കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെ ഐസിസ് കഴുത്തറുത്ത് കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി വീണ്ടും ഐസിസ് ഭീകരരുടെ കൊലവിളി. ഐസിസിന്റെ തടവിലുണ്ടായിരുന്ന രണ്ടാമത്തെ അമേരിക്കന്‍ പത്രപ്രവര്‍ത്തകനേയും ഐസിസുകാര്‍ കഴുത്തറുത്ത് കൊന്നു. ഇതിന്റെ വീഡിയോ പുറത്ത് വിടുകയും ചെയ്തു.

സ്റ്റീവന്‍ സോട്ട്ലോഫ് എന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകനെയാണ് ഐസിസ് കഴുത്തറുത്ത് വധിച്ചത്. കഴിഞ്ഞ മാസം ജെയിംസ് ഫോളെ എന്ന മാധ്യമപ്രവര്‍ത്തകനേയും ഐസിസുകാര്‍ ഇത്തരത്തില്‍ വധിച്ചിരുന്നു.

Steven Sotloff Murder

ഇറാഖില്‍ ഇനിയും അമേരിക്കയുടെ വ്യോമാക്രമണം തുടര്‍ന്നാല്‍ തങ്ങളുടെ കത്തികൊണ്ട് നിങ്ങളുടെ ആളുകളുടെ കഴുത്തുകള്‍ ഇനിയും അറുക്കും എന്ന ഭീഷണി സന്ദേശവും ഐസിസ് ഒബാമക്ക് മുന്നില്‍ വക്കുന്നുണ്ട്. ജെയിംസ് ഫോളെ കൊല്ലപ്പെട്ടപ്പോള്‍ തന്നെ തങ്ങളുടെ പിടിയിലുളള സ്റ്റീവന്‍ സോട്ട്ലോഫിന്റെ കാര്യം ഐസിസ് ഭീഷണിയുടെ രൂപത്തില്‍ പറഞ്ഞിരുന്ന.

31 കാരനായ സോട്ട്ലോഫ് മിയാമി സ്വദേശിയാണ്. ടൈം മാഗസിന് വേണ്ടിയും ഫോറിന്‍ പോളിസി മാഗസിന് വേണ്ടിയും വാര്‍ത്തകള്‍ തയ്യാറാക്കിയിരുന്നു. 2013 ആഗസ്റ്റ് മുതല്‍ സിറിയയില്‍ നിന്ന് ഇദ്ദേഹത്തെ കാണാതായിരുന്നു. ജെയിംസ് ഫോളെ കൊല്ലപ്പെട്ടപ്പോഴാണ് സോട്ട്ലോഫും ഐസിസുകാരുടെ പിടിയിലുണ്ടെന്ന് വ്യക്തമായത്.

ജെയിംസ് ഫോളെയെ കൊന്നതുപോലെ തന്നെയായിരുന്നു സോട്ട്ലോഫിനേയും ഐസിസുകാര്‍ വധിച്ചത്. തല മൊട്ടയടിച്ച്, ഓറഞ്ച് വസ്ത്രം ധരിപ്പിച്ച്... ഇത് അമേരിക്കക്കുള്ള രണ്ടാം സന്ദേശമാണെന്നാണ് ഐസിസ് പറയുന്നത്.

English summary
Islamic State extremists released a video on Tuesday purportedly showing the beheading of a second American journalist, Steven Sotloff.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X