സ്ത്രീകളും കുട്ടികളും അടക്കം 30 പേരെ ഐസിസ് കൂട്ടക്കൊല ചെയ്തു
ബീററ്റ്: സിറിയയിലെ ഒരു ഗ്രാമത്തിലെ മുപ്പതോളം പേരെ ഐസിസ് കൂട്ടക്കൊല ചെയ്തതായി റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ അതിക്രൂരമായാണ് കൊലപ്പെടുത്തിയതെന്ന് പ്രദേശത്ത് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റാമി അബ്‌ദേല്‍ റഹ്മാന്‍ വ്യക്തമാക്കി. സിറിയയിലെ മബുജേ ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തില്‍ ആക്രമിച്ചെത്തിയ ഐസിസ് തീവ്രവാദികള്‍ നിരായുധരായ സാധാരണക്കാരെ ബന്ദികളാക്കുകയും ദാരുണമായ കൊലയ്ക്കിരയാക്കുകയുമായിരുന്നു. തീ കൊളുത്തിയും തലയറുത്തും വെടിവെച്ചുമാണ് ജനങ്ങളെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ സൈന്യത്തിന്റെ സാന്നിധ്യമില്ലാത്ത ഗ്രാമങ്ങളിലാണ് ഐസിസിന്റെ തേര്‍വാഴ്ച.

ഷിയാ, സുന്നീ മുസ്ലീം വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങളിലാണ് ഐസിസി കൂടുതലായും ആക്രമണം സംഘടിപ്പിക്കുന്നത്. കൊലപ്പെടുത്തും മുന്‍പ് സ്ത്രീകളെയും പെണ്‍കുട്ടികളെ ബലാത്സംഗത്തിന് വിധേയരാക്കുകയും ചിലരെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കടത്തിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. അതേസമയം ഐസിസ് അക്രമിച്ച ഒരു ഗ്രാമത്തെ സൈന്യം മോചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അടുത്തിടെ ഐസിസ് നടത്തിയ ഏറ്റവും വലിയ കൂട്ടക്കൊലയാണ് മബുജയിലേത്. മബുജേയും ഹോംസ് പ്രവശ്യയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് തീവ്രവാദികള്‍ ഗ്രാമങ്ങള്‍ ആക്രമിക്കുന്നത്. സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായി ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications