കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിന് പുതിയ പ്രസിഡന്റ്; നെതന്യാഹുവിനോട് തോറ്റ ഹെര്‍സോഗ്... ഇനി അറിയേണ്ടത്...

Google Oneindia Malayalam News

ടെല്‍ അവീവ്: ഇസ്രായേലിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ഐസക് ഹെര്‍സോഗ് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. റിവന്‍ റിവിലിന്‍ അടുത്ത മാസം കാലാവധി പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് പാര്‍ലമെന്റ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. ലേബര്‍ പാര്‍ട്ടിയുടെ മുന്‍ അധ്യക്ഷനാണ് ഹെര്‍സോഗ്. 2013ല്‍ പ്രതിപക്ഷ നേതാവായിരിക്കെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് മല്‍സരിച്ചിരുന്നെങ്കിലും തോറ്റു.

i

ഇസ്രായേലിലെ പ്രമുഖ സയണിസ്റ്റ് കുടുംബാംഗമാണ് 60കാരനായ ഹെര്‍സോഗ്. പിതാവ് ചയാം ഹെര്‍സോഗ് മുന്‍ പ്രസിഡന്റും ഐക്യരാഷ്ട്രസഭയിലെ ഇസ്രായേല്‍ അംബാസഡറുമാണ്. അമ്മാവന്‍ അബ്ബ ഇബാന്‍ ഇസ്രായേലിലെ പ്രഥമ വിദേശകാര്യ മന്ത്രിയാണ്. ഐക്യരാഷ്ട്രസഭയിലും അമേരിക്കയിലും ഇസ്രായേല്‍ അംബാസഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട് അബ്ബ. ഇസ്രായേലിലേക്ക് ജൂത കുടിയേറ്റം വര്‍ധിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ജൂവിഷ് ഏജന്‍സിയുടെ മേധാവിയായിരുന്നു ഐസക് ഹെര്‍സോഗ്. പാര്‍ലമെന്റംഗത്വം രാജിവച്ച ശേഷമാണ് ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചിരുന്നത്.

വീണ്ടും ഞെട്ടിക്കാന്‍ പിസി ജോര്‍ജ്; മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ എംഎല്‍എയാകും!! സാധ്യത ഇങ്ങനെവീണ്ടും ഞെട്ടിക്കാന്‍ പിസി ജോര്‍ജ്; മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ എംഎല്‍എയാകും!! സാധ്യത ഇങ്ങനെ

ഇസ്രായേലിലെ എല്ലാ രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമാണ് ഇദ്ദേഹത്തിന്. അതുകൊണ്ടുതന്നെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയം എളുപ്പമായത്. വലിയ അധികാരങ്ങളില്ലാത്ത അലങ്കാര പദവിയാണ് ഇസ്രായേലില്‍ പ്രസിഡന്റിനുള്ളത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നടപടികള്‍ സ്വീകരിക്കുക പ്രസിഡന്റാണ്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നാല് പൊതു തിരഞ്ഞെടുപ്പാണ് ഇസ്രായേലില്‍ നടന്നത്. ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണം സാധിച്ചില്ല. തുടര്‍ന്നാണ് തുടര്‍ച്ചയായി തിരഞ്ഞെടുപ്പ് നടന്നത്. പുതിയ സര്‍ക്കാരിനും വെല്ലുവിളിയുണ്ട്. നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സമയം നല്‍കിയെങ്കിലും സാധ്യമായില്ല. ഇപ്പോള്‍ പ്രതിപക്ഷ നേതാവിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയം നല്‍കിയിരിക്കുകയാണ്. അദ്ദേഹത്തിനും സാധിച്ചില്ലെങ്കില്‍ രാജ്യം വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങും. ആരാണ് രാജ്യത്തെ പുതിയ സ്ഥിരം പ്രധാനമന്ത്രി എന്നാണ് ഇനി അറിയേണ്ടത്.

ബിക്കിനിയില്‍ തിളങ്ങി സോഫി ചൗദ്രി-ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Israeli opposition parties reach agreement to oust Prime Minister Benjamin Netanyahu

English summary
Isaac Herzog elected new president of Israel; All details of this prominent leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X