കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയില്‍ താത്കാലിക വെടി നിര്‍ത്തല്‍

  • By Soorya Chandran
Google Oneindia Malayalam News

ഗാസ: ഒടുവില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ആവശ്യപ്രകാരം ഗാസയില്‍ താത്കാലിക വെടി നിര്‍ത്തലിന് ഇസ്രായലേും ഹമാസും തയ്യാറായി. പരിക്കേറ്റവര്‍ക്കും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പാര്‍ക്കുന്നവര്‍ക്കും ആവശ്യത്തിന് മരുന്നും ഭക്ഷണവും എത്തിക്കുന്നതിനായാണ് ഈ വെടി നിര്‍ത്തല്‍.

ഗാസയിലെ പ്രാദേശിക സമയം രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അഞ്ച് മണിക്കൂറാണ് വെടി നിര്‍ത്തല്‍. അതിന് ശേഷം ഇരു വിഭാഗങ്ങളും ആക്രമണം തുടരുമോ എന്നാണ് ലോകം ഇപ്പോള്‍ ഉറ്റു നോക്കുന്നത്.

Gaza

യുദ്ധം അവസാനിപ്പിക്കാനല്ല ഇപ്പോള്‍ ഐക്യരാഷ്ട്രസഭ ശ്രമിക്കുന്നതെന്ന് വ്യാപകമായ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഒരുക്കുന്നതിന് പകരം യുദ്ധം അവസാനിപ്പിക്കാനല്ലേ യുഎന്‍ ശ്രമിക്കേണ്ടതെന്നാണ് ചോദ്യം. ഗാസയില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോകണം എന്ന ഇസ്രായേല്‍ ഭീഷണിക്ക് വളംവക്കുകയാണ് അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്ന് യുഎന്‍ ചെയ്യത് എന്ന് ചിലരെങ്കിലും സംശയിക്കുന്നു.

പലസ്തീനില്‍ ഇതുവരെ 223 പേരാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. 1600 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരുടെ ചികിത്സക്ക് ആവശ്യമായ സംവിധാനങ്ങള്‍ ഇപ്പോള്‍ ഗാസയില്‍ ലഭ്യമല്ല. രൂക്ഷമായ കുടിവെള്ള ക്ഷാമവും ഉണ്ട്. റെഡ്‌ക്രോസിന്റെ ആവശ്യപ്രകാരമാണ് ഇപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍.

കഴിഞ്ഞ ഒമ്പത് ദിവസമായി പ്രദേശത്ത് യുദ്ധസമാനമായ അന്തരീക്ഷമാണ്. ഇതിനിടെ ഒരു ഇസ്രായേല്‍ പൗരനും ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈജിപ്തിന്റെ മധ്യസ്ഥശ്രമത്തിന്റെ ഫലമായി ഇസ്രായേല്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഹമാസ് ഇത് തള്ളിയിരുന്നു. തുടര്‍ന്ന് ഇസ്രായേല്‍ ആക്രണം ശക്തമാക്കി.

English summary
Israel and Hamas agree to five hour Truce.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X