കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരീക്ഷയ്ക്കിടെ ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിച്ചില്ല വിദ്യാര്‍ഥിനി ആശുപത്രിയില്‍

  • By Anwar Sadath
Google Oneindia Malayalam News

സിസിലി: പരീക്ഷയ്ക്കിടെ നിയമം കടുപ്പിച്ച് ഇന്‍വിജിലേറ്റര്‍ പെരുമാറിയതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആശുപത്രിയിലായി. ഇറ്റലിയിലെ സിസിലിയില്‍ ആണ് സംഭവം. യൂണിവേഴ്‌സിറ്റി ഓഫ് പാലര്‍മോയില്‍ പഠിക്കുന്ന പത്തൊമ്പതുകാരിയായ വിദ്യാര്‍ഥിനിയാണ് കടുത്ത നിയമത്തിന്റെ ഇരയായത്.

മൂത്രാശയവുമായി ബന്ധപ്പെട്ട അസുഖമുള്ളവരായിരുന്നു പെണ്‍കുട്ടി. പരീക്ഷ നടന്നുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ഥിനി ഇന്‍വിജിലേറ്ററോട് ടോയ്‌ലറ്റില്‍ പോകാന്‍ അനുമതി ചോദിച്ചു. എന്നാല്‍, അദ്ദേഹം അനുവദിച്ചില്ല. നിയമം കര്‍ശനമാണെന്നും ടോയ്‌ലറ്റില്‍ പോവുകയാണെങ്കില്‍ പരീക്ഷയെഴുതാനുള്ള അവസരം നഷ്ടമാകുമെന്നും ഇന്‍വിജിലേറ്റര്‍ പറഞ്ഞു.

toilet

ഇതോടെ ഏതുവിധേനയും പിടിച്ചുനിന്ന പെണ്‍കുട്ടി പരീക്ഷയ്ക്കുശേഷം ടോയ്‌ലറ്റില്‍ പോയെങ്കിലും ബ്ലീഡിങ് നിലയ്ക്കാതായതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോള്‍ ചികിത്സയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. യഥാസമയം ടോയ്‌ലറ്റില്‍ പോകാന്‍ കഴിയാത്തതാണ് ബ്ലീഡിങ്ങിന് കാരണമായത്.

മൂത്രാശയ സംബന്ധമായ രോഗമുണ്ടെന്ന് പറഞ്ഞിട്ടും ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ യൂണിവേഴ്‌സിറ്റിക്കെതിരെ നഷ്ടപരിഹാരത്തിനായി കേസ് നല്‍കാന്‍ ഒരുങ്ങുകയാണ്. അതേസമയം, പരീക്ഷയ്ക്ക് കോപ്പയടി വ്യാപകമായതാണ് നിയമം കര്‍ശനമാക്കിയതെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ പ്രതികരിച്ചു.

English summary
invigilator refused permission to use the toilet ; Student taken to hospital after exam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X