ജെറൂസലേം: രണ്ട് പലസ്തീന്‍ പ്രതിഷേധകരെ കൂടി ഇസ്രായേല്‍ വധിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഗസ സിറ്റി: ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിച്ച പലസ്തീനികളെ ഇസ്റായേല്‍ സൈന്യം വധിച്ചു. ഗസയില്‍ നടന്ന പ്രതിഷേധപ്രകടനത്തിനെതിരേ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രണത്തിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ഇതില്‍ 24കാരനായ സക്കരിയ്യ അല്‍ കഫാര്‍നെ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയുണ്ടയേറ്റാണ് മരണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ലോകകപ്പിന് മുന്നോടിയായി ദോഹയെ സുന്ദരിയാക്കാന്‍ 100 കോടി റിയാലിന്റെ പദ്ധതി

ഇസ്റായേലുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഗസയിലാണ് സംഭവം. ഇവിടെ പ്രക്ഷോഭത്തിലേര്‍പ്പെട്ട ഫലസ്തീനികള്‍ക്കു നേരെ സൈന്യം ആക്രമണം നടത്തുകയായിരുന്നു. വെടിയുണ്ടകളും കണ്ണീര്‍ വാതകവും ഗ്രനേഡുകളും ഉപയോഗിച്ചാണ് സൈന്യം പ്രക്ഷോഭകരെ നേരിട്ടതെന്ന് മആന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ആക്രമണത്തില്‍ 70 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ആറിന്, ജറൂസലേമിനെ ഇസ്റായേലിന്റെ തലസ്ഥാനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന്റെ ശേഷം തുടര്‍ച്ചയായ മൂന്നാമത്തെ വെള്ളിയാഴ്ചയും ശക്തമായ പ്രതിഷേധമാണ് ഫലസ്തീനിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്നുവരുന്നത്.

israel

ഇവര്‍ക്കു നേരെ ഇസ്റായേല്‍ നടത്തിയ ആക്രമണത്തില്‍ ഇതിനകം എട്ടു പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇരുകാലുകളും നഷ്ടപ്പെട്ട് വീല്‍ ചെയറില്‍ സഞ്ചരിക്കുകയായിരുന്ന ഇബ്രാഹീം അബൂ തുറയ്യയും കൊല്ലപ്പെട്ടവരില്‍പ്പെടും. അമേരിക്കന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച ഇദ്ദേഹത്തെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊല്ലുകയായിരുന്നു. ഗസയില്‍ മാത്രം ഇതോടെ മരണം ആറായി ഉയര്‍ന്നു. നൂറുകണക്കിനാളുകള്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രായേലി അതിക്രമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച 16കാരി അഹദ് തമീമിയടക്കം 500 ലേറെ പേരെ ഇസ്രായേല്‍ അറസ്റ്റ് ചെയ്യുകയുമുണ്ടായി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
israeli forces to kill two palestinians in gaza protests

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്