
സുക്കാര്‍ണോ പുത്രി ഹിന്ദുമതം സ്വീകരിച്ചു; മുസ്ലിം ഭൂരിപക്ഷ ഇന്തോനേഷ്യയില്‍ അപൂര്‍വ സംഭവം...
ജക്കാര്‍ത്ത: ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ താമസിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഇവിടെയുള്ള ബാലി ഹൈന്ദവ ക്ഷേത്രങ്ങളുടെ കേന്ദ്രമാണ്. ഇന്ത്യയിലെ ഹിന്ദുമതാചാരങ്ങളില്‍ നിന്ന് പല കാര്യങ്ങളിലും വ്യത്യാസമുള്ള ആചാര രീതികളാണ് ബാലിയിലേത്. കഴിഞ്ഞദിവസം ഇന്തോനേഷ്യയില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. 69കാരിയായ സുക്മവതി സുക്കാര്‍ണോപുത്രി ഇസ്ലാം മതം വിട്ട് ഹിന്ദു മതം സ്വീകരിച്ചു എന്നാണ് വാര്‍ത്ത.
ഇന്തോനേഷ്യയുടെ സ്ഥാപകനാണ് സുക്കാര്‍ണോ. ഇദ്ദേഹത്തിന്റെ മറ്റൊരു മകള്‍ ഞാന്‍ അഭിമാനിയായ മുസ്ലിമാണെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് സുക്മവതി ഹിന്ദുമതം സ്വീകരിച്ചത്. കുടുംബത്തിന്റെ എല്ലാ ആശിര്‍വാദങ്ങളോടെയാണ് മതംമാറ്റമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...
രാജകുമാരിക്ക് സാധാരണക്കാരനോട് തീവ്ര പ്രണയം!! എതിര്‍പ്പുകള്‍ തള്ളി വിവാഹം, കൊട്ടാരം നഷ്ടമായി

ഇന്തോനേഷ്യയുടെ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്റുമാണ് സുക്കാര്‍ണോ. ഇദ്ദേഹത്തിന്റെ മകള്‍ സുക്മവതി സുകാര്‍ണോപുത്രിയാണ് ഇപ്പോള്‍ ഇസ്ലാം മതത്തില്‍ നിന്ന് ഹിന്ദുമതത്തിലെത്തിയിരിക്കുന്നത്. സുധി വദാനി എന്ന ചടങ്ങിലൂടെ അവര്‍ മതംമാറ്റം പ്രഖ്യാപിക്കുകയായിരുന്നു. ബാലിയിലെ ബ്ലൂലെങ് റീജന്‍സിയുള്ള സുക്കാര്‍ണോ സെന്റര്‍ ഹെറിറ്റേജ് ഏരിയയിലാണ് ചടങ്ങ് നടന്നത്.

സുക്മവതിയുടെ മുത്തശ്ശി ഇദ അയു യോമന്‍ റായ് ശ്രിംബന്‍ ബാലി സ്വദേശിയാണ്. ഇവരുമായുള്ള അടുപ്പവും സ്വാധീനവുമാണ് ഹിന്ദു മതം സ്വീകരിക്കാന്‍ സുക്മവതിയെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്തോനേഷ്യ മുസ്ലിം രാജ്യമാണെങ്കിലും ബാലിയിലെ ജനങ്ങളില്‍ കൂടുതലും ഹൈന്ദവരാണ്. ഇന്ത്യയിലെ ഹിന്ദു മതാചാരങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ ആചാര രീതിയാണ് ബാലിയിലെ ഹൈന്ദവര്‍ക്കുള്ളത്.

ഹിന്ദു വിശ്വാസപ്രകാരമുള്ള എല്ലാ ആചാര രീതികളും സുക്മവതിക്ക് നന്നായി അറിയാമെന്ന് അവരുടെ അഭിഭാഷകന്‍ മാധ്യമങ്ങളുമായി സംവദിക്കവെ പറഞ്ഞു. മതംമാറ്റത്തിന് കുടുംബങ്ങളാരും തടസം നിന്നില്ലെന്നും സുക്മവതിയുടെ ഇഷ്ടം നടക്കട്ടെ എന്ന രീതിയാണ് സ്വീകരിച്ചതെന്നും സുഹൃത്ത് സൗത്ത് ചൈന മോണിങ് പോസ്റ്റിനോട് പറഞ്ഞു. വളരെ ധീരതയോടെ തീരുമാനങ്ങള്‍ എടുക്കുന്ന വ്യക്തിയാണ് സുക്മവതി എന്നും സുഹൃത്ത് പറഞ്ഞു.
ഭാഗ്യം കൊണ്ടാണ് യുവതി രക്ഷപ്പെട്ടത്; പ്രതി ജൂഡോ ചാംപ്യന്‍ എന്ന് എസ്പി, കൂടുതല്‍ വിവരങ്ങള്‍

കഴിഞ്ഞ 20 വര്‍ഷമായി സുക്മവതി ഹൈന്ദവ ആചാര രീതികളോട് താല്‍പ്പര്യം കാണിക്കുന്നുണ്ട് എന്നാണ് സുഹൃത്ത് പറയുന്നത്. ബാലിയിലെ പ്രധാന ക്ഷേത്രങ്ങളെല്ലാം അവര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ബാലിയിലെ ഹൈന്ദവരുടെ ചരിത്രം പഠിച്ചിരുന്നു. ഇന്ത്യന്‍ ഇതാഹാസങ്ങളായ രാമായണവും മഹാഭാരതവും നന്നായി ഗ്രഹിക്കുകയും ചെയ്ത വ്യക്തിയാണ് സുക്മവതി എന്നും സുഹൃത്ത് പറയുന്നു.

ഇന്തോനേഷ്യയില്‍ ഏറെ സ്വാധീനമുള്ള കുടുംബത്തിലെ അംഗമാണ് സുക്മവതി. ജനങ്ങള്‍ ആദരവോടെ കാണുന്നവരാണ് സുക്കാര്‍ണോ കുടുംബം. ഡച്ച് കോളനിയായിരുന്നു ഒരുകാലത്ത് ഇന്തോനേഷ്യ. നിരന്തരമായ സമരത്തിലൂടെയാണ് രാജ്യം സ്വാതന്ത്ര്യമായത്. പോരാട്ടങ്ങള്‍ക്ക് മുന്നില്‍ നിന്ന വ്യക്തികളില്‍ പ്രമുഖനായിരുന്നു സുക്കാര്‍ണോ.
പ്ലസ് ടുവിന് തളിരിട്ട പ്രണയം!! ഒടുവില്‍ ടൊവിനോ ലിഡിയയുടെ കൈപ്പിടിച്ചു... ഇന്നേക്ക് 7 വര്‍ഷം

1945ലാണ് ഇന്തോനേഷ്യ സ്വാതന്ത്ര്യം നേടിയത്. രാഷ്ട്രപിതാവായി രാജ്യം സുക്കാര്‍ണോയെ കാണുന്നു. രാജ്യത്തിന്റെ പ്രഥമ പ്രസിഡന്റും സുക്കാര്‍ണോ ആയിരുന്നു. 22 വര്‍ഷം അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. 1967ല്‍ പുറത്താക്കപ്പെടുകയായിരുന്നു. സുക്കാര്‍ണോയുടെ മകളാണ് സുക്മവതി. ഇവര്‍ക്ക് മേഘാവതി സുക്കാര്‍ണോപുത്രി എന്ന ഒരു സഹോദരിയുമുണ്ട്. ഇന്തോനേഷ്യയുടെ അഞ്ചാമത്തെ പ്രസിഡന്റായിരുന്നു മേഘാവതി.

സുക്മവതിയുടെ സഹോദരി മേഘാവതി സ്ഥാപിച്ച പാര്‍ട്ടിയാണ് ഇന്തോനേഷ്യന്‍ നാഷണല്‍ പാര്‍ട്ടി. ദേശീയ തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാറുള്ള ഈ പാര്‍ട്ടിയുടെ ബാനറിലാണ് മേഘാവതി അധികാരത്തിലെത്തിയത്. 2018ല്‍ മേഘാവതിക്കെതിരെ ഒരു വിവാദം ഉയര്‍ന്നു. ഒരു ഫാഷന്‍ ഷോയില്‍ വച്ച് ഹിജാബിനെ അവര്‍ പരിഹസിച്ചു എന്നായിരുന്നു ആരോപണം. എന്നാല്‍ ഞാന്‍ അന്തസ്സുള്ള മുസ്ലിമാണ് എന്നായിരുന്നു ഇതിനോടുള്ള മേഘാവതിയുടെ പ്രതികരണം.