ലെബനിൽ ഇസ്രായേൽ ആക്രമണം; 3 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു, സംഭവം യുദ്ധ റിപ്പോർട്ടിങ്ങിനിടെ
തെക്കൻ ലെബനനിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ അൽ മനാർ ചാനലിലെ അലി ഷൊഐബ്,ഇറാൻ പിന്തുണയുള്ള അൽ മയാദീനിലെ ഫാത്തിമ ഫ്തൂനി,ഫാത്തിമയുടെ സഹോദരൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ തെക്കൻ ലെബനനിൽ റെയ്ഡുകൾ തുടരുന്നതിനിടയാണ് സംഭവം.
അൽ മനാറിന്റെ പ്രമുഖ യുദ്ധ ലേഖകനാണ് ഐബ്. പതിറ്റാണ്ടുകളായി ഇസ്രായേലി ആക്രമണങ്ങൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു. ഹിസ്ബുള്ളയുടെ റദ്വാൻ ഫോഴ്‌സിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ തീവ്രവാദിയാണ് എന്ന് ആരോപിച്ചാണ് ഇസ്രായേൽ സൈന്യം അദ്ദേഹത്തെ ലക്ഷ്യമിട്ടത്. അൽ മനാർ നെറ്റ്വർക്കിലെ പത്രപ്രവർത്തകൻ എന്ന നിലയിൽ ഷൊഐബ് ഹിസ്ബുള്ള തീവ്രവാദ സംഘടനയിൽ പ്രവർത്തിച്ചതായും തെക്കൻ ലെബനനിലെയും അതിർത്തിയിലെയും ഇസ്രായേൽ സൈനികരുടെ വിവരങ്ങൾ വെളിപ്പെടുത്തിയതായും ഇസ്രായേൽ ആരോപിച്ചു.

മാധ്യമപ്രവർത്തകരുടെ കൊലപാതകത്തിൽ ലെബനീസ് പ്രസിഡന്റ് ജോസഫ് ഔൺ അനുശോചിച്ചു. കൊലപാതകങ്ങളെ ഹീനമായ കുറ്റകൃത്യം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മാധ്യമപ്രവർത്തകർക്ക് സംരക്ഷണം ഉറപ്പുനൽകുന്ന എല്ലാ നിയമങ്ങളെയും ലംഘിക്കുന്ന നടപടിയാണ് ഇസ്രായേൽ നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു. 'മാധ്യമപ്രവർത്തകരെ ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്," പ്രധാനമന്ത്രി നവാഫ് സലാം വിമർശിച്ചു. 2023-ൽ ആരംഭിച്ച ഇസ്രായേൽ-ഹിസ്ബുള്ള പോരാട്ടങ്ങൾക്ക് ശേഷം തെക്കൻ ലെബനനിൽ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്.
ഈ മാസം ആദ്യം മധ്യ ബെയ്റൂട്ടിൽ അൽ മനാറിന്റെ പൊളിറ്റിക്കൽ പ്രോഗ്രാംസ് ഡയറക്ടർ മുഹമ്മദ് ഷെറി കൊല്ലപ്പെട്ടിരുന്നു. 2024 ഒക്ടോബറിൽ തെക്കൻ ലെബനനിൽ നടന്ന വ്യോമാക്രമണത്തിൽ അൽ മനാറിൽ നിന്നും അൽ മയാദീനിൽ നിന്നുമുള്ള മൂന്ന് മാധ്യമപ്രവർത്തകർ ഉറങ്ങിക്കിടന്നിരുന്ന സ്ഥലത്തുവെച്ച് കൊല്ലപ്പെട്ടിട്ടുണ്ട്.
2023 നവംബറിൽ തെക്കൻ ലെബനനിൽ വെച്ച് അൽ മയാദീൻ ലേഖിക ഫറ ഒമർ, കാമറാമാൻ റാബിഹ് മാമരി, ഫിക്സർ ഹുസൈൻ അഖിൽ എന്നിവരും കൊല്ലപ്പെട്ടു. 2023 ഒക്ടോബറിൽ റോയിട്ടേഴ്സ് മാധ്യമപ്രവർത്തകൻ ഇസ്സം അബ്ദല്ലയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ എഎഫ്‌പി റിപ്പോർട്ടർമാരായ ഡിലൻ കോളിൻസും ക്രിസ്റ്റീന അസ്സിയും ഉൾപ്പെട്ടിരുന്നു.
ആയത്തുള്ള അലി ഖമിനിയെ യുഎസ്-ഇറാൻ സംയുക്താക്രമണത്തിൽ കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാനെ പിന്തുണച്ച് ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റാക്രമണം നടത്തിയിരുന്നു. ഇതോടെയാണ് ലെബനൻ മധ്യപൂർവദേശ യുദ്ധത്തിലേക്ക് കടന്നുവന്നത്. ഇതിന് മറുപടിയായി ഇസ്രായേൽ ലെബനനിലുടനീളം വലിയ വ്യോമാക്രമണങ്ങളും തെക്ക് കരയാക്രമണങ്ങളും ആരംഭിച്ചിരുന്നു.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications