ഹമാസിനെ വേരോടെ പിഴുതെറിയും; ഇസ്രായേലിന്റെ സൈനിക പ്ലാന്‍ ഇങ്ങനെ, യുദ്ധം നീളും
ജറുസലേം: ഹമാസിനെതിരായ യുദ്ധത്തില്‍ രീതികള്‍ മാറ്റാന്‍ ഇസ്രായേല്‍. മൂന്ന് ഘട്ടങ്ങളായിട്ടുണ്ട് ആക്രമണങ്ങളാണ് ഇസ്രായേല്‍ സൈന്യം പ്ലാന്‍ ചെയ്തിരിക്കുന്നത്. ഗാസ മുനമ്പിലെ ജനങ്ങളുടെ ജീവന്റെ കാര്യത്തില്‍ ഇസ്രായേലിന് ഇനി ഉത്തരവാദിത്തമുണ്ടാവില്ല. അതില്‍ നിന്ന് ഒഴിവാകാനാണ് തീരുമാനിച്ചത് ഇത് മൂന്നാമത്തെ ഘട്ടത്തിലാണ് നടപ്പാക്കുക. ഹമാസിനെ തകര്‍ക്കുക ലക്ഷ്യമിട്ടാണ് ആദ്യത്തെ സൈനിക ഓപ്പറേഷന്‍.
ഹമാസിന്റെ കേന്ദ്രങ്ങളെ പൂര്‍ണമായും തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് പ്രതിരോധ യോവ് ഗല്ലാന്റ് പറഞ്ഞു. കുറഞ്ഞ രൂക്ഷതയിലുള്ള ആക്രമണത്തിലൂടെ ഹമാസിന്റെ പ്രതിരോധ കേന്ദ്രങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുമെന്നും ഗല്ലാന്റ് വ്യക്തമാക്കി. മൂന്നാം ഘട്ടത്തിലാണ് ഗാസ മുനമ്പിലെ ജനങ്ങളുടെ സുരക്ഷയുടെ ബാധ്യതയില്‍ നിന്ന് ഇസ്രായേല്‍ പിന്മാറുക. പകരം പുതിയൊരു സുരക്ഷാ ക്രമീകരണം ഇസ്രായേലിലെ ജനങ്ങള്‍ക്കായി സാധ്യമാക്കുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

അതേസമയം യുദ്ധം പതിനാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രായേല്‍ സൈനിക അധികൃതര്‍ പറയുന്നത് ഇനിയും ഒരുപാട് കാലം യുദ്ധം നീണ്ടുനില്‍ക്കുമെന്നാണ്. കഠിനവും, വളരെയധികം ദുഷ്‌കരവും, രൂക്ഷത നിറഞ്ഞതുമായിരിക്കും ഹമാമസിനെതിരായ യുദ്ധമെന്ന് സൈനിക അധികൃതര്‍ പറയുന്നു. എന്നാല്‍ വിജയം നേടുമെന്ന പ്രതീക്ഷയും ഇസ്രായേല്‍ പങ്കുവെച്ചു.
അതേസമയം ഗാസ അതിര്‍ത്തിയിലെ ഗോലാനിയില്‍ വിന്യസിച്ചിരിക്കുന്ന സൈനിക സംഘത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് സന്ദര്‍ശിച്ചു. സൈനികരുടെ മനോവീര്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം. ഇസ്രായേല്‍ എല്ലാ കരുത്തും ഉപയോഗിച്ച് യുദ്ധം ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായേലിലെ ജനങ്ങള്‍ മൊത്തം നിങ്ങള്‍ക്കൊപ്പമുണ്ട്. നമ്മുടെ ശത്രുക്കളെ ശക്തമായി തന്നെ ആക്രമിക്കും.അതില്‍ വിജയം നേടുമെന്ന് നെതന്യാഹു പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ യുദ്ധത്തിന് ഇസ്രായേല്‍ നിര്‍ബന്ധിതരായതാണ്. ക്രൂരനായ ശത്രുക്കളെ ഞങ്ങളെ വല്ലാതെ ദ്രോഹിച്ചു. അവരെ ഞങ്ങള്‍ തടഞ്ഞു. ശക്തമായി തന്നെ തിരിച്ചടിക്കുന്നുണ്ടെന്നും ഇസ്രായേല്‍ പ്രതിരോധ സേന സതേണ്‍ കമാന്റ് തലവന്‍ മേജര്‍ ജനറല്‍ യാരോണ്‍ ഫിങ്കല്‍മാന്‍ പറഞ്ഞു.
അതേസമയം ഐഡിഎഫും നാവിക സേനയും സംയുക്തമായി നടത്തിയ സൈനിക നീക്കത്തില്‍ ഹമാസ് നാവിക സേന ഓപ്പറേറ്റീവ് മബ്ദൂ ഷാലാബി കൊല്ലപെട്ടു. ഇസ്രായേല്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു. സമുദ്രത്തില്‍ നിന്ന് ഇസ്രായേലിനെതിരെ നടക്കുന്ന ഭീകരാക്രമണങ്ങളില്‍ പങ്കാളിയായിരുന്നു ഷാലാബിയെന്ന് സൈന്യം പറഞ്ഞു.
ഗാസയിലെ മരണനിരക്ക് 3859 ആയി. പലസ്തീന്‍ ആരോഗ്യ മന്ത്രാലയമാണ് മരണനിരക്ക് പുറത്തുവിട്ടത്. 12493 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 3983 കുട്ടികളും, 3300 സ്ത്രീകളുമുണ്ട്. ഗാസ മുനമ്പിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പള്ളിക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണമുണ്ടായി. 16 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications