കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 സൈനികരേയും ഒരു അമേരിയ്ക്കന്‍ പൗരനെയും ഐസിസ് തലയറുത്ത് കൊന്നു

  • By Meera Balan
Google Oneindia Malayalam News

ദമാസ്‌കസ്: 12 സിറിയന്‍ സൈനികരുടേയും ഒരു അമേരിയ്ക്കന്‍ സൈനികന്റെയും തലവെട്ടുന്ന ദൃശ്യങ്ങള്‍ ഐസിസ് പുറത്ത് വിട്ടു. മാസങ്ങള്‍ക്ക് മുന്‍പ് അമേരിയ്ക്കന്‍ മാധ്യമപ്രവര്‍ത്തകരെയും ബ്രട്ടീഷ് പൗരന്മാരെയും ഐസിസ് ഇത്തരത്തില്‍ കൊലപ്പെടുത്തിയിരുന്നു. അമേരിയ്ക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്കുള്ള മുന്നറിയിപ്പാണ് കൊലപാതകമെന്നും കൂടുതല്‍ അമേരിയ്ക്കന്‍ സൈനികരെ പിടികൂടി ശിരച്ഛേദം നടത്തുമെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

12 സിറിയന്‍ സൈനികരെയും അമേരിയ്ക്കന്‍ സന്നദ്ധപ്രവര്‍ത്തകനായ പീറ്റര്‍ കാസിംഗ് (26) എന്ന യുവാവിനെയും കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഐസിസ് ഞായറാഴ്ച പുറത്ത് വിട്ട വീഡിയോയില്‍ ഉള്ളത്. കഴുത്തറുക്കുന്നതിന്റെയും രക്തത്തില്‍ കുളിച്ച കബന്ധങ്ങളുംടേയും ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉണ്ട്.

ISIS

'റോമിന്റെ നായ ആയ ഒബാമയ്ക്കുള്ള ശക്തമായ മുന്നറിയിപ്പാണ് 'കൊലപാതകമെന്ന് വീഡിയോയിലുള്ള ഐസിസ് പ്രവര്‍ത്തകന്‍ പറയുന്നുണ്ട്. ബാഷര്‍ അല്‍ അസദിനുള്ള മുന്നറിയിപ്പും കൂടിയാണിത്. കൊല്ലപ്പെട്ട സൈനികരില്‍ പൈലറ്റുമാരും ഉള്‍പ്പെടുന്നു.കാസിംഗ് അമേരിയ്ക്കന്‍ പൗരനാണെന്നും സൈന്യത്തില്‍ സേവനമനുഷ്ടിച്ചിട്ടുണ്ടെന്നും ഇനിയൊന്നും പറയാനില്ലെന്നും വീഡിയോയിലെ ഐസിസുകാരന്‍ പറയുന്നു.

ഒരു ഇറാഖി മാധ്യമപ്രവര്‍ത്തകനെയും മൂന്ന് സിറിയന്‍ പൗരന്‍മാരെയും ഐസിസ് പരസ്യമായി വധിച്ചിരുന്നു. ഒക്ടോബര്‍ പത്തിനായിരുന്നു സംഭവം. കൊല്ലപ്പെട്ട പീറ്റര്‍ അമേരിയ്ക്കയിലെ ഇന്‍ഡ്യാന സ്വദേശിയാണ്. ഇയാള്‍ ഇസ്ലാമിലേയ്ക്ക് മതം മാറുകയും പിന്നീട് അബ്ദുള്‍ റഹ്മാന്‍ കാസിം എന്ന പേര് സ്വീകരിയ്ക്കുകയും ചെയ്തിരുന്നു.

English summary
ISIS said they have executed a US aid worker as a warning to the United States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X