നജാദ് ഇറാന് പ്രസിഡന്റാകില്ല; മോഹം പാതിവഴിയില്‍ പൊലിഞ്ഞു... മല്‍സരിക്കുന്നത് ഈ 6 പേര്
ടെഹ്റാന്: ഇബ്രാഹീം റെയ്സിയുടെ അപ്രതീക്ഷിത വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടപടികള്‍ ഇറാനില്‍ പൂര്‍ത്തിയാകുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച 80ലധികം പേരില്‍ നിന്ന് ആറ് പേര്‍ക്ക് മാത്രമാണ് മല്‍സരിക്കാന്‍ അനുമതി ലഭിച്ചത്. പുറത്തായവരില്‍ മുന്‍ പ്രസിഡന്റ് അഹ്മദി നജാദും ഉള്‍പ്പെടും. മല്‍സരിക്കുന്ന ആറ് പേരും ഏകദേശം സമാന നിലപാടുള്ളവരാണ്.
ഇറാന്റെ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനമാണ് ഗാര്ഡിയന് കൗണ്‍സിലിനുള്ളത്. നാമനിര്‍ദേശ പത്രികകള്‍ ഈ സമിതി വിശദമായി പരിശോധിച്ച് മല്‍സരാര്‍ഥികളെ കണ്ടെത്തുകയാണ് ചെയ്യുക. നജാദിന്റെ പത്രിക ഗാര്ഡിയന് കൗണ്‍സില്‍ തള്ളി. ജൂണ്‍ 28ന് നടക്കുന്ന വോട്ടെടുപ്പില്‍ മല്‍സര രംഗത്തുള്ള ആറ് പേരുടെ വിവരങ്ങള്‍ ഇറാന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു...

ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗിര്‍ ഗാലിബഫ്, മുന്‍ ആണവ ചര്‍ച്ചാ മധ്യസ്ഥന്‍ സഈദ് ജലീലി, മുന്‍ ആഭ്യന്തര മന്ത്രി മുസ്തഫ പൗര് മുഹമ്മദി, ടെഹ്റാന് മേയര്‍ അലി റസ സക്കാനി, വൈസ് പ്രസിഡന്റ് അമിര്‍ ഹുസൈന് ഗാസിസാദി ഹാഷിമി, മസൂദ് പെസിഷ്കിയാന്‍ എന്നിവരാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത്. മസൂദ് പെസിഷ്കിയാന്‍ പരിഷ്കരണ വാദിയായിട്ടാണ് അറിയപ്പെടുന്നത്.
നജാദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരുന്നു. ഒരുകാലത്ത് ഇറാനിലെ തീപ്പൊരി നേതാവായിരുന്നു നജാദ്. അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ചര്‍ച്ചയായിരുന്നു. ഹോളോകോസ്റ്റ് സംബന്ധിച്ച പ്രതികരണവും വിവാദമായി. രണ്ട് തവണ തുടര്‍ച്ചയായി പ്രസിഡന്റായ നജാദ് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.
കഴിഞ്ഞ ആഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം നജാദ് പ്രധാനമായും രണ്ട് കാര്യങ്ങളാണ് പറഞ്ഞിരുന്നത്. ഇറാന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുമെന്നും രാജ്യം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുമെന്നും. രണ്ട് തവണ പ്രസിഡന്റായ ശേഷം തുടര്‍ച്ചയായി മൂന്നാം താവണയും മല്‍സരിക്കരുത് എന്നാണ് ഇറാന് നിയമം. 2017ലും 2021ലും നജാദിന്റെ പത്രിക തള്ളിയിരുന്നു. ഇപ്പോള്‍ മൂന്നാം തവണയാണ് തള്ളുന്നത്.
ഏറ്റവും ഒടുവില്‍ ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്ന 2021ല്‍ ഒട്ടേറെ പരിഷ്കരണ വാദികളുടെ പത്രിക തള്ളിയിരുന്നു. മിതവാദികളായി കരുതുന്നവരുടെ പത്രികകളും തള്ളി. തുടര്‍ന്നാണ് പണ്ഡിത നേതൃത്വവുമായി അടുപ്പം നിലനിര്‍ത്തിയിരുന്ന ഇബ്രാഹീം റെയ്സ് മല്‍സരിച്ചതും വിജയിച്ചതും. അയല്‍രാജ്യങ്ങളുമായി സൗഹൃദ ബന്ധം ശക്തമാക്കുന്നതിലായിരുന്നു ഇബ്രാഹീം റെയ്സിയുടെ ശ്രദ്ധ.
സൗദി, ഖത്തര്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം ദൃഢമാക്കിയ റെയ്സി, തുര്‍ക്കി, ചൈന, റഷ്യ എന്നീ രാജ്യങ്ങളുടെ ചേരിക്ക് ശക്തി പകരുകയും ചെയ്തിരുന്നു. അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളുമായി കടുത്ത ശത്രുത നിലനിര്‍ത്തിയ അദ്ദേഹം, പശ്ചിമേഷ്യയില്‍ വ്യാപിച്ചുകിടക്കുന്ന ഷിയാ സായുധ സംഘങ്ങള്‍ക്ക് ശക്തി പകര്‍ന്നു. അസര്‍ബൈജാനുമായുള്ള അകല്‍ച്ച ഇല്ലാതാക്കുന്നതിന്റെ ഭാഗമായി പുതിയ അണക്കെട്ട് നിര്‍മിച്ച് ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെയാണ് റെയ്സിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.
-
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു












Click it and Unblock the Notifications