കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ പണി മുസ്ലീം രാജ്യങ്ങള്‍ക്ക് മാത്രമല്ല; ഇന്ത്യന്‍ ടെക്കികള്‍ക്കും കിട്ടും എട്ടിന്റെ പണി!!!

ഇന്ത്യന്‍ ഐടി മേഖലയ്ക്കും വിദ്യാര്‍ത്ഥികള്‍ക്കും തിരിച്ചടിയാകും. അമേരിക്കയിലുള്ള 90 ശതമാനം ഇന്ത്യക്കാരും എച്ച് വണ്‍ ബി വിസയുള്ളവര്‍. ഒബാമ നല്‍കിയ ആനുകൂല്യങ്ങളും എടുത്തുകളയും.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: യുഎസ് പ്രസിഡന്റ് ട്രംപിന്റെ വിസാ പരിഷ്‌കാരങ്ങള്‍ മുസ്ലീം രാജ്യങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതാണെന്ന് കരുതി ആശ്വസിക്കാന്‍ വരട്ടെ. ട്രംപിന്റെ പുതിയ നടപടി മുസ്ലീം രാജ്യങ്ങള്‍ക്കുള്ള പണിയാണെങ്കില്‍ ഇന്ത്യന്‍ ടെക്കികള്‍ക്കത് എട്ടിന്റെ പണിയാകും. ടെക്കികള്‍ക്ക് മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കും പുതിയ വിസാ പരിഷ്‌കാരം തിരിച്ചടിയാകും. അമേരിക്കയിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം മാത്രമല്ല കുടിയേറ്റവും നിയന്ത്രിക്കാനുള്ളതാണ് പുതിയ നടപടികള്‍. അമേരിക്കയിലേക്ക് കുടിയേറുന്നതിന് എളുപ്പമാര്‍ഗമായി ഉപയോഗിക്കുന്ന എച്ച് വണ്‍ ബി വിസയ്ക്ക് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.

യുഎസിലേക്ക് ജോലി സംബന്ധമായി കുടിയേറുന്നതിന് ഉപയോഗിക്കുന്ന വിസയാണ് എച്ച് വണ്‍ ബി വിസ. അമേരിക്കയില്‍ ഈ വിസയുള്ളവര്‍ അധികവും ഇന്ത്യക്കാരാണ്. പലരും അമേരിക്കയിലേക്ക് കുടിയേറുന്നതിനുള്ള എളുപ്പമാര്‍ഗമായാണ് എച്ച് വണ്‍ ബി വിസയെ കാണുന്നത്. താലികാലികമായി ലഭിക്കുന്ന എല്‍ വണ്‍ വിസയിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ട്രംപിന്റെ നീക്കം.

90 ശതമാനം ഇന്ത്യക്കാര്‍

അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ 90 ശതമാനവും എച്ച് വണ്‍ ബി വിസ ഉള്ളവരാണ്. ജോലി സംബന്ധമായുള്ള കുടിയേറ്റത്തിനുള്ള ഉപാധിയാണ് ഈ വിസ. ഇത്തരം വിസ ഉള്ളവരെ നിയമപരമായ കുടിയേറ്റമായി പരഗണിക്കും.

തൊഴിലവസരം സൃഷ്ടിക്കാന്‍

കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തി എച്ച് വണ്‍ ബി വിസ നിയന്ത്രിക്കാനാണ് ട്രംപിന്റെ ആലോചന. നിയമപരമായ കുടിയേറ്റം നിയന്ത്രിച്ച് അമേരിക്കന്‍ ജനതയ്ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കാനാണ് നീക്കം.

ഒബാമ നല്‍കിയ ആനുകൂല്യം വെട്ടും

എച്ച് വണ്‍ ബി വിസ ഉള്ളവരുടെ ജീവിത പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യുന്നതിനുള്ള അവസരം ഒബാമ നല്‍കിയിരുന്നു. എന്നാല്‍ ഈ ആനുകൂല്യം റദ്ദാക്കാനാണ് ട്രംപിന്റെ നീക്കം.

വിദ്യാര്‍ത്ഥികള്‍ക്കും പണിയാകും

വിദ്യാര്‍ത്ഥി വിസയില്‍ എത്തുന്ന വിദേശ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്. വിദ്യാര്‍ത്ഥി വിസയെ കുടിയേറ്റത്തിനുള്ള എളുപ്പ മാര്‍ഗമായി കാണുന്നവരും കുറവല്ല. കുറഞ്ഞ കാലത്തേക്കുള്ള എല്‍ വണ്‍ വിസയിലും ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

വിദഗ്ദ്ധരെ നിലനിര്‍ത്തും

വിദഗ്ദ്ധരായ ഉദ്യോഗാര്‍ത്ഥികളെ നിലനിര്‍ത്തുമെന്ന് നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്‍ഡ് സര്‍വീസസ് കമ്പനീസ് പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു. വിദഗ്ദ്ധ തൊഴിലാളികളുടെ കുടിയേറ്റം ആഗോള സാമ്പത്തീക മേഖലയ്ക്ക് ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
The Trump administration could make life more difficult for legal immigrants to the US who are on H-1B visas. The draft seeks “improved monitoring of foreign students” and allows for “site visits” of workplaces that employ L1 visa holders by US Department of Homeland Security officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X