കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും നല്‍കുന്നു, കൂട്ടക്കൊലകള്‍ക്കുള്ള ആയുധങ്ങള്‍... ഐസിസിന് വേണ്ടിത്തന്നെ!

Google Oneindia Malayalam News

അങ്കാര/ദില്ലി: ലോകത്ത് ഐസിസ് നടത്തുന്ന കൂട്ടക്കൊലകളുടെ രക്തത്തില്‍ ഇന്ത്യക്കും പങ്കുണ്ടോ? നേരിട്ടില്ലെങ്കിലും ഇന്ത്യക്ക് പങ്കുണ്ടെന്ന് പറയേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഐസിസിന് സ്‌ഫോടകവസ്തുക്കള്‍ നിര്‍മിയ്ക്കാനുള്ള സാധനങ്ങള്‍ വില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ് ഐസിസിന് ഇത്തരത്തിലുള്ള സാധനങ്ങള്‍ വില്‍ക്കുന്നത്.

ഇന്ത്യന്‍ കമ്പനികള്‍ മാത്രമല്ല, ഐസിസിനെതിരെ ശക്തിയുക്തം പൊരുതുന്നു എന്ന് അവകാശപ്പെടുന്ന അമേരിയ്ക്കയില്‍ നിന്നുള്ള കമ്പനികളും തുര്‍ക്കിയില്‍ നിന്നുള്ള കമ്പനികളും ഐസിസിന് സാധനങ്ങള്‍ നല്‍കുന്നുണ്ട്.

ബോംബുകള്‍ക്കായി

ബോംബുകള്‍ക്കായി

ഐസിസിന് നേരിട്ട് ആയുധം നല്‍കുന്ന രാജ്യങ്ങള്‍ ഇപ്പോള്‍ ഇല്ലെന്ന് തന്നെ വേണമെങ്കില്‍ പറയാം. എന്നാലും അവര്‍ സ്‌ഫോടനങ്ങളും ആക്രമണങ്ങളും നടത്തുന്നു. ഇത് എങ്ങനെയാണ് സാധ്യമാകുന്നത്.

 ബോംബ് നിര്‍മാണം

ബോംബ് നിര്‍മാണം

ഒരു അര്‍ദ്ധ വ്യാവസായികടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഐസിസ് ബോംബുകളും സ്‌ഫോടക വസ്തുക്കളും നിര്‍മിയ്ക്കുന്നത് എന്നാണ് കോണ്‍ഫ്‌ലിക്ട് ആര്‍മമെന്റ് റിസെര്‍ച്ച് സംഘം കണ്ടെത്തിയിരിയ്ക്കുന്നത്.

സാധനങ്ങള്‍

സാധനങ്ങള്‍

ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാധനങ്ങള്‍ അവര്‍ക്ക് എവിടെ നിന്ന കിട്ടുന്നു? പല രാജ്യങ്ങളില്‍ നിന്നായി അവര്‍ ഇറക്കുമതി ചെയ്യുകയാണ്. അതില്‍ ഇന്ത്യയും പെടും.

ഇന്ത്യന്‍ കമ്പനികള്‍

ഇന്ത്യന്‍ കമ്പനികള്‍

ഇന്ത്യന്‍ കമ്പനികള്‍ ചില വസ്തുക്കള്‍ ഐസിസിന് നല്‍കുന്നെണ്ടെന്നാണ് വിവരം. എന്നാല്‍ നിയമവിരുദ്ധമായല്ല ഇതൊന്നും കയറ്റി അയയ്ക്കുന്നത്.

 വളം നിര്‍മാണം

വളം നിര്‍മാണം

വളം നിര്‍മാണത്തിന് ഉപയോഗിയ്ക്കുന്ന പല വസ്തുക്കളും ബോംബ് നിര്‍മാണത്തിലും ഉപയോഗിയ്ക്കുന്നുണ്ട്. പലപ്പോഴും കയറ്റുമതി ചെയ്യുന്നവര്‍ അറിയാറില്ല ബോംബ് നിര്‍മാണത്തിനാണ് ഇതെല്ലാം ഉപയോഗിയ്ക്കുന്നത്.

അമേരിയ്ക്കയും തുര്‍ക്കിയും

അമേരിയ്ക്കയും തുര്‍ക്കിയും

ഐസിസിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നവര്‍ എന്നവകാശപ്പെടുന്നവരാണ് അമേരിയ്ക്കയും തുര്‍ക്കിയും എല്ലാം. എന്നാല്‍ രാജ്യങ്ങളില്‍ നിന്നും ഇത്തരം സാധനങ്ങള് ഐസിസിന് ലഭിയ്ക്കുന്നുണ്ട്.

തുര്‍ക്കി സഹകരിച്ചില്ല

തുര്‍ക്കി സഹകരിച്ചില്ല

ഐസിസിന് സാധനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ തുര്‍ക്കിയുടെ ഭാഗത്ത് നിന്ന സഹകരണം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാഖുമായും സിറിയയുമായും അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് തുര്‍ക്കി.

English summary
Companies from 20 countries-including India-are involved in the supply chain of components that end up in ISIS explosives, suggesting governments and firms need to do more to track the flow of cables, chemicals and other equipment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X