കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനോട് അങ്കംകുറിച്ച് ഐസിസ്, ക്വറ്റ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു

ക്വറ്റ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുത്തു

  • By Sandra
Google Oneindia Malayalam News

ക്വറ്റ: പാകിസ്താനിലെ പൊലീസ് ട്രെയിനിംഗ് അക്കാദമിയിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തു. ക്വറ്റയിലെ ബലൂചിസ്താന്‍ പ്രവിശ്യയിലായിലുണ്ടായ ഭീകരാക്രമണത്തില്‍ 61 പേരാണ് കൊല്ലപ്പെട്ടത്.

ഭീകരാക്രമണത്തില്‍ പരിക്കേറ്റ 125 ഓളം പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പാക് സൈനിക തലവന്‍ ജനറല്‍ റഹീല്‍ ഷെരീഫ് ക്വറ്റയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മറ്റ് പരിപാടികളെല്ലാം റദ്ദാക്കിയ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ക്വറ്റയിലെത്തി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ 700ഓളം കാഡറ്റുകളാണ് കോളേജിലുണ്ടായിരുന്നത്.

ഗാര്‍ഡിനെ വധിച്ചു..

ഗാര്‍ഡിനെ വധിച്ചു..

ആയുധങ്ങളുമായി സര്യാബ് റോഡിലെ പൊലീസ് ട്രെയിനിംഗ് കോളേജിനുള്ളില്‍ പ്രവേശിച്ച ചാവേറുകളാണ് ഭീകരാക്രമണം നടത്തിയത്. രാത്രി 11.10 നായിരുന്നു സംഭവം. വാച്ച് ടവറിലെ ഗാര്‍ഡിനെ കൊലപ്പെടുത്തി ട്രെയിനിംഗ് കോളേജിനുള്ളില്‍ പ്രവേശിച്ച ഭീകരരാണ് 61 പേരെ വധിച്ചത്.

മരിച്ചത് കാഡറ്റുകള്‍

മരിച്ചത് കാഡറ്റുകള്‍

15നും 25നും ഇടയില്‍ പ്രായമുള്ള 60 പൊലീസ് കാഡറ്റുകളും ഒരു സൈനിക ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. ചിലര്‍ സ്‌ഫോടന ശബ്ദം കേട്ട് മേല്‍ക്കൂര വഴി ഓടി രക്ഷപ്പെടാനുള്ള ശ്രമവും ചില കാഡറ്റുകള്‍ നടത്തിയിരുന്നു. അഞ്ച് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ഒരേ സമയം ട്രെയിനിംഗ് കോളേജിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.

 ചാവേറുകള്‍ പൊട്ടിത്തെറിച്ചു

ചാവേറുകള്‍ പൊട്ടിത്തെറിച്ചു

പൊലീസ് ട്രെയിനിംഗ് കോളേജ് ആക്രമിക്കാനെത്തിയ മൂന്ന് ഭീകരില്‍ രണ്ട് പേര്‍ സ്വയം പൊട്ടിത്തെറിക്കുകയും ഒരാളെ സുരക്ഷാ സേന വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സൈന്യം ആക്രമണത്തിന് തിരിച്ചടി നല്‍കിയിരുന്നു.

അക്കാദമിയ്‌ക്കെതിരെ ആക്രമണം

അക്കാദമിയ്‌ക്കെതിരെ ആക്രമണം

നേരത്തെ 2007ലും 2008ലും പൊലീസ് അക്കാദമിയ്ക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. 2006ല്‍ അഞ്ച് ഭീകരാക്രമണത്തിലായി ആറ് പൊലീസ് ഉദ്യോഗസ്ഥരുമാണ് മരിച്ചത്. 2008ല്‍ റോക്കറ്റ് ഇടിച്ചു കയറ്റിയായിരുന്നു അക്കാദമി ആക്രമിച്ചത്. ക്വറ്റയില്‍ നിന്ന് മാറി 13 കിലോമീറ്ററിലാണ് ക്വറ്റയിലെ പൊലീസ് അക്കാദമി സ്ഥിതി ചെയ്യുന്നത്.

ക്വറ്റ ആശുപത്രി ആക്രമണം

ക്വറ്റ ആശുപത്രി ആക്രമണം

തെഹരീക്ക് താലിബാന്‍ ക്വറ്റയിലെ ആശുപത്രിയില്‍ നടത്തിയ ഭീകരാക്രമണത്തില്‍ 73 പേര്‍ കൊല്ലപ്പെട്ടിരുന്നു. സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരിലധികവും അഭിഭാഷകരായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഐസിസും രംഗത്തെത്തിയിരുന്നു.

English summary
Islamic State claims responsibility of Quetta attack kills 61. The attack held in Quetta police Training Acedemy on Monday 11 pm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X