Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസ ധനമന്ത്രിയെ കൊലപ്പെടുത്തി ഇസ്രായേല്‍; അഷ്‌കെലോണ്‍ ആക്രമിക്കുമെന്ന് ഹമാസ്

ടെല്‍ അവീവ്: ഗാസ മുനമ്പില്‍ ആക്രമണം ശക്തമാക്കി ഇസ്രായേല്‍. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ധനകാര്യ മന്ത്രാലയവും ബാങ്കും തകര്‍ന്നു. ധനമന്ത്രി ജവാദ് അബു ഷമാലയും ഹമാസിന്റെ ആഭ്യന്തര തലവനായ സക്കരിയ അബു മൊഅമ്മറും ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.

ജവാദ് അബു ഷമാല ഗാസ മുനമ്പിലും പുറത്തും ഭീകരതയ്ക്ക് ധനസഹായം നല്‍കാനും നയിക്കാനും ഫണ്ട് നീക്കിവച്ചിട്ടുണ്ടെന്ന് സൈന്യം പറഞ്ഞു. അബു മൊഅമ്മര്‍ ഗാസയിലെ തീവ്രവാദ ഗ്രൂപ്പുകള്‍ തമ്മിലുള്ള നയരൂപീകരണത്തിലെ പ്രധാനിയും കോര്‍ഡിനേറ്ററുമായിരുന്നു. അബു മൊഅമ്മര്‍ ഹമാസിന്റെ ഗാസ തലവന്‍ യഹ്യ സിന്‍വാറിന്റെ വിശ്വസ്തനാണെന്നും ഐ ഡി എഫ് അറിയിച്ചു.

GAZA

ഗാസ അതിര്‍ത്തി പ്രദേശങ്ങള്‍ ഹമാസ് ഭീകരരില്‍ നിന്ന് തിരിച്ചുപിടിച്ചതായി ഇസ്രായേല്‍ അറിയിച്ചു. അതേസമയം നേതാക്കളുടെ കൊലപാതകത്തിനുള്ള മറുപടിയായി, ഇസ്രായേലി നഗരമായ അഷ്‌കെലോണ്‍ ആക്രമിക്കുമെന്ന് ഹമാസ് ഭീഷണിപ്പെടുത്തി. ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നിട്ടുണ്ട്. 3418 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം ഇസ്രയേല്‍ - ഹമാസ് യുദ്ധത്തില്‍ അമേരിക്കയെ പഴിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ രംഗത്തെത്തി. പശ്ചിമേഷ്യയില്‍ കാണുന്നത് അമേരിക്കയുടെ നയ പരാജയമാണെന്ന് പുടിന്‍ കുറ്റപ്പെടുത്തി. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതില്‍ അമേരിക്കയ്ക്ക് വീഴ്ച പറ്റി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ ഇന്ത്യ ഇന്നും ഇസ്രായേലിനുള്ള പിന്തുണ അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചെന്നും നിലവിലെ സ്ഥിതി അദ്ദേഹം അറിയിച്ചെന്നും നരേന്ദ്ര മോദി പറഞ്ഞു. എല്ലാ തരം തീവ്രവാദത്തെയും ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. അതിനിടെ യുദ്ധത്തിന് തുടക്കമിട്ടത് ഇസ്രായേലല്ലെന്ന് നെതന്യാഹു പറഞ്ഞു. 'ഞങ്ങള്‍ക്ക് ഈ യുദ്ധം വേണം എന്നില്ലായിരുുന്നു.

ഇത് ഏറ്റവും ക്രൂരമായ രീതിയില്‍ ഞങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. തന്റെ രാജ്യം ഈ യുദ്ധം ആരംഭിച്ചില്ലെങ്കിലും അത് അവസാനിപ്പിക്കും', നെതന്യാഹു പറഞ്ഞു. ഇസ്രായേല്‍ നടത്തുന്ന സൈനിക പ്രവര്‍ത്തനം ഹമാസിനെ നശിപ്പിക്കാനും മിഡില്‍ ഈസ്റ്റിനെ മാറ്റാനും ഉതകുന്ന ഒരു സുസ്ഥിരമായ യുദ്ധത്തിന്റെ തുടക്കം മാത്രമാണെന്ന് നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+