മഹ്സ അമിനിയുടെ സ്മാരകത്തിന് സമീപം പ്രതിഷേധക്കാരുമായി ഇറാനിയന്‍ സുരക്ഷാ സേനയുടെ ഏറ്റുമുട്ടല്‍
ടെഹ്റാന്: ഹിജാബ് ശരിയായി ധരിച്ചില്ല എന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട മഹ്സ അമിനിയുടെ സ്മാരകത്തിന് സമീപം ഇറാനിയന്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍. മഹ്സ അമിനിയുടെ ജന്മനാടായ സാക്വസിലാണ് സംഭവം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് സാക്വസിലെ ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടു എന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അനുചിതമായ ഹിജാബ് ധരിച്ചെന്നാരോപിച്ചാണ് രാജ്യത്തെ സദാചാര പൊലീസ് സെപ്തംബര്‍ 16 ന് മഹ്സ അമിനി എന്ന 22 കാരിയായ കസ്റ്റഡിയിലെടുത്തത്. ഇതിന് പിന്നാലെ മഹ്സ അമിനി മരിക്കുകയും ചെയ്തിരുന്നു. ഇതോടെ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മഹ്സ അമിനി മരിച്ചത് എന്നാരോപിച്ച് ഇറാനിലുടനീളം പ്രതിഷേധം അരങ്ങേറിയിരുന്നു.

വടക്ക് പടിഞ്ഞാറന്‍ കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ സാക്വസിലാണ് ആഴ്ചകള്‍ നീണ്ട പ്രതിഷേധം ആദ്യം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് രാജ്യത്തുടനീളം പ്രതിഷേധം അതിവേഗം വ്യാപിച്ചു. മഹ്സ അമിനിയുടെ മരണത്തിന് 40-ാം ദിവസാണ് സാക്വസില്‍ ഇറാനിയന്‍ സേന പ്രതിഷേധക്കാരുമായി ഏറ്റുമുട്ടല്‍ നടത്തിയത്. ഒരാളുടെ ശവസംസ്കാരത്തിന് ശേഷമുള്ള 40-ാം ദിവസം ഇറാനില്‍ 'ചെഹെലോം' എന്നാണ് അറിയപ്പെടുന്നത്.

ഈ ദിവസം ഇറാനില്‍ സാംസ്കാരിക പ്രാധാന്യവും ഷിയ മുസ്ലീങ്ങള്‍ക്ക് മതപരമായ പ്രാധാന്യവുമുണ്ട്. മഹ്സ അമിനിയുടെ സാക്വസിലെ അയ്ച്ചി സെമിത്തേരിയിലേക്ക് വലിയ ജനക്കൂട്ടം മാര്‍ച്ച് ചെയ്യുന്ന വീഡിയോകള്‍ പുറത്തായിട്ടുണ്ട്. ഏകദേശം 10,000 ആളുകള്‍ അമിനിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സെമിത്തേരിയില്‍ എത്തിയിരുന്നു എന്നാണ് അല്‍ജസീറ പറയുന്നത്.

സേനയുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായതിനെ തുടര്‍ന്നാണ് കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലെ ഇന്റര്‍നെറ്റ് വിച്ഛേദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ, പ്രവിശ്യയിലുടനീളമുള്ള എല്ലാ സ്കൂളുകളും സര്‍വ്വകലാശാലകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. അതേസമയം അശാന്തി വിതയ്ക്കാനുള്ള മാര്‍ഗമായി അമിനിയുടെ ചെഹെലോമിനെ ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് കുര്‍ദിസ്ഥാന്‍ ഗവര്‍ണര്‍ ഇസ്മയില്‍ സറേയ് കൗഷ പറഞ്ഞു.

അതിനിടെ രാജ്യത്ത് ലിംഗസമത്വ മുദ്രാവാക്യം കൂടുതല്‍ ശക്തമാകുന്നുണ്ട്. ടെഹ്റാനിലെ ഷരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലും മറ്റ് യൂണിവേഴ്സിറ്റികളിലും ആണ്‍കുട്ടികളും സ്ത്രീകളും ഒരുമിച്ച് ഡൈനിംഗ് ഹാളുകളില്‍ കയറി. ഇതിനെ തുടര്‍ന്ന് പല സര്‍വ്വകലാശാലകളിലെയും ഈറ്റിംഗ് സ്പോട്ടുകള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടി. പ്രതിഷേധത്തിനിടെ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇറാനിയന്‍ അധികൃതര്‍ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
ഇസ്രയേൽ ആക്രമണത്തിൽ 300 ലേറെ ബസീജ് പടയാളികൾ കൊല്ലപ്പെട്ടു; ഇറാന് കനത്ത പ്രഹരം -
ട്രംപിന് കനത്ത തിരിച്ചടി; യുദ്ധത്തിൽ പ്രതിഷേധിച്ച് ഭീകരവിരുദ്ധ സേനാ മേധാവി രാജിവെച്ചു. -
ഇറാനെ പൂട്ടാൻ '911' ഫോഴ്സ് വരുന്നു; ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ട്രംപ് -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള












Click it and Unblock the Notifications