കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബൂബക്കര്‍ ബാഗ്ദാദി മുസ്ലീങ്ങളുടെ ഖലീഫ?

  • By Soorya Chandran
Google Oneindia Malayalam News

ബാഗ്ദാദ്: ലോക മുസ്ലീങ്ങളുടെ ഖലീഫയായി അബൂബക്കല്‍ അല്‍ ബാഗ്ദാദിയെ സുന്നി തീവ്രവാദികള്‍ പ്രഖ്യാപിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് സിറിയ(ഐഎസ്‌ഐഎസ്-ഐസിസ്)) പിടിച്ചടക്കിയ പ്രദേശങ്ങള്‍ ഇനി ഖിലാഫത് ഭരണത്തിന് കീഴിലായിരിക്കും.

ഐസിസിന്റെ മാത്രമല്ലത്രെ, ലോകത്തെ എല്ലാ മുസ്ലീങ്ങളുടേയും ഖലീഫയാണ് അബൂബക്കര്‍ ബാഗ്ദാദി എന്നാണ് സുന്നി തീവ്രവാദികള്‍ അവകാശപ്പെടുന്നത്. ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലാണ് അവര്‍ ബാഗ്ദാദിയെ ഖലീഫയായി അവരോധിച്ച കാര്യം വെളിപ്പെടുത്തിയത്.

ഐസിസിന്റെ ശൂറ കൗണ്‍സിലാണ് ബാഗ്ദാദിയെ ഖലീഫയായി തിരഞ്ഞെടുത്തതെന്ന് സംഘടനയുടെ വക്താവ് അബു മുഹമ്മദ് അല്‍ അദ്‌നാനി അറിയിച്ചു. ലോകമെമ്പാടുമുള്ള മുസ്ലീം ഹൃദയങ്ങളുടെ സ്വപ്‌നവും ജിഹാദികളുടെ പ്രതീക്ഷയും ഇതുവഴി സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്നും അദ്‌നാനി പറയുന്നു.

അബൂബക്കര്‍ അല്‍ ബാഗ്ദാദി

അബൂബക്കര്‍ അല്‍ ബാഗ്ദാദി

43 കാരനായ ബാഗ്ദാദി 2003 ല്‍ ആണ് ഐസിസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നത് . 2010 ഓടെ സംഘടനുടെ തലപ്പത്തെത്തി.

ജയില്‍ വാസം

ജയില്‍ വാസം

ഇതിനിടെ അല്‍പകാലം അമേരിക്കന്‍ സൈനിക ജയിലില്‍ തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 2011 ല്‍ ആണ് അമേരിക്ക ബാഗ്ദാദിയെ തീവ്രവാദിയായ് പ്രഖ്യാപിക്കുന്നത്.

ഖിലാഫത് ഭരണം

ഖിലാഫത് ഭരണം

ഓട്ടോമന്‍ തുര്‍ക്കികള്‍ അന്യം നിന്നതോടെ ഇല്ലാതായ ഖിലാഫത് ഭരണം തിരിച്ചുകൊണ്ടുവരിക എന്നതാണ് ഐസിസിന്റെ ലക്ഷ്യം.

ഇനി ഇറാഖ് ഇല്ല

ഇനി ഇറാഖ് ഇല്ല

ഖിലാഫത് ഭരണം വന്നതോടെ ഐസിസിന്റെ എല്ലാ രേഖകളില്‍ നിന്നും ഇറാഖ് എന്ന പേര് തന്നെ നീക്കം ചെയ്തുവെന്നാണ് സുന്നി തീവ്രവാദികള്‍ പറയുന്നത്.

തിക്രിത്തിന് വേണ്ടി

തിക്രിത്തിന് വേണ്ടി

തീവ്രവാദികള്‍ പിട്ച്ചടക്കിയ തിക്രിത് നഗരത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. സൈന്യം തിക്രിത് തിരിച്ചുപിടിച്ചതായാണ് അവകാശപ്പെടുന്നത്.

English summary
ISIS declares Abu Bakr al-Baghdadi its jihadist ‘caliph’.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X