ എന്നായിരുന്നു ഇയാളുടെ പേര്. പ്രായം 31 വയസ്സ്. മതം മാറി അബു റുമായ്ഷാ എന്ന പേര് സ്വീകരിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു എന്ന സംശയത്തില്‍ ബ്രിട്ടീഷ് പോലീസ് കഴിഞ്ഞ സെപ്റ്റംബറില്‍ അബുവിനെ അറസ്റ്റ് ചെയ്തിരുന്നു.

ഡിസംബറില്‍ വീണ്ടും ഹാജരാകാമെന്ന ഉറപ്പില്‍ ജാമ്യത്തിലിറങ്ങിയ അബു ഗര്‍ഭിണിയായ ഭാര്യയേും നാല് കുഞ്ഞുങ്ങളേയും കൊണ്ട് പാരീസിലേക്ക് മുങ്ങി. ഐസിസില്‍ ചേരുന്നതിനായി പിന്നെ സിറിയയിലേക്ക് കടന്നു.

താന്‍ സിറിയയില്‍ എത്തി എന്ന് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചതിന് ശേഷം അബുവിന്റെ മറ്റൊരു വെളിപ്പെടുത്തലും വന്നു. താന്‍ ഒരു കുഞ്ഞിന്റെ പിതാവായി എന്നതായിരുന്നു അത്. വലതുകയ്യില്‍ നവജാത ശിശുവും ഇടം കയ്യില്‍ എകെ 47 തോക്കുമായി നില്‍ക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടും ഉണ്ട്.

ISIS

ഇസ്ലാമിക് സ്‌റ്റേറ്റിന് ഒരു മുതല്‍ക്കൂട്ട് എന്നാണ് മകനെക്കുറിച്ച് അബു പറയുന്നത്. തന്റെ മകന്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ വളരും. അവനൊരിക്കലും ഒരു ബ്രിട്ടീഷുകാരനാവില്ല- ഇങ്ങനെയാണ് അബുവിന്റെ ട്വീറ്റ്. എന്നാല്‍ അബു ഐസിസില്‍ ചേര്‍ന്നിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകണം എന്നതാണ് തന്റെ ആഗ്രഹമെന്ന് പലതവണ ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പറഞ്ഞ ആളാണ് സിദ്ധാര്‍ത്ഥ ധര്‍ എന്ന അബു. ഉടന്‍ തന്നെ തനിക്ക് ഐസിസില്‍ ചേരാനാകും എന്നും ഇയാള്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ ഒരിക്കല്‍ ശരിയത്ത് നിയമത്തിന്റെ കീഴില്‍ ജീവിക്കേണ്ടിവരും എന്നാണ് തന്റെ പ്രതീക്ഷയെന്നും അബു പറഞ്ഞിട്ടുണ്ട്.

English summary
Indian-origin ISIS member poses with AK-47 and his new born, tweets picture
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X