Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ചയാണ് വേണ്ടതെങ്കില്‍ അതാവാം... ഉപാധികളില്ല.... ട്രംപിനെ സ്വാഗതം ചെയ്ത് ഹസന്‍ റൂഹാനി!!

തെഹറാന്‍: അമേരിക്കയുടെ ഉപരോധം പൂര്‍ണമായ അര്‍ത്ഥത്തില്‍ ഇറാനെ വരിഞ്ഞ് മുറുക്കുകയാണ്. ഒരിഞ്ച് പോലും വിട്ടുകൊടുക്കില്ലെന്നാണ് ഇറാനിയന്‍ പ്രഡിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞിരുന്നത്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡൊണാള്‍ഡ് ട്രംപും പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ നേരിട്ട് സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് സൂചനയും ഉണ്ട്. അതേസമയം സാമ്പത്തിക രംഗം മോശമായതിനാല്‍ ചര്‍ച്ചയ്ക്കുള്ള സാധ്യതയും ഉണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

ചര്‍ച്ചയ്ക്ക് റൂഹാനി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ഇതിനെ തള്ളിയിട്ടുണ്ട്. യുഎസിനോട് രണ്ടും കല്‍പ്പിച്ചുള്ള പോരിനാണ് ഇറാന്‍ ഒരുങ്ങുന്നത്. തങ്ങളുടെ സാമ്പത്തിക മേഖലയെ തകര്‍ത്ത് ജനങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് റൂഹാനിയുടെ ആരോപണം. ഇതിനുള്ള തിരിച്ചടി നല്‍കണമെന്നാണ് സര്‍ക്കാരിന്റെ വാദം. അതേസമയം ചില യൂറോപ്പ്യന്‍ രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറായതായി റിപ്പോര്‍ട്ടുണ്ട്.

ചര്‍ച്ച ഇപ്പോള്‍ തന്നെ.....

ചര്‍ച്ച ഇപ്പോള്‍ തന്നെ.....

ട്രംപിന് ഇറാനുമായി ചര്‍ച്ചയാണ് വേണ്ടത്. എങ്കില്‍ അങ്ങനെ തന്നെയാവട്ടെ. ഇപ്പോള്‍ തന്നെ ചര്‍ച്ച നടത്താം. എനിക്ക് മുന്‍കൂട്ടി നിശ്ചയിക്കാന്‍ ഒന്നുമില്ല. ഉപാധികളില്ലാതെ ചര്‍ച്ചയാവാം. അമേരിക്കയ്ക്ക് താല്‍പര്യമുണ്ടെങ്കില്‍ നമുക്ക് ഇപ്പോള്‍ തന്നെ ചര്‍ച്ച ആരംഭിക്കാമെന്നും റൂഹാനി പറഞ്ഞു. സര്‍ക്കാര്‍ അധീനതയിലുള്ള ചാനലിലെ അഭിമുഖത്തിലായിരുന്നു റൂഹാനിയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.

യുഎസിന് സത്യസന്ധതയുണ്ടോ?

യുഎസിന് സത്യസന്ധതയുണ്ടോ?

ചര്‍ച്ച നടത്തുന്നതിന് ഒരു പ്രശ്‌നവുമില്ല. പക്ഷേ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഈ വിഷയത്തില്‍ ഉണ്ടോ എന്നാണ് അറിയേണ്ടത്. അങ്ങനെയെങ്കില്‍ ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നുവെന്നും റൂഹാനി അറിയിച്ചു. എന്നാല്‍ ട്രംപിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍ ഈ നീക്കത്തെ തള്ളിയിട്ടുണ്ട്. വെറും പ്രചാരണം മാത്രമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് സംഭവിക്കുകയെന്ന് നമുക്ക് കാത്തിരുന്ന് കാണാം. ഇറാനുമായി ചര്‍ച്ച ചെയ്യാന്‍ ട്രംപ് താല്‍പര്യപ്പെടുന്നുണ്ടെന്നും ബോള്‍ട്ടണ്‍ അറിയിച്ചു.

മനശാസ്ത്ര യുദ്ധം

മനശാസ്ത്ര യുദ്ധം

യുഎസിന്റെ ഉപരോധത്തെ ശക്തമായ ഭാഷയില്‍ റൂഹാനി എതിര്‍ത്തിട്ടുണ്ട്. യുഎസിന്റെ നീക്കം മനശാസ്ത്ര യുദ്ധമാണ്. ഇറാനിയന്‍ ജനതയെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് ഇതെന്ന് റൂഹാനി പറഞ്ഞു. രാജ്യത്തെ വര്‍ധിച്ച് വരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു റൂഹാനിയുടെ പരാമര്‍ശം. ഉപരോധം വഴി സര്‍ക്കാരിനെതിരെ പ്രക്ഷോഭം കനക്കുമെന്നും ഇതോടെ സമ്മര്‍ദത്തിന് വഴങ്ങി ഇറാന്‍ യുഎസ്സിന്റെ വഴിക്ക് വരുമെന്നുമാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.

യൂറോപ്പ്യന്‍ യൂണിയന് എതിര്‍പ്പ്

യൂറോപ്പ്യന്‍ യൂണിയന് എതിര്‍പ്പ്

ഇറാനെതിരെയുള്ള ഉപരോധത്തെ യൂറോപ്പ്യന്‍ യൂണിയന്‍ പിന്തുണയ്ക്കുന്നില്ല. ഇത് യുഎസ്സിന്റെ തെറ്റായ നീക്കമെന്നാണ് അവര്‍ വിലയിരുത്തുന്നത്. ഇറാനുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളെ സംരക്ഷിക്കുമെന്ന് യൂറോപ്പ്യന്‍ യൂണിയന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ട്രംപിന്റെ മുന്നില്‍ യൂറോപ്പ്യന്‍ രാജ്യങ്ങള്‍ മുട്ടുമടക്കില്ലെന്ന് ഉറപ്പാണ്. ഏഷ്യയില്‍ ചൈനയും റഷ്യയും ഇറാനുമായി സഹകരിക്കുമെന്നാണ് സൂചന. ഇന്ത്യയ്ക്കും ഇതിനോട് എതിര്‍പ്പില്ല.

യുഎസിനെ ഭയം

യുഎസിനെ ഭയം

യൂറോപ്പ്യന്‍ യൂണിയന്‍ തങ്ങളുടെ പരിധിയിലുള്ള ചെറുതും വലുതുമായ സംരംഭകരോട് ഇറാനുമായുള്ള ഇടപാടുകള്‍ വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവരോട് പ്രത്യേക അഭ്യര്‍ത്ഥനയും നടത്തിയിട്ടുണ്ട്. ഇവര്‍ കൂടുതലായി സഹായിക്കുമെന്നാണ് സൂചന. എന്നാല്‍ യൂറോപ്പിലെ വലിയ കമ്പനികളൊക്കെ ഇറാനില്‍ നിന്ന് വിട്ടുപോരുന്നുണ്ട്. യുഎസിനെ ഭയന്നിട്ടാണിത്. ഇറാനെ സഹായിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് നേരത്തെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു.

നെഞ്ചില്‍ കത്തിയിറക്കി

നെഞ്ചില്‍ കത്തിയിറക്കി

യുഎസ് ശത്രുക്കളെ പോലെയാണ്. കത്തികൊണ്ട് നെഞ്ചില്‍ കുത്തിയിറക്കിയ ശേഷം ശത്രുവിനോട് പറയുകയാണ് ഞാന്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന്. ഇതിലെവിടെയാണ് ചര്‍ച്ചയുടെ സാധ്യത ഉള്ളത്. ആദ്യം നിങ്ങള്‍ ഇറാന്റെ നെഞ്ചില്‍ നിന്ന് കത്തി ഊരിമാറ്റൂ. എന്നിട്ടാവാം ചര്‍ച്ചയെന്നും റൂഹാനി പറഞ്ഞു. അതേസമയം ഇറാന്‍ ആണവ മിസൈല്‍ നിര്‍മാണം അവസാനിപ്പിക്കണം. തീവ്രവാദത്തെ പിന്തുണയ്ക്കുന്നതും അവര്‍ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു.

ഉപരോധം കടുക്കും

ഉപരോധം കടുക്കും

അമേരിക്കയുടെ ആദ്യ ഘട്ട ഉപരോധത്തില്‍ കനത്ത നടപടികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. യുഎസ് ഡോളര്‍ വാങ്ങുന്നതിനുള്ള നിരോധനമാണ് അതിലൊന്ന്. വിദേശ വിനിമയം തകര്‍ക്കുന്ന രീതിയാണിത്. സ്വര്‍ണവും ലോഹങ്ങളും വാങ്ങുന്നതിനും ഉപരോധമുണ്ട്. കല്‍ക്കരി, സോഫ്റ്റ്‌വെയര്‍, അലൂമിനിയം തുടങ്ങിയ വസ്തുക്കള്‍ യുഎസില്‍ നിന്ന് വാങ്ങുന്നതും തിരിച്ചടിയാവും. ഇറാനിയന്‍ റിയാല്‍ വിനിമയവും അവതാളത്തിലാവും. ഓട്ടോമോട്ടീവ് മേഖലയും പ്രതിസന്ധിയിലാവും.

രണ്ടാം ഘട്ട ഉപരോധം

രണ്ടാം ഘട്ട ഉപരോധം

രണ്ടാം ഘട്ട ഉപരോധം നവംബര്‍ അഞ്ചിന് നിലവില്‍ വരും. അതില്‍ ഇറാന്റെ എണ്ണ വ്യാപാര മേഖല മുഴുവന്‍ ഉള്‍പ്പെടും. ഇത് വഴി ഇറാനില്‍ നിന്നുള്ള എണ്ണ അമേരിക്കയിലോ അവരുടെ സഖ്യരാജ്യത്തോ വില്‍്പ്പന നടത്താനോ കയറ്റുമതി ചെയ്യാനോ സാധിക്കില്ല. അതേസമയം ഉപരോധത്തിന് മുമ്പ് പ്രമുഖരായ പലരും തങ്ങളുടെ സ്വത്തുക്കള്‍ വിദേശത്തേക്ക് മാറ്റിയിരുന്നു. ഇത് സമ്പദ് മേഖലയ്ക്ക് വലിയ തിരിച്ചടിയായി. രണ്ടാം ഘട്ടത്തില്‍ ഇറാന്റെ സെന്‍ട്രല്‍ ബാങ്കിന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+