ഒടുവില്‍ ഐസിസ് സമ്മതിച്ചു... ജിഹാദി ജോണ്‍ 'ചത്തു'
ബെയ്‌റൂത്ത്: ഐസിസിനെ കുറിച്ച് അമേരിയ്ക്കയും റഷ്യയും പറയുന്ന വിവരങ്ങള്‍ എപ്പോഴും സത്യമായിക്കൊള്ളണം എന്നില്ല. ഈ രണ്ട് രാഷ്ട്രങ്ങളും ലക്ഷ്യം വച്ചിരുന്ന ജിഹാദി ജോണ്‍ എന്ന ഐസിസ് ആരാച്ചാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വന്നപ്പോള്‍ ലോകം അതിലും അല്‍പം സംശയം കണ്ടു.
എന്നാല്‍ ഇപ്പോഴിതാ, ഐസിസ് തന്നെ സമ്മതിയ്ക്കുന്നു.ജിഹാദി ജോണ്‍ കൊല്ലപ്പെട്ടു. ഐസിസിന്റെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ദാബിഖിലൂടെയാണ് ഈ സ്ഥിരീകരണം.
വിദേശികളായ തടവുകാരെ കഴുത്തറുത്ത് കൊല്ലാന്‍ ചുമതലപ്പെട്ടവനായിരുന്നു ജിഹാദി ജോണ്‍ എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് എംവസി. ബ്രിട്ടീഷുകാരനായ ഈ കൊലയാളി കൊല്ലപ്പെട്ടത് കഴിഞ്ഞ നവംബറില്‍ അമേരിയ്ക്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആയിരുന്നു.

അത് സത്യം തന്നെ
ജിഹാദി ജോണ്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത സത്യമാണെന്ന് ഐസിസ് തന്നെ സ്ഥിരീകരിച്ചു. ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ദാബിഖില്‍ ആണ് സ്ഥിരീകരണം വന്നത്.

ക്രെഡിറ്റ് അമേരിയ്ക്കയ്ക്ക്
ജിഹാദി ജോണിനെ കൊല്ലാന്‍ നടന്നിരുന്നവരാണ് അമേരിയ്ക്കയും റഷ്യയും. തങ്ങള്‍ തന്നെ ജോണിനെ വധിയ്ക്കും എന്ന് റഷ്യ അവകാശവാദം ഉന്നയിച്ചിരിയ്ക്കുന്ന സമയത്താണ് അമേരിയ്ക്കയുടെ വ്യോമാക്രമണത്തില്‍ ജിഹാദി ജോണ്‍ കൊല്ലപ്പെട്ടത്.

കഴുത്തറുക്കുന്ന ആരാച്ചാര്‍
അമേരിയ്ക്കന്‍ മാധ്യമ പ്രവര്‍ത്തകരായ ജെയിംസ് ഫോളെ, സ്റ്റീവന്‍ സോട്ട്‌ലോവി, സന്നദ്ധ പ്രവര്‍ത്തകനായ പീറ്റര്‍ കാസിഖ്, ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകര്‍ ആയ ഡേവിഡ് ഹെയ്ന്‍, അലന്‍ പെന്നിങ്, ജാപ്പനീസ് പത്രപ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോതുടങ്ങിയവരെ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോ ഐസിസ് തന്നെയാണ് പുറത്ത് വിട്ടത്.

മുഹമ്മദ് എംവസി
മുഹമ്മദ് എംവസി എന്നാണ് ജിഹാദി ജോണിന്റെ യഥാര്‍ത്ഥ പേര്. ഐസിസിന്റെ തീവ്രവാദ കൂട്ടങ്ങളില്‍ ബീറ്റില്‍സ് എന്നറിയപ്പെടിരുന്ന നാല്‍വര്‍ സംഘത്തിലെ അംഗമായിരുന്നു ഇയാള്‍. തടവിലാക്കപ്പെട്ട വിദേശികളാണ് ഇയാളെ ജോണ്‍ എന്ന് വിളിച്ചത്.

ബ്രിട്ടീഷുകാരന്‍
ബ്രിട്ടീഷ് പൗരനായിരുന്നു ജോണ്‍. ജനിച്ചത് കുവൈത്തിലായിരുന്നു. വെസ്റ്റ്മിനിസ്റ്റര്‍ സര്‍വ്വകലാശലയില്‍ നിന്ന് ബിരുദം സ്വന്തമാക്കിയതിന് ശേഷമാണ് ഐസിസില്‍ ചേര്‍ന്നത്.

സിദ്ധാര്‍ത്ഥ് ധര്‍
ജിഹാദി ജോണ്‍ കൊല്ലപ്പെട്ടതിന് ശേഷമാണ് ഐസിസിന് പുതിയ ജിഹാദി ഹോണിനെ ലഭിയ്ക്കുന്നത്. ഇന്ത്യക്കാരനായ സിദ്ധാര്‍ത്ഥ് ധര്‍ ആണ് ഇതെന്നാണ് കരുതുന്നത്.












Click it and Unblock the Notifications