കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജക്കാർത്തയിൽ നിന്ന് നുസൻതാരയിലേക്ക്..; ഇന്തോനേഷ്യ തലസ്ഥാനം മാറ്റുന്നതിന് പിന്നിലെ രഹസ്യം!?

Google Oneindia Malayalam News

ഇന്തോനേഷ്യ അതിന്റെ തലസ്ഥാനം ജാവ ദ്വീപിലെ ജക്കാർത്തയിൽ നിന്ന് 2024-ഓടെ കിഴക്കൻ കാലിമന്തൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നുസൻതാരയിലേക്ക് മാറ്റുകയാണ്. ജക്കാർത്തയിൽ നിന്ന് ബോർണിയോ ദ്വീപിലേക്ക് മാറ്റുന്ന നിയമത്തിന് പാർലമെന്റ് അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്.

ജക്കാർത്തയിൽ നിന്ന് 1300 കിലോമീറ്റർ അകലെയാണ് ബോർണിയോ ദ്വീപ് സ്ഥിതി ചെയ്യുന്നത്. നുസൻതാര എന്ന പേര് രാജ്യത്തിന്റെ സ്വത്വവും പാരമ്പര്യവും ഉൾക്കൊള്ളുണ്ടെന്നാണ് ആസൂത്രണ വകുപ്പ് മന്ത്രി സുഹാർസോ മൊണോർഫ പറയുന്നത്. നുസൻതാര എന്നാൽ ദ്വീപ് സമൂഹങ്ങൾ എന്നാണ് ജാവനീസ് ഭാഷയിലെ അർത്ഥം.

1

ബോർണിയോ ദ്വീപിൽ 1,300 കിലോമീറ്റർ (800 മൈൽ) അകലെ പുതിയ തലസ്ഥാനം നിർമ്മിക്കുക എന്ന ആശയം 2019 ൽ ആയിരുന്നു പ്രസിഡന്റ് ജോക്കോ വഡോഡോ ആദ്യമായി നിർദ്ദേശിത്. എന്നാൽ കോവിഡ് കാരണം ആ തീരുമാനം വൈകി. എന്തുകൊണ്ടാണ് ഇത്രയും പണിപ്പെട്ട് ഒരു രാജ്യം തലസ്ഥാനം മാറ്റുന്നെന്ന് ചിന്തിക്കുന്നുണ്ടാവുമല്ലേ...അതിന് കാരണം ഉണ്ട്...

2

പത്ത് ദശലക്ഷത്തോളം പേരാണ് ജക്കാർത്തയിൽ കഴിയുന്നത്. ഈ ജനത്തെ ഇവിടെ നിന്ന് മാറ്റേണ്ടതുണ്ട്. രണ്ടരലക്ഷം കോടി രൂപ ചെലവിൽ കിഴക്കൻ കാലിമന്തൻ പ്രവിശ്യയിൽ നിർമിക്കുന്ന തലസ്ഥാനം 2045ഓടെ യാഥാർത്ഥ്യമാവുമെന്നാണ് ജോക്കോ വിഡോഡോ പറയുന്നത്. 2050 ഓടെ മണ്ണിനടിയിലേക്ക് താഴ്ന്നുപോവുമെന്ന ആശങ്കയിലാണ് പുതിയ തലസ്ഥാനം നിർമിക്കുന്നത്. വായു മലിനീകരണവും അന്തരീക്ഷ മലിനീകരണവും കാരണം ഇവിടെ താമസിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.

യാത്രാ ഫ്യൂവൽ ഇന്ധന പമ്പും ക്ലിക്കായി...തൊട്ടതെല്ലാം പൊന്നാക്കി കെഎസ്ആർടിസിയാത്രാ ഫ്യൂവൽ ഇന്ധന പമ്പും ക്ലിക്കായി...തൊട്ടതെല്ലാം പൊന്നാക്കി കെഎസ്ആർടിസി

3

രാജ്യത്തെ 17000 ദ്വീപുകളുടെ മധ്യഭാഗത്തായാണ് ബോർണിയോ ദ്വീപ് വരുന്നത്... ഭൂമികുലുക്കം, അഗ്നിപർവ്വത സ്‌ഫോടനം, സുനാമി എന്നിവയെ ബോർണിയോ ദ്വീപിന് ഉണ്ടെന്നാണ് പറയുന്നത്. തലസ്ഥാന നിർമാണം പൂർത്തിയാവുമ്പോൾ 15 ലക്ഷം വരുന്ന സർക്കാർ ജീവനക്കാർക്കുള്ള താമസസൗകര്യവും ഉണ്ടാവുമെന്നാണ് പറയുന്നത്.

4

നിർമാണം തുടങ്ങി പത്ത് വർഷത്തിനുള്ളിൽ വിദേശരാജ്യങ്ങളുടെ എംബസികളും അന്താരാഷ്ട്ര സംഘടനകളുടെ ഓഫീസുകളും ബോർണിയോയിലേക്ക് മാറ്റണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. സർക്കാർ നൽകുന്ന സ്ഥലത്ത് രാജ്യങ്ങൾ പുതിയ എംബസികൾ നിർമിക്കേണ്ടി വരും. സർക്കാർ ചെലവിൽ നടക്കുന്ന ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസനപദ്ധതി ആയാണ് തലസ്ഥാനമാറ്റത്തെ അധികൃതർ വിലയിരുത്തുന്നത്. സർക്കാർ ഉടമസ്ഥതയിൽ 18000 ഹെക്ടർ ഭൂമിയാണ് ബോർണിയോ ദ്വീപിൽ ഉള്ളത്. വികസന പ്രവർത്തനങ്ങൾക്കായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. 2022 മുതൽ 2024 വരെ തലസ്ഥാനം മാറ്റലിന്റെ പ്രാഥമിക നടപടികൾ ഉണ്ടാവുമെന്നാണ് ധനമന്ത്രാലയം പറയുന്നത്.

English summary
Indonesia relocating its capital from Jakarta to Nusantara, here is why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X