ജനീവ ചര്‍ച്ച; ഇറാനുമായി ആണവ ഉടന്പടിയില്‍ എത്തി
ജനീവ: ആണവ പദ്ധതി മരവിപ്പിയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ലോകരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ചര്‍ച്ചയെത്തുടര്‍ന്ന് പുതിയ ധാരണയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കകയാണെങ്കില്‍ ഇറാനുമേലുള്ള ഉപരോധങ്ങളില്‍ ഇളവ് വരുത്താം എന്ന വ്യവസ്ഥയിലാണ് ചര്‍ച്ച നടന്നത്. അമേരിയ്ക്ക, ഫ്രാന്‍സ്, ജര്‍മ്മനി, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുള്‍പ്പടെയുള്ളവരാണ് ഇറാനുമായി ചര്‍ച്ച നടത്തിയത്. നവംബര്‍ 23 ശനിയാഴ്ച നടന്ന ചര്‍ച്ചയാണ് കരാറിന് വഴിത്തിരിവായത്.
തങ്ങള്‍ ഒരു ഉടമ്പടിയില്‍ എത്തിയതായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് ട്വിറ്ററിലൂടെ അറിയിച്ചു. ഫ്രാന്‍സ് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസും ഉടമ്പടിയില്‍ എത്തിയ കാര്യം സ്ഥിരീകരിച്ചു. യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രപ്രതിനിധി കാതറിന്‍ ആഷ്ടന്‍ ആണ് ചര്‍ച്ചയ്ക്ക് മദ്ധ്യസ്ഥത വഹിച്ചത്. അമേരിയ്ക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മറ്റ് ആറ് രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഇറാനുമായി ദീര്‍ഘനാളായി നിലനില്‍ക്കുന്ന ലോക രാഷ്ട്രങ്ങളുടെ ആണവപ്രശ്‌നങ്ങള്‍ക്ക് പുതിയ ഉടമ്പടിയോടെ പരിഹാരമാകും എന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ഇറാന്‍ രഹസ്യമായി യുറേനിയം ശേഖരിയ്ക്കുന്നുണ്ടെന്നും ആണവായുധങ്ങള്‍ നിര്‍മ്മിയ്ക്കുയാണ് ഇറാന്റെ ലക്ഷ്യമെന്നും അമേരിയ്ക്ക ആരോപിച്ചിരുന്നു. ഇറാനുമേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ പലതരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
ഇറാന് ലഭിയ്‌ക്കേണ്ട പല ഫണ്ടുകളും വിദേശബാങ്കുകള്‍ മരവിപ്പിച്ചിരുന്നു. ഇറാനില്‍ ആയുധ ശേഖരണം നടക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അറാക്കില്‍ നിര്‍മ്മിയ്ക്കുന്ന റിയാക്ടറിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിര്‍ദ്ദേശങ്ങളാണ് അമേരിയ്ക്ക മുന്നോട്ട് വച്ചത്.












Click it and Unblock the Notifications